കുറേ ദുഷ്ടചിന്തകൾ മനസ്സിൽ കയറിയെങ്കിലും എന്റെ ഉള്ളിലെ മനുഷ്യത്തം എനിക്കു വഴി കാട്ടി. ഞാൻ കവർ നന്നായി പരിശോദിച്ചു. അതിൽ നിന്നും ഒരു കേഷ് വിഡ്രോവൽ സ്ത്രിപ്പുകിട്ടി. അതിൽ ലിറാസെൻ പിന്നെ ബേങ്ക് അക്കൗണ്ട് നമ്പരും കൂടുതലായി അതിലൊരു വിവരവും ഉണ്ടായിരുന്നില്ല. ഞാൻ പെട്ടെന്ന് എ.ടി. എം ചെക്ക് ചെയ്തു, സേലറി ട്രാൻസ്ഫറായിട്ടില്ല. മനസ്സിൽ നിരാശ തോന്നി. കയ്യിൽ ഇത്രയും വലിയൊരു തുക ഉണ്ടായിട്ടും മനസ്സിനു നിരാശ , എനിക്കെന്നോടുതന്നെ പുച്ഛം തോന്നി.
ബേങ്കിൽ കയറി കസ്റ്റമർ കേയറിൽ വിഗ്രേഡാവൽ സ്ലിപ് കണിച്ച് ഈ പൈസയുടേ ഉടമയുടെ അഡ്രസ്സ് വാങ്ങി പൈസ അവരുടെ കയ്യിലെത്തിക്കാമെന്നു കരുതി ബേങ്കിനുള്ളിലേക്കു നടന്നു. കസ്റ്റൂമർ കേയർ കൗണ്ടറിലേക്കുതിരിഞ്ഞ് നടക്കാനയി ഭാവിക്കുമ്പോൾ പിന്നിൽ നിന്നും പരിചയമുള്ള ഒരു സ്ത്രീ ശബ്ദം.
“ഹൈ ദേവ്.” കേട്ടു മറന്ന ശബ്ദം. ശബ്ദം വന്ന ദിശയിലേക്കു തിരിഞ്ഞുനോക്കി, ഞാൻ അത്ഭുതപ്പെട്ടു. സെറിൻ , എനിക്കൊന്നു സമാധാനമായി. എതായാലും കാര്യം കുറച്ചെളുപ്പമായി. സെറിൻ ഡിക്കോസ്നായോടു ചോദിച്ച് അക്രെഡസ്സ് മനസ്സിലാക്കാം. സെറിൻ തന്റെ തൊട്ടടുത്തുള്ള കൊളീഗിനോടെന്തോ പറഞ്ഞ് എനിക്കു നേരെ നടന്നുവന്നു.
“ഹൈ സെറിൻ ഡിക്കോസ്റ്റാ’
“മൈ ഡിയർ. ഞാനെത്രപ്രാവശ്യം പറഞ്ഞതാ എന്നെ സെറിൻ എന്ന് വിളിച്ചാമത്തിയെന്ന് സെറിൻ കടമെടുത്ത സ്വന്തം മാതൃഭാഷയിൽ പറഞ്ഞു”.
“വാട്ട് ആർ യു ഡുയിങ്ങ് ഹിയെർ”
“സെറിൻ ഡിക്കോസ്റ്റ്ലാ. ഓഹ്, ഒഹ്ഹ് സോറി. സെറിൻ , എനിക്കൊരാളുടെ ഒഫീഷ്യൽ അഡ്രസ്സ് കിട്ടണം, നിങ്ങളുടെ ബേങ്കിലെ കസറ്റൈമറാ.”
“ദാറ്റീസ് ഗ്രേയിറ്റ്. ദൈൻ ഇറ്റ് ഇസ് വെരി ഈസി. ഗിവ് മി ദ നെയിം” ഞാൻ കേഷ് വിഡ്രോവൽ സ്ത്രിപ് കൊടുക്കാൻ വിചാരിച്ചെങ്കിലും എന്റെ മനസ്സതിനെ തടഞ്ഞു. ചില സ്ഥലങ്ങളിൽ മഹാഭാരതത്തിലെ ശകുനിയുടെ ബുദ്ധിതന്നെ പ്രവർത്തിക്കണമെന്ന് എനിക്കറിയാമായിരുന്നു. ഡയരിയിൽനിന്നും ഒരു പേപ്പെറെടുത്ത് പേരെഴുത്തി സെറിന്റെ കയ്യിൽ കൊടുത്തു. സെറീന വായിച്ചുനോക്കിയിട്ട്
‘ലീറാസെൻ.(എന്നെ നോക്കിയിട്ട് ഷീ ഹേഡ് ജസ്റ്റ് ലൈഫ്ട്
“ഞാൻ കണ്ടു, കാറിനടുത്തെത്തിയപ്പോഴേക്കും അവർ കാറോടിച്ചുപോയി” സെറീൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയെങ്കിലും പെട്ടെന്ന് നിന്ന് തിരിഞ്ഞ് എന്നോടായി.
“ദേവ് വാട്ടീസ് ദി പ്രൊബ്ലെം, എനി ചുറ്റിക്കളി., ഈവൺ ദൊ ഷി ഇസ് ലിറ്റിൽ ബിറ്റ് എൽഡർ അവരൊരു മുറ്റിയ ചരക്കാ..