“എന്നിട്ട്.” എനിക്കാകെ ഭയവും ആകാംക്ഷയും കൂടി.,”
“എന്നിട്ടെന്താ.. കൂട്ടിശങ്കരെന്റെ അടുത്ത് കീഴടങ്ങാതെ രക്ഷയില്ലെന്നു മനസ്സിലായി. അവെനെറ്റെ ആർപ്പു വിളിച്ചാൽ നമ്മളുടെ കാര്യങ്ങളൊക്കെ, അതോടുകൂടി കഴിഞ്ഞു. എല്ലാം. ”
“എന്നിട്ടെങ്ങനെ കൂട്ടിശങ്കരെന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടു..?”
“രക്ഷപ്പെടേ.. അച്ഛന്റെടുത്തുനിന്നും, ഏട്ടന്റെടുത്തുനിന്നും രക്ഷപ്പെടാം. പക്ഷേ കുട്ടിശങ്കരെന്റെ മുന്നിൽ നിന്ന് രക്ഷപ്പെടുന്ന കാര്യം ചിന്തിക്ക്യേ വേണ്ട. ഞാൻ കൂട്ടിശങ്കരെന്റെ അടുത്തു ചെന്ന് തുമ്പിക്കയ്യിൽ ഒരുമ കൊടുത്തു കാര്യങ്ങളെല്ലം വിശദമായി പറഞ്ഞ് ബോദ്യപ്പെടുത്തി, കുട്ടിശങ്കരനാണ് എന്നെ കാവിലെറ്റും കൊണ്ടുവന്നാക്കിയത്, ദേവേട്ടനെ കൂട്ടിശങ്കരന് കാണിച്ചു കൊടുക്കാന്നു പറഞ്ഞിട്ടാണ് ഞാൻ കാവിലേക്കു വന്നത്. ദേവേട്ടാ വാ കൂട്ടി.ശങ്കരെന്റെ അടുത്തേക്ക്’
തുടരും