തമ്പുരാട്ടി [വിത്തുകാള]

Posted by

തമ്പുരാട്ടി

Thampuratty Author : വിത്തുകാള

 

ജൂൺ മാസത്തിലെ വെയിലിന് നല്ല ചൂട് കുറച്ചു വെള്ളം കൂടിക്കാനുള്ള മോഹം, എങ്കിലും ഹൗസ് ഓണർ കിളവിയുടെ മുഖം, കറുപ്പിച്ചു കടുത്ത സംസാരം ഓർത്തപ്പോൾ കാലുകൾക്കു വേഗത കൂടി. മനസ്സിൽ പല കണക്ക് കൂട്ടിയും കിഴിച്ചും എ.ടി.എം ടെല്ലർ മിഷ്യനെ ലക്ഷ്യമിട്ടു നടന്നു. ഈന്ത്യൻ ഓവർ സീസ് ബേങ്കിന്റെ സയിൻ ബോർഡ് ദൂരെ നിന്നു തന്നെ കണ്ണിൽ പെട്ടു നടത്തത്തിനു വേഗത ഞാനറിയാതെ തന്നെ കൂടി. സേലറി എക്കൗണ്ടിൽ ട്രാൻസ്ഫറായിട്ടുണ്ടെങ്കിൽ മാനം കാത്തു. അതി വേഗത്തിൽ നടന്നു. എ.ടി. എം ടെല്ലർ മിഷ്യന്റെ മുന്നിലെത്താറായി.

“ഡും”. ഇന്ത്യൻ ഓവർ സീസ് ബേങ്കിൽ നിന്നും അതിവേഗത്തിൽ ഇറങ്ങി വന്ന ഒരു സൊസൈറ്റിലേഡി എന്നെ കൂട്ടി ഇടിച്ചു . എന്റെ വേഗതയിലുള്ള വരവും അവരുടെ ബേങ്കിൽ നിന്ന് ധ്യത്തിയിലുള്ള ഇറക്കവും തമ്മിൽ നല്ലൊരു ക്രേഷായിരുന്നു എന്നെ മുട്ടിയതോടു കൂടി ഞാൻ പിന്നിലേക്ക് മറിഞ്ഞു. വാരിക്കെട്ടിപ്പിടിച്ച് ഞാൻ വീഴുന്നതിൽ നിന്നും തടഞ്ഞു. എന്റെ കയ്യിലുണ്ടായിരുന്ന കമ്പനി കവറുകളും ന്യൂസ് പേപ്പറും ഡയറിയുമെല്ലാം നിലം പതിച്ചു. എന്നെ വീഴ്ച്ചയിൽ നിന്നു തടഞ്ഞ് എന്റെ കയ്യിൽ നിന്നും നിലത്തു വീണ സാധനങ്ങെളെല്ലാം പെറുക്കി കയ്യിൽ തന്നു

“അയാം റിയലി സോറി’ എന്റെ പുറത്തു കൈകൊണ്ടുതട്ടി വീണ്ടും “അയാം റിയലി സോറി മൈ ഡിയർ *
“ഇറ്റസ് ആൾ റൈറ്റ്’. മേഡം അതിവേഗത്തിൽ ഹസാർഡ് ലൈറ്റിട്ടു റോഡിൽ പാർക് ചെയ്ത ഒരു പുതിയ ബെൻസ് കാറിനെ ലക്ഷ്യമിട്ട് നടന്നു. ഞാൻ ധൃതിയിൽ എന്റെ അടുത്തുനിന്നു താഴേവീണ ബാക്കി സാധനങ്ങൽ പെറുക്കാനായി കുനിഞ്ഞു. എന്റെ മുന്നിൽ ഇന്ത്യൻ ഓവർ സീസ് ബേങ്കിന്റെ ഒരു കവർ കിടക്കുന്നതു കണ്ടു. കയ്യിലെടുത്തു തുറന്നു നോക്കി. കുറേ അഞ്ചുറിന്റെ നോട്ടുകൾ. എന്റെ കണ്ണു മഞ്ഞളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *