തിരിഞ്ഞു നടക്കുന്നതിനിടയിൽ അവൾ ഒരിക്കൽ കൂടി തിരിഞ്ഞു തന്റെ ദേവാസുരനെ നോക്കി. ഇപ്പോൾ ഉറക്കത്തിൽ ആ ഞരക്കങ്ങൾ ഇല്ല, വേദന മാറിയിരിക്കണം… നന്നായി ഉറങ്ങി എണീറ്റാൽ എല്ലാം ശരിയാകും. അവൻ സുന്ദരനാണ്… അവൾ ഇത് വരെ കണ്ടിട്ടുള്ള എല്ലാരെക്കാളും സുന്ദരൻ.
വേളി കഴിക്കാത്രേ… അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അടിയാത്തിനെ വേളി കഴിക്കാൻ ഏതു ഉടയോനാകും..?
നാടറിയെ നീ വേളി കഴിക്കില്ല, നുണ പറഞ്ഞതാ… എന്നാലും എന്റെ ഉടയോൻ ഇനി നീയാണ്. എന്നെ ഇനി വേറെ ആരും വേളി കഴിക്കില്ല, എന്തിന് തൊടില്ല… ഞാൻ നിന്റെ മാത്രം അടിയാത്തി….
തുടരും…