അടിമയുടെ ഉടമ 5 [കിച്ചു✍️]

Posted by

പുഴ നീന്തി കടന്നു കൂരയുടെ നേരെ നടന്നപ്പോൾ അവൾ പൂച്ച നടക്കുന്ന പോലെ പതുങ്ങി. അനക്കം ഒന്നും കേൾക്കാനില്ല, അധികാരി പോയിരിക്കണം… അവൾ നേരെ തീണ്ടാരി പുരയിൽ ചെന്ന് പച്ചമരുന്ന് അരച്ച് വെച്ച പത്രവും മുണ്ടു കീറി വെച്ചിരുന്ന പഴം തുണിയും എടുത്തു.

ഇനിയിത് അക്കരെ വരെ നനയാതെ കൊണ്ടു പോകാൻ ഒരു വാ വട്ടം കൂടുതലുള്ള ചെരുവം വേണം, അതൊരെണ്ണം അടുക്കളയിലെ കാണൂ. അവൾ ശബ്ദം കേൾപ്പിക്കാതെ അടുക്കള വാതിൽക്കൽ ചെന്ന് കൂരക്കുള്ളിലേക്കു നോക്കി.

അകത്തവിടെ ചിരുത കയറു കട്ടിലിൽ മലർന്നു കിടന്നുറങ്ങുന്നു. അവൾ പോയപ്പോൾ ഉടുത്ത തുണിയല്ല, കുളിച്ചു തുണി മാറിയാണ് കിടപ്പു. അടുത്തെങ്ങും വേറെയാരും ഇല്ല. അവൾ ശബ്ദം കേൾപ്പിക്കാതെ അടുക്കളയിൽ കയറി ആവശ്യമുള്ള പത്രങ്ങളുടെ കൂടെ കുറച്ചു കാപ്പിപൊടിയും പൊതിഞ്ഞെടുത്തു ഇറങ്ങി.

ചിരുത ഇത്രയും ബോധം കെട്ടുറങ്ങാനുള്ള കാരണം എത്ര ആലോചിച്ചിട്ടും തേതിക്കു മനസ്സിലായില്ല. അവൾ വാവട്ടമുള്ള ചെരുവത്തിൽ പച്ചമരുന്നും പഴം തുണിയും കാപ്പിപൊടിയും ഇറക്കി വെച്ചിട്ടു അടപ്പിട്ടു മൂടി, പിന്നെ ആ അടപ്പു ഇളകി പോകാതെ അവളുടെ ദാവണി കൊണ്ട് കെട്ടി ഭദ്രമാക്കി.

ഇനിയും വേണ്ടത് ചാരായമാണ്… മരുന്നടങ്ങിയ ചെരുവം പുഴക്കരയിൽ വെച്ചിട്ടു അവൾ പുഴയിലേക്കിറങ്ങി, പിന്നെ പുഴയുടെ ഓരത്തു വെള്ളത്തിൽ ഉന്തി നിൽക്കുന്ന പാറയുടെ ചുവട്ടിലേക്ക് നീന്തി ചെന്നു. പുഴയുടെ ഒഴുക്കിന്റെ ശക്തി ഈ ഉയർന്നു നിൽക്കുന്ന പാറ കാരണം ആ ഭാഗത്തു കുറവാണു.

അവൾ നന്നായി ശ്വാസം എടുത്തു, പിന്നെ ആ പാറയുടെ ചുവട്ടിലേക്ക് മുങ്ങി. ആഴമുണ്ടെങ്കിലും നന്നേ തെളിഞ്ഞ വെള്ളം ആയതു കൊണ്ട് വെളിച്ചം കടന്നു വരുന്നുണ്ട്. വെള്ളത്തിനടിയിൽ കണ്ണ് തുറന്നു നോക്കിയ അവൾ കണ്ടു… കയറു കൊണ്ട് ചുറ്റിക്കെട്ടി പാറയുടെ വിള്ളലിൽ കെട്ടിയിട്ടിരിക്കുന്ന കുപ്പികൾ.

പണ്ട് തേവൻ ഈ കുപ്പികൾ ചുവടു മുതൽ മൂടി വരെ പിണിക്കയറു കൊണ്ട് വരിഞ്ഞു ചുറ്റുന്നത് കണ്ടപ്പോൾ എന്തിനാണെന്ന് പറഞ്ഞത് തേതി ഓർത്തു…. വാറ്റിന് മാസങ്ങളും വർഷങ്ങളും കഴിയും തോറും മർദ്ദം കൂടും, അപ്പോൾ കുപ്പി വിരിഞ്ഞു പൊട്ടാതിരിക്കാനാണ് ഇങ്ങനെ ചുറ്റി വരിഞ്ഞു കെട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *