“രേഷമേ …..
നിന്നെ ഇപ്പൊ കാണുന്ന പോലെ കാണാൻ ആയിരുന്നു എനിക്ക് ഇഷ്ടം…” പക്ഷെ ഉള്ളത് പറയാല്ലോ…
നീ ആക്റ്റീവ് ആയി നടന്നിരുന്ന സമയത്ത് ഈ ക്ലാസ്സിൽ ഉണ്ടായിരുന്ന ഒരു സന്തോഷം ഉണ്ട്… എല്ലാവരും എൻജോയ് ചെയ്തിരുന്ന ഒരു സമയം,…. ഫുൾ തമാശേം,അടീം,….
സത്യം പറയാല്ലോ എനിക്ക് അടങ്ങി ഒതുങ്ങി ഇരിക്കണ പെണ്കുട്ടികളെ ആണ് ഇഷ്ട്ടം… ഇപ്പൊ നീ ഞാൻ ആഗ്രഹിച്ച പോലെ ഉള്ള ഒരു പെണ്ണാണ്…
“പക്ഷെ ഇപ്പഴാണ് ഞാൻ നിന്റെ വില മനസ്സിലാക്കിയത്…”
കുറച്ചൊക്കെ അലമ്പ് കാട്ടി, ആ സിയാദിനെ ഒക്കെ ഓടിച്ച് ഇട്ട് അടിച്ച്… ഏ… ”
മിസ് ചെയ്യുന്നുണ്ട് ടി അതൊക്കെ ….
വല്ലാതെ മിസ് ചെയ്യുന്നുണ്ട്….
നീ ഇനി ഇങ്ങനെ ഉണങ്ങിയ മുന്തിരി മാതിരി നടക്കരുത് ട്ടാ…
ആ മുടി ഒക്കെ മുൻപിലേക്ക് ഇട്ടെ…..
പിന്നെ… എനിക്കറിയാവുന്ന ഒരു കാര്യം ഞാൻ പറഞ്ഞു തരാം…
ഈ ലോകത്ത് ഉള്ള എല്ലാവരെയും കൺവിൻസ് ചെയ്ത് നമുക്ക് ജീവിക്കാൻ പറ്റില്ല മോളെ….
അതുകൊണ്ട് ആരേലും എന്തേലും ഒക്കെ പറയണത് കേട്ട് നീ ഒന്നും ചെയ്യാൻ നിക്കണ്ട…. നമ്മളെ മനസ്സിലാക്കണ ഒരാള് വരും…. ജസ്റ്റ് വൈറ്റ് ഫോർ ഹിം….”
രേഷ്‌മക്ക് ആ വാക്കുകൾ ചെറുതായൊന്നുമല്ല ആശ്വാസം പകർന്നത്…. അവൾ അവനെ ഒരു കൈകൊണ്ട് വട്ടം പിടിച്ച് മുറുകെ പുണർന്നു…
അവളുടെ കണ്ണിണകൾ വീണ്ടും വീണ്ടും ഈറനണിഞ്ഞു…
തലേദിവസം കണ്ട തുണ്ട് പടത്തിന്റെയും, വായിച്ച കമ്പികഥയുടെയും ഹാങ്ങോവർ ഉണ്ടായിരുന്നിട്ടുകൂടി… അവളുടെ സ്പർശനം ഗോഗുലിന്റെ ഉള്ളിൽ യാതൊരുവിധ അനാവശ്യ ചിന്തകളും ഉണ്ടാക്കിയില്ല… അവളുടെ ആലിംഗനം ഒരു സഹോദരന് സ്നേഹപൂർവ്വം, വാത്സല്യപൂർവ്വം തന്റെ സഹോദരി കൊടുക്കുന്നതിന് തുല്യമായിട്ടാണ് തോന്നിയത്…
“ഞാൻ പോട്ടെ ടി… എനിക്ക് കുറച്ച് എഴുതാൻ ഓക്കേ ഉണ്ട്…”
ഒരു ജീവിതം മുഴുവൻ അവളോടൊപ്പം അങ്ങനെ നിൽക്കാൻ അവൻ കൊതിച്ചിരുന്നെങ്കിലും, അവൻ ഒഴിഞ്ഞു മാറി…. ആനന്ദാശ്രു എന്താണെന്ന് അവൻ മനസ്സിലാക്കുകയായിരുന്നു…..
ഗോഗുലിന്റെ വാക്കുകൾ രേഷ്മക്ക് എന്തെല്ലാമോ തിരികെ നൽകി….
താൻ പലതും നഷ്ടപ്പെടുത്തുന്നു എന്ന ഒരു തോന്നൽ… കുറച്ച് നാളുകളായി പുസ്തകങ്ങളുടെ കൂടെയും, രാഹുലിനെ കാണാൻ ഇടക്കുള്ള പോക്കും മാത്രം ആയി ചുരുങ്ങിയിരിക്കുന്നു തന്റെ ജീവിതം…
എന്തോ സിയാദും വിഷ്ണുവും ഇപ്പൊ മിണ്ടുന്നേ ഇല്ല…. എന്തായിരുന്നു ഞാൻ അന്ന് പറഞ്ഞത്…. അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു…
” എനിക്ക് പറയാനുള്ളത് ഒക്കെ ഞാൻ പറഞ്ഞു കഴിഞ്ഞു….”
” ഈ കാര്യത്തിൽ എനിക്ക് ആരെക്കുറിച്ചും ഒന്നും നോക്കാനില്ല…. ”
താൻ പറഞ്ഞ വാക്കുകൾ ഒരു പ്രതിധ്വനി പോലെ അവൾക്കുമുന്പിൽ മുഴങ്ങി….
അന്സിയും സിയാദും ഇപ്പോൾ ഷാജഹാനും മുന്തസും തോറ്റു പോകുന്ന പ്രണയം ആണ്… എപ്പോഴും ഒരുമിച്ചാണ് രണ്ട്‌പേരും…