ഞാൻ ചെയ്യുന്ന ഓരോ തെറ്റുകൾ കാണുമ്പൊഴും എന്നെ ചേർത്ത് പിടിച്ച് ”
“”ഒക്കെ ശരിയാവുമെടാ മോനേ… ഇതൊക്കെ നിന്റെ പ്രായത്തിൽ ചെയ്ത് പോകുന്ന തെറ്റുകളാ…”” ചത്തുകളഞ്ഞാലോ എന്ന് വരെ ആലോചിച്ച സമയം ഉണ്ടായിരുന്നു എനിക്ക്… അന്നൊക്കെ എന്റെ അമ്മ എന്റെ കൂടെ നിന്നതിന്റെ ആണ് ഇന്നത്തെ ഞാൻ… ‘അമ്മ എന്നെ ഇന്ന് വരെ തള്ളിപ്പറഞ്ഞിട്ടില്ല… പഴയ ആൾക്കാരൊക്കെ പറയാറില്ലേ നമ്മൾ ചെയ്‍ത എല്ലാ തെറ്റുകളും ഓർക്കാൻ നമുക്കൊരു സമയം വരും എന്ന്…..
അത് ഒക്കെ വളരെ ശരിയാ…. രേഷ്‌മ അമ്മയെ നോക്കി…
രേണുക പിന്നെ ഒന്നും മിണ്ടിയില്ല…
തന്റെ അച്ഛന്റെ കഴിഞ്ഞു പോയ കൗമാര യവ്വന കാലഘട്ടം അത്ര സുഖകരമായ ഒന്നായിരുന്നില്ല എന്ന് മാത്രം അവൾക്ക് ബോധ്യയമായി… അത് എന്താണെന്ന് അറിയാൻ അവൾക്ക് തെല്ലും താല്പര്യമുണ്ടായിരുന്നില്ല…. എന്ത് തന്നെ ആയാലും തന്റെ അച്ഛൻ തനിക്ക് എന്നും ഒരു ഹീറോ ആയിരിക്കും എന്ന് അവൾ ഉറപ്പിച്ചു…
” മതി കരഞ്ഞത്… ” ഇതാ ഞാൻ സാരി ഉടുക്കാത്തത്…” കണ്ടോ അമ്മേ…”
അവൾ വിഷയം മാറ്റാൻ ശ്രമിച്ചു…
“പിന്നെ… അത് നിന്നെ കണ്ടിട്ടൊന്നും അല്ല… എന്റെ ഏട്ടൻ അമ്മേനെ ഓർത്തിട്ടാ… അല്ലാതെ നിന്റെ ഈ പൂതന ലുക്ക് കണ്ടിട്ടൊന്നും അല്ല… ”
വിഷയം മാറ്റാൻ വേണ്ടി ഒരു തുറുപ്പ് ചീട്ട് ഇട്ട് കൊടുത്തപ്പോ അതിന്റെ മോളില് ജാക്കിയിട്ട് വെട്ടിയ അമ്മയുടെ സമീപനം അവൾക്ക് തീരെ രസിച്ചില്ല… അമ്മയുടെ മുഖത്ത് നോക്കി കൊഞ്ഞനം പോലെ ഒരു ആക്ഷന് കാണിച്ച ശേഷം അവൾ പുറത്തേക്ക് നടന്നു… വല്യേ ഐശ്വര്യ റായ് ആണെന്നാ വിചാരം… അവൾ വെറുതെ പിറുപിറുത്തുകൊണ്ടിരുന്നു…
ഗേറ്റിന്റെ അടുത്ത് എത്തിയപ്പോൾ അവൾക്ക് ഒന്ന് പ്രാര്ഥിക്കാതിരിക്കാനായില്ല… “ദൈവമേ കരഞ്ഞോണ്ടാണ് വീട്ടിൽനിന്നു തന്നെ ഇറങ്ങുന്നത്… ഇന്ന് മൊത്തം കയ്യീന്ന് പോവാതെ നോക്കിക്കോണെ…”
തന്നെ ഇങ്ങനെ കണ്ടാൽ രാഹുലിന് ഇഷ്ടപ്പെടുമോ എന്നായിരുന്നു അപ്പോഴും അവളുടെ ചിന്ത… സാധാരണ ചായക്കടയിൽ പല്ലിന്റെ ഇടയും കുത്തി ഇരിക്കുന്ന ശിവനെ അന്ന് അവൾ അവിടെ കണ്ടില്ല…
“ഈ മനുഷ്യൻ ഇതേവിടെ പോയി കിടക്കാ…”
ശിവേട്ടനെ കാണാതെ കോളേജിൽ പോകാൻ അവൾക്ക് വലിയ ഉത്സാഹം ഒന്നും തോന്നിയില്ല… രേഷ്‌മ നേരെ ഉണ്ണിയപ്പൂപ്പന്റെ കടയിലേക്ക് നടന്നു…
കവലയിലെ ചെറുപ്പക്കാരൻ ചേട്ടൻമ്മാരൊക്കെ തന്നെ നോക്കുന്നുണ്ട്… എന്തോ അതൊക്കെ കാണുമ്പോ അവളുടെ ഉള്ളിൽ ഒരു മാരിവില്ല് തെളിഞ്ഞു വന്നു…
“ഉണ്ണിയപ്പൂപ്പ…… ശിവേട്ടൻ എന്താ ഇന്ന് വരത്തെ…” എന്തെങ്കിലും പറഞ്ഞോ???”
അവൾ ആകാംഷയോടെ ചോദിച്ചു… ജരാനാരകൾ ബാധിച്ച,പല്ലുകൾ കൊഴിഞ്ഞു തുടങ്ങിയ, കരുണ മാത്രം കൈമുതലായുള്ള ഒരു പാവം വൃദ്ധന്റെ സംസാര ശൈലിയിൽ അയാൾ പറഞ്ഞു
” ഇല്ല മോളെ… എന്നും മോള് വരുന്നെന് മുൻപേ ഇവിടെ വരാറുള്ളതാ… ഇന്ന് എന്താണാവോ പറ്റിയത്…”
അത് കേട്ട് അവളുടെ മുഖം വാടി… “ഇനിയിപ്പോ എന്തേലും പറ്റിക്കാണുവോ ഭഗവാനെ…” അവൾക്ക് ഉള്ളിൽ ഒരു ഭയം അനുഭവപ്പെട്ടു…
” മോള് വിഷമിക്കണ്ട അവൻ വീട്ടിൽ തന്നെ കാണും… ഒന്ന് പോയി നോക്ക്…”
അവളുടെ മുഖത്തെ പരിഭവം കണ്ടിട്ടെന്ന പോലെ അയാൾ പറഞ്ഞു…
” എന്നാ ശരി അപ്പൂപ്പ… ഞാൻ കുറച്ചു കപ്പലണ്ടി മിട്ടായി എടുക്കുന്നുണ്ടേ…” അയാളുടെ അനുവാദത്തിന് കത്ത് നിൽക്കാതെ അവൾ കടയുടെ മുൻപിലുള്ള ചില്ലു ഭരണിയിൽ കൈ ഇട്ടു….
“ഓഹ്… മോളെടുത്തോ… ഇത് മുഴുവൻ മോൾക്കുള്ളതാ… ഹ ഹ ഹ…”
അയാൾ മനംനിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു…
” അതെന്താ അപ്പൂപ്പ.. വേറെ ആരും ഇത് വാങ്ങാറില്ലേ???…”
പോകാൻ തുനിഞ്ഞ അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു…