ശ്രീജിത്ത് രഹസ്യമായി രഞ്ജന്റെ ചെവിയിൽ പറഞ്ഞു.
“റിസ്ക്കാണ്, ചിലപ്പോൾ വലിയ ആയുധങ്ങൾ ഉണ്ടാകും. എല്ലാവരും വളഞ്ഞിട്ട് വന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല.” ആലോചിച്ചുനിന്നുകൊണ്ട് രഞ്ജൻ പറഞ്ഞു.
“അനസ്, താൻ ഗോഡൗണിന്റെ മുൻപിലേക്ക് ചെന്നിട്ട് ആ കാണുന്ന 11 പേരുടെയും ശ്രദ്ധ തിരിക്കണം. കഴിഞ്ഞില്ലെങ്കിൽ പത്തു മിനിറ്റിനുള്ളിൽ ശ്രീജിത്തും വരും. ഓക്കെ.”
“സർ എങ്ങനെ? അവരുടെ കൈയ്യിൽ ആയുധങ്ങൾ ഉണ്ടെങ്കിൽ?”
രഞ്ജൻ പോക്കെറ്റിൽ നിന്നും ക്ലോറോഫോം മിക്സ് ചെയ്ത ചെറിയ കുപ്പി യെടുത്തു കൊടുത്തു.
“രണ്ടുപേരെ ഗോഡൗണിന്റെ പുറത്തേക്ക് കൊണ്ടുവരണം. അവരെ കാണാതെ വരുമ്പോൾ കൂടെയുള്ളവരെതിരഞ്ഞ് മറ്റുള്ളവരും വരും. ആ സമയത്ത് ഞങ്ങൾ ഇവിടെനിന്നും ഉള്ളിലേക്ക് കടക്കും. ഓക്കെ ഗയ്‌സ് കണക്റ്റ് ബ്ലൂടൂത്ത് ഡിവൈസ്.ആൻഡ് വൺതിങ്
ഗൺ സൂക്ഷിക്കണം. ബിക്കോസ് മുകളിലുള്ളവർ അറിയതെയുള്ള ഒരു ഓപ്പറേഷൻ ആണിത്. സോ, ബി കെയർഫുൾ.”
“സർ.”
“അനസ്, ഗൊ..”
രഞ്ജൻ പറഞ്ഞപ്രകാരം അനസ് വന്നവഴിയെ തിരിച്ചിറങ്ങി ഗോഡൗണിന്റെ ഇടതുവശം ചേർന്ന് അയാൾ നടന്നു.
ഇരുണ്ടുകൂടിയ ഗോഡൗണിന്റെ ഉള്ളിലേക്ക് 110 വോൾട്ടിന്റെ പ്രകാശത്തിൽ ബൾബ് നിന്നുകത്തുന്നുണ്ടായിരുന്നു.
അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ശ്രീജിത്തും അനസിന് പിന്നാലെ പോകാൻ തയ്യാറായിനിന്നു.
“അണ്ണാ, വെളിയെ യാരോ ഉന്നെ പാക്കരുത്ക്ക് വന്തിരിക്കാൻകെ.”
ആരോ സംസാരിക്കുന്നതുകേട്ട രഞ്ജൻ തന്റെ ചെവി കൂർപ്പിച്ചു.
“യാര്, ഇന്തപക്കം.?”
“തെരിയാതണ്ണാ.”
“സരി, നീ ഇന്തപക്കം നില്ല്, നാൻ സീക്രം തിരുമ്പിവരേ.”
നാലോ അഞ്ചോ പേര് അവിടെനിന്നും നടന്നുപോകുന്ന ശബ്ദം കേട്ടയുടനെ രഞ്ജൻ ശ്രീജിത്തിനെ നോക്കി അനസിനു പിന്നാലെപോകാൻ ശിരസുകൊണ്ട് ആംഗ്യം കാണിച്ചു.
പതിയെ മറയിൽനിന്നും രഞ്ജനും അർജ്ജുവും വെളിച്ചത്തേക്ക് വന്നു.
അടുത്തുകണ്ട വലിയ തൂണിനോട് ചാരി രഞ്ജനും അർജ്ജുവും നിന്നു.
ഒഴിഞ്ഞുകിടക്കുന്ന കന്നാസുകൾ കൂടെ നീലനിറത്തിലുള്ള വലിയ ഡ്രമ്മുകൾ. മുളകൊണ്ട് ചാരിനിറുത്തിയ നിലയിൽ മുകളിലേക്കു കയറാൻപാകത്തിനുള്ള ഏണി.