‘രമേ ….’
എന്റെ പിൻ വിളിയിൽ ഒന്ന് പിന്നോക്കം വന്നു കൊണ്ട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചിട്ട് രമ ജോണിയുടെ കൂടെ പോയി.
ജോണിയെ വീട് കാണിക്കലല്ല ഉദ്ദേശമെന്ന് എനിക്കും അവരുടെ യഥാർത്ഥ ഉദ്ദേശം എനിക്ക് മനസ്സിലായി എന്ന് അവർക്കും വ്യക്തമായിരുന്നു.
സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു .. വീട്ടിൽ നിന്നും ഇറങ്ങിയിട്ട് നേരം കുറച്ച് ആവുകയും ചെയ്തു. എന്താണ് ചെയ്യേണ്ടത് ആരോടും ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയാൽ എന്തു സംഭവിക്കും. ബാഗിൽ ഇരുന്ന മൊബൈലെടുത്ത് ജിജോയെ ഒന്ന് വിളിക്കണം എന്ന് മനസ്സ് പലതവണ കൊതിച്ചു. പക്ഷേ എന്ത് സംഭവിച്ചാലും അവനെ വിളിക്കരുത് എന്ന് തലേ രാത്രിയിൽ അവൻ നൽകിയ കർശന നിർദേശം പാലിക്കുവാൻ തന്നെ ഞാൻ തീരുമാനിച്ചു.
രമയുടെ വീടിൻറെ ലിവിങ് റൂമിന്റെ പകുതി ഭാഗം വിശാലമായ കർട്ടൻ ഉപയോഗിച്ച് തിരിച്ചിരിക്കുകയാണ്.
കർട്ടണ് അപ്പുറമാണ് ഡൈനിങ് ടേബിൾ .. അവിടെ നിന്നും മാസ്റ്റർ ബെഡ് റൂമിലേക്കും മുകളിലേക്കും പോകുന്ന വഴികൾ. മുകളിലാണ് കുട്ടികളുടെ റൂം സെറ്റ് ചെയ്തിരിക്കുന്നത്. രമ ജോണിയെയും കൊണ്ടു പോയിരിക്കുന്നത് മാസ്റ്റർ ബെഡ് റൂമിലേക്ക് ആകാനാണ് സാധ്യത. പിന്നാലെ ഒന്ന് ചെന്ന് എന്താണ് അവിടെ നടക്കുന്നത് എന്ന് നോക്കുവാൻ മനസ്സ് കൊതിച്ചു. സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യവും ഭൂതകാലവും എന്നെ അതിൽ നിന്നും വിലക്കി….!!
ലിവിങ് റൂമിലെ ഏകാന്തതയും .. മനസ്സിലെ ഭയവും ഒരു ഭിത്തിക്ക് അപ്പുറം എന്തു നടക്കുന്നു എന്നറിയുവാനുള്ള മനസ്സിലെ ആകാംക്ഷയും എന്നെ അവിടെ നിന്നും എഴുന്നേൽക്കുവാൻ പ്രേരിപ്പിച്ചു. വിശാലമായ ഹാളിൽ ലിവിങ് റൂമും ഡൈനിങ് ടേബിളും തമ്മിൽ
വേർതിരിച്ചിരിക്കുന്ന നീളമേറിയ കർട്ടൻ പതുക്കെ മാറ്റിക്കൊണ്ട് ടേബിളിന് ഓരം ചേർന്ന് മാസ്റ്റർ ബെഡ് റൂമിന് ഭാഗത്തേക്ക് ഞാൻ നടന്നു. ഭാഗ്യം .. റൂം ചാരിയിട്ടെ ഉണ്ടായിരുന്നുള്ളൂ .. പക്ഷേ അകത്തുനിന്നും ആളനക്കം ഒന്നും തന്നെ കേൾക്കുന്നില്ല. ശബ്ദമുണ്ടാക്കാതെ മാസ്റ്റർ ബെഡ്റൂം കതക് അല്പാല്പമായി തുറന്നു. നിരാശ ആയിരുന്നു ഫലം അകത്ത് ആരും തന്നെയില്ല.
സ്റ്റെയർകെയ്സ് കേറി മുകളിലേക്ക് ചെല്ലുന്തോറും കുട്ടികളുടെ റൂമിൽ നിന്നും ആളനക്കം കേട്ടുതുടങ്ങി. മാസ്റ്റർ ബെഡ്റൂം ഒഴിവാക്കി കൂടി ചേരൽ എന്തു കൊണ്ട് കുട്ടികളുടെ റൂമിലേക്ക് മാറ്റി എന്ന് എനിക്ക് അധികനേരം ചിന്തിക്കേണ്ടി വന്നില്ല .. അതിനുത്തരം മാസ്റ്റർ ബെഡ്റൂമിലെ മാസ്റ്റർ ഒരു പോലീസുകാരൻ ആയതു കൊണ്ട് തന്നെ. പര പുരുഷ സാന്നിധ്യം ഒരു ചെറു മണത്തിൽ നിന്നോ അല്ലെങ്കിൽ നിസ്സാരമെന്നു കരുതി ചെയ്യുന്ന ഏതെങ്കിലും തെറ്റിൽ നിന്നോ കണ്ടുപിടിക്കുവാൻ ബ്രില്ല്യൻറ്