കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]

Posted by

ഒരു സിനിമാക്കഥ പോലെ മനസ്സിലേക്ക് അലയടിച്ചു വന്ന രംഗങ്ങൾ ഓർത്തപ്പോൾ ബിൻസു വിൻെറ പാർലറിലെ ശീതളിമയിലും ഞാൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. ജിജോയെ ഒന്ന് വിളിക്കുവാൻ സാധിച്ചിരുന്നു എങ്കിൽ എന്ന് മനസ്സ് കൊതിച്ചു.

റീ ക്രിയേഷൻ റൂമിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ തൊട്ടു മുൻപിൽ ബിൻസു വിനെ കണ്ടു.

“ഞാൻ ഇടയ്ക്ക് ഒന്നു രണ്ട് തവണ വന്നു നോക്കിയായിരുന്നു … നല്ല ഉറക്കമായിരുന്നു , എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു .. “

ബിൻസു എന്നോടായി പറഞ്ഞു.

“ജോലിസംബന്ധമായ കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു … ഒപ്പം വീട്ടുകാര്യങ്ങളും എല്ലാം കൂടെ ആകെ തളർത്തിക്കളഞ്ഞു … “

ഞാൻ പറഞ്ഞു.

“ഹേയ് .. അതൊന്നും സാരമില്ല അതൊക്കെ മാറിക്കോളും “

ബിൻസു ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു.

“എവിടെ നമ്മുടെ താരം ഇതു വരെ പരിപാടി കഴിഞ്ഞില്ലെ … ?”

രമയെ ഞാൻ തിരഞ്ഞു കൊണ്ട് ചോദിച്ചു.

“കഴിഞ്ഞു എന്നു തോന്നുന്നു ഫൈനൽ സ്റ്റേജിലാണ് “

ബിൻസു അത് പറഞ്ഞ് കഴിഞ്ഞതും റൂമിലെ വാതിൽ തുറന്ന് രമയും സൂസനും ഞങ്ങൾക് അടുത്തേക്കു വന്നു.

രമ ഒരുങ്ങി വന്നത് കണ്ടിട്ട് ഒരു പുതുപ്പെണ്ണിനെ പോലെയുണ്ട് രണ്ടു കുട്ടികളുടെ മാതാവാണ് എന്ന് ഇപ്പോൾ ആര് കണ്ടാലും പറയില്ല വേണമെങ്കിൽ ഒരു കല്യാണം കൂടി ആകാം.

Leave a Reply

Your email address will not be published. Required fields are marked *