ചോദ്യം പൂർത്തിയാക്കുംമുമ്പ് വെപ്രാളപ്പെട്ടു കൊണ്ട് അവൻ പറഞ്ഞു ,
“എൻറെ ഫ്രണ്ട് ജിജോ എന്നെ
അൽപ സമയം മുൻപ് വിളിച്ചിരുന്നു . മെമ്പർ മുരളി ചേട്ടൻറെ വീട്ടിലേക്ക് പെട്ടെന്ന് വരാൻ പറഞ്ഞു കൊണ്ട് .. എന്താണ് സംഭവിച്ചത് ?”
അവൻറെ ചോദ്യത്തിന് ഞാൻ എന്ത് ഉത്തരമാണ് കൊടുക്കേണ്ടത് എന്നോർത്ത് പതറിയ നിമിഷം മുരളിയുടെ ഭാര്യ പറഞ്ഞു …
“ചേച്ചി വന്ന ഓട്ടോറിക്ഷ ഒരു പാടത്തേക്ക് മറിഞ്ഞു ഭാഗ്യത്തിന് സെക്കൻഡ് ഷോ കഴിഞ്ഞ് പിന്നാലെ ആ വഴി വന്ന മുരളി ചേട്ടനും ഒരു കൂട്ടുകാരനും കൂടി ചേച്ചിയെ ഇവിടെ എത്തിച്ചു …”
എൻറെ മകൻ മുരളിയുടെ ഭാര്യ
നൽകിയ വിശദീകരണത്തിൽ തൃപ്തനായിരുന്നു.
“ഹോസ്പിറ്റലിൽ വല്ലതും പോകേണ്ട കാര്യമുണ്ടോ എങ്കിൽ നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം പെട്ടെന്ന് …”
അവൻ എന്നോടായി പറഞ്ഞു.
“ചേച്ചിക്ക് ഒരു കുഴപ്പവുമില്ല മോനെ…
അങ്ങനെ ആയിരുന്നെങ്കിൽ മുരളി ചേട്ടനും കൂട്ടുകാരനും അപ്പോഴേ ചേച്ചിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുമായിരുന്നല്ലോ.. മോൻ അമ്മയെ വീട്ടിലേക്ക് കൊണ്ടു പോകാൻ നോക്ക് “
മുരളിയുടെ ഭാര്യ അവനോടായി പറഞ്ഞു.
ചെളി പുരണ്ട അടിപ്പാവാടക്കും ബ്ലൗസിനും മുകളിൽ വീതിയേറിയ തോർത്തു മുണ്ട് ഉപയോഗിച്ച് മാറിടവും വയറും മറച്ചു കൊണ്ട് ഞാൻ മകനോടൊപ്പം മുരളിയുടെ വീടിന് പുറത്തേക്കിറങ്ങി , പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിലേക്ക് കയറി.