“ചേച്ചി ഒന്നും പേടിക്കേണ്ട ഇത് ഞങ്ങളുടെ വീടാണ് .. മുരളിയേട്ടനും ഒരു കൂട്ടുകാരനും കൂടി സെക്കൻഡ് ഷോ സിനിമ കഴിഞ്ഞ് വരുന്ന വഴിയാണ് അപ്പുറത്ത് എവിടെയോ ഉള്ള ഒരു ചെളി പാടത്ത് ചേച്ചി വന്ന ഓട്ടോറിക്ഷ മറിഞ്ഞ് കിടക്കുന്നത് കണ്ടത് ..”
“എന്നിട്ട് മുരളിയും കൂട്ടുകാരനും എവിടെ .. ?”
“അതെനിക്കറിയില്ല .. ചേച്ചിയെ ഇവിടെ കൊണ്ടാക്കിയിട്ട് അവർ പുറത്തേക്ക് പോയി … “
എന്താണ് സംഭവിക്കുന്നത് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ഒന്നും മനസ്സിലാകാത്ത അവസ്ഥ… എന്നെ ഇവിടെ കൊണ്ടാക്കിയിട്ട് മുരളിയും ജിജോയും എങ്ങോട്ടാണ് പോയത് ഒരുപക്ഷേ ആ ഓട്ടോക്കാരന്റേ ശരീരം മറവു ചെയ്യുന്നതിന് വേണ്ടി ആയിരിക്കുമോ … ?
മനസ്സിൽ ഒരു നൂറു കൂട്ടം ചോദ്യങ്ങൾ ഞാൻ ചോദിക്കുകയാണ്.
“ചേച്ചിക്ക് കുടിക്കുവാൻ ചൂടു വെള്ളം എന്തെങ്കിലും എടുക്കട്ടെ … “
മുരളിയുടെ ഭാര്യയുടെ ചോദ്യത്തിന് ഉത്തരം പറയുവാൻ ഞാൻ നാവ് എടുത്തപ്പോഴേക്കും വാതിൽക്കൽ ഒരു മുഖം കണ്ടു ഞാൻ ഞെട്ടി.
‘വിനീഷ് … എൻറെ മകൻ … ‘
ഇവൻ എങ്ങനെ ഇവിടെയെത്തി എന്താണ് ഞാനവനോട് പറയേണ്ടത്.
ഒന്നും പറയുവാനാകാതെ ഞാൻ വിയർത്തു ..
”മോനേ നീ എങ്ങനെ ഇവിടെ .. ?”