അതേ … ഞാനിപ്പോൾ നിൽക്കുന്നത് ആ ചെളി പാടത്ത് ആണ്. പാടത്തിനു സമീപം ഉള്ള പൂട്ടിക്കിടക്കുന്ന മിനറൽ വാട്ടർ പ്ലാൻറ് റീ ഓപ്പൺ ചെയ്യുന്നതിന് വേണ്ടി അവർ ലോണിനായി ബാങ്കിൽ സമീപിച്ചപ്പോൾ കൊല്ലം ബ്രാഞ്ചിൽ നിന്നുള്ള റിക്വസ്റ്റ് അനുസരിച്ച് ഞാനാണ് അന്ന് ഇൻസ്പെക്ഷൻ നടത്തിയത് …
“ഹലോ … നീ കേൾക്കുന്നുണ്ടോ .. എന്താണ് അവിടെ സംഭവിച്ചത് എവിടെയാണ് ..വീട്ടിലെത്തിയില്ലെ ഇതു വരെ … ?”
ജിജോ വെപ്രാളപ്പെട്ട് ഫോണിൽ കൂടി നൂറു കൂട്ടം ചോദ്യങ്ങൾ എനിക്ക് നേർക്ക് എറിയുകയാണ്.
“കൊല്ലം പോർട്ടിലെ ലൈറ്റ് ഹൗസിന് കിഴക്കു ഭാഗത്തുള്ള ചെളി പാടത്ത് ഞാനുണ്ട് എത്രയും വേഗം അങ്ങോട്ടേക്ക് വരിക … “
ഇതും പറഞ്ഞു കൊണ്ട് പാടത്തിന് സമീപത്തെ തിട്ടയിലേക്ക് ഞാൻ തളർന്നു വീണു.
കണ്ണു തുറക്കുമ്പോൾ ഞാൻ കാണുന്നത് മുരളിയുടെ ഭാര്യ യെയാണ്. വീട്ടിൽ പുല്ലു പറിക്കുവാൻ മകനുമായി വരുമ്പോഴെല്ലാം ഞാൻ അവരെ കണ്ടിട്ടുള്ളതാണ് പലപ്പോഴും ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് അകന്നു മാറാറുള്ളത്തുമാണ് , കാരണം അവർ മുരളിയുടെ ഭാര്യ ആയതിനാൽ അത്ര കണ്ട് അടുപ്പം അവരുമായി പുലർത്തുവാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.
“ഞാൻ ഇത് എവിടെയാണ് … ?”
ശരീരത്തിൽ അവിടവിടെയായി നല്ല വേദന .. ചെളി പുരണ്ട എൻറെ സാരിക്ക് പകരം ഒരു തോർത്തുമുണ്ട് ഞാൻ പുതച്ചിരിക്കുന്നു .. അല്ല എന്നെ ആരോ പുതപ്പിച്ചിരിക്കുന്നു..