രാവിലെ 930 ആയപ്പോഴേക്കും ഞാൻ ഉണർന്നിരുന്നു. 10 മണിക്കുള്ള വിളിക്കായി കാതോർത്തിരുന്നു. കൃത്യം 10 നു കതകിൽ തട്ടു കേട്ടു. ഞാൻ ഒട്ടും താമസിയാതെ ഞാൻ വാതിൽ തുറന്നു. പുഞ്ചിരിയോടെ അവൾ. ഇന്ന് സാരിയാണ് ഉടുത്തിരിക്കുന്നത്. എവിടെയോ പോവാൻ റെഡിയായ മട്ട്.
ഇന്നു സുന്ദരിയായിരിക്കുന്നല്ലോ ജ്യോതി. എവിടെ പോകുന്നു.
അതോ, ഒരു രുദ്രേഷിന്റെ ഒരു സുഹൃത്തിനെ കാണണം. ആ മുഖത്ത് ഒരു മ്ലാനത പടർന്നിരുന്നു. അതിന്റെ കാരണം അറിയാനുള്ള ആകാംക്ഷയായിരുന്നു എനിക്ക്.
ഞാൻ ആദ്യം ചോദിച്ചെങ്കിലും ജ്യോതി ഒന്നും പറഞ്ഞില്ല. അത്രയും അടുപ്പം ആയിട്ടുമില്ലല്ലോ ഞങ്ങൾ തമ്മിൽ. എങ്കിലും എന്നെ ഒരു സുഹൃത്തിനെ പോലെ കാണാനൊക്കെ പാറഞ്ഞു ഞാൻ അല്പം അടുപ്പം കാണിച്ചപ്പോൾ അവൾ കാര്യം പറഞ്ഞു. ബന്ധുക്കളിൽ ആരുടേയോ അടുത്ത് പണം കടം വാങ്ങാൻ പോകാനൊരുങ്ങുകയായിരുന്നു അവൾ. രുദ്രേഷ് അറിഞ്ഞാൽ ചിലപ്പോൾ ഇഷ്ടപ്പെടില്ലാത്തതുകൊണ്ട് തനിയെ പോവാനായിരുന്നു അവൾടെ പ്ലാൻ
രുദ്രേഷും മറ്റൊരു സുഹൃത്തും ചേർന്ന് ഒരു കഫത്തീരിയ തുടങ്ങാനായിരുന്നു പദ്ധതി. രണ്ടുപേരും പപ്പാതി പങ്കാളികൾ, രണ്ടു പേരും വ്യത്യസ്ത കമ്പനികളിൽ ജോലി ചെയ്തു വരവേ ആയിരുന്നു ഇങ്ങനെ ഒരു പദ്ധതി മുന്നോട്ടു വന്നത്. എന്നാൽ കഫത്തീരിയക്കുവേണ്ട ജോലികൾ പുരോഗമിക്കവേ, സുഹൃത്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സാമ്പത്തിക ക്രമക്കേട് ആരോപിച്ചായിരുന്നു അത്. അയാൾക്ക് കമ്പനിയിൽ നിന്നു കിട്ടേണ്ട ആനുകൂല്യങ്ങൾ ബാങ്ക് തഞ്ഞ്ഞു വക്കുകയും പോലീസ് കേസും മറ്റുമുണ്ടായിരുന്നതു കൊണ്ട് അയാൾക്ക് നിക്കക്കള്ളിയില്ലാതാവുകയും ചെയ്തതതോടെ കഫത്തീരിയയിൽ മുടക്കിയ കാശ് അയാൾ തിരിച്ചു ചോദിച്ചു. അതാണ് ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ടിനു കാരണം. ഉണ്ടായിരുന്ന കാശെല്ലാം ചിലവാക്കിയ രുദ്രേഷ് ആകെ പ്രശ്നത്തിലായി. സുഹൃത്തിനു വേണ്ടി അയാൾ ഉണ്ടായിരുന്ന കാശൊക്കെ കൊടുത്തുവിട്ടു. ഇനി മറ്റൊരു പാർട്ണറെ കണ്ടെത്താതെ മുന്നോട്ടു പോകാനാവില്ല. സമയത്തിനു കാശു കൊടുക്കാത്തതു കൊണ്ട് ഇന്റീരിയർ കോണ്ട്രാക്റ്റർ കേസ് കൊടുക്കുമെന്ന ഭീഷണിയുമായി നിൽകുന്നു. അങ്ങനെ സംഭവിച്ചാൽ ഇപ്പോൾ ഉള്ള ജോലി കൂടെ ചിലപ്പോൾ പോയെന്നിരിക്കും
എത്രയാണ് പാർട്ണർഷിപ്പ്? ഞാൻ ചോദിച്ചു