നീലാംബരി 13 [കുഞ്ഞൻ]

Posted by

ഒരു കരച്ചിലായിരുന്നു… കവിൾത്തടം ചുവന്നു… ആ ചുവന്ന കാവിൽ തടത്തിലൂടെ അവളുടെ കണ്ണീർ ഒഴുകിയിറങ്ങി…
മുറിയിലേക്ക് വന്ന ദേവി തമ്പുരാട്ടി അത് കണ്ടു…
“മോളെ…” തമ്പുരാട്ടി വിളിച്ചു…
നീലാംബരി കവിൾ തുടച്ച് അമ്മയെ നോക്കി…
“ഇങ്ങനെ വിഷമിക്കല്ലേ… എനിക്ക് സഹിക്കുന്നില്ല..”
“അമ്മ എന്തിനാ വിഷമിക്കുന്നത്… നഷ്ട്ടം എനിക്കല്ലേ… അത് ഞാൻ കരഞ്ഞു തീർക്കണം… അമ്മ പോയ്‌കൊള്ളൂ… എനിക്കിത്തിരി നേരം തനിച്ചിരിക്കണം” നീലാംബരി മുഖത്ത് നോക്കി പറഞ്ഞു…
തമ്പുരാട്ടി തിരിഞ്ഞ് നടന്നു…
“അമ്മേ…” തമ്പുരാട്ടി തിരിഞ്ഞു നോക്കി
“വെറുതെയെങ്കിലും ഞാൻ വിശ്വസിച്ചോട്ടെ… ഈ നടന്നതിൽ ഒന്നും അമ്മക്ക് പങ്കില്ലെന്ന്…” കണ്ണുകളിൽ നിന്ന് കണ്ണീർ ഒലിച്ചിറങ്ങി…
തമ്പുരാട്ടിയുടെ തലയിൽ മിന്നൽ ഏറ്റപോലെയായി… തമ്പുരാട്ടി യാന്ത്രികമായി തിരിഞ്ഞു നടന്നു…
അമ്മയുടെ ആ പോക്ക് കണ്ട് നീലാംബരി നിന്നു
തമ്പുരാട്ടി എങ്ങനെയാണ് മുറിയിലേക്ക് എത്തിയത് എന്ന് അറിഞ്ഞില്ല… ശരീരം മുഴുവൻ ഒരു മരവിപ്പായിരുന്നു… തന്റെ മകൾ തന്നെ സംശയിക്കുന്നു… അതിൽപരം തോൽവി ജീവിതത്തിൽ വേറെ ഇല്ല… തമ്പുരാട്ടി കിടക്കയിൽ തളർന്നിരുന്നു… എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ല… ടേബിളിൽ രൂപാ തമ്പിയുടെ നമ്പർ എഴുതിയ ഒരു കാർഡ്… എസ് പി യോട് എല്ലാം പറഞ്ഞാലോ… കൊള്ളണം എന്ന് ഉദ്ദേശിച്ചിട്ടില്ല… അത് പറഞ്ഞിട്ടുമില്ല… ഷംസുദ്ധീൻ തറപ്പിച്ച് പറഞ്ഞു അയാളല്ല ചെയ്തത് എന്ന്… പോലീസ് പറയുന്നു സ്റ്റീഫൻ ആണെന്ന്… ഇവർ തമ്മിലുള്ള ബന്ധം തനിക്ക് നന്നായി അറിയാം… ഉറപ്പായും ഷംസുദ്ധീന് ഇതിൽ പങ്കുണ്ടാവണം… അല്ലാതെ സ്റ്റീഫന് ഇത്രയൊക്കെ ചെയ്യാനുള്ള ധൈര്യം ഒന്നും ഇണ്ടാവില്ല…
“തമ്പുരാട്ടി…” രൂപേഷ് ആയിരുന്നു…
തമ്പുരാട്ടി തല ഉയർത്തി നോക്കി… തമ്പുരാട്ടിയുടെ വിളറിയ മുഖം… അപ്പൊ കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് മനസിലായി…
“എന്തുപറ്റി…”
നടന്നതെല്ലാം തമ്പുരാട്ടി രൂപേഷിനോട് പറഞ്ഞു… മനസ്സിൽ ഒരു സന്തോഷം അവന് തോന്നി… നീലാംബരി തന്നെ തമ്പുരാട്ടിയെ സംശയിച്ച് തുടങ്ങി എന്നതിൽ അവൻ സന്തോഷവാനായിരുന്നു… ഇനി ആ സംശയത്തിന്റെ അളവ് കൂട്ടണം… അവൻ മനസ്സിൽ കരുതി… അങ്ങനെയായാൽ തമ്പുരാട്ടിയുടെ കാര്യം നീലാംബരി നോക്കി കൊള്ളും… ബാക്കി കാര്യം പോലീസ് നോക്കി കൊള്ളും… പക്ഷെ അതിന് മുൻപ് തന്റെ മനസ്സിലെ ആഗ്രഹം സാധിക്കണം…

Leave a Reply

Your email address will not be published. Required fields are marked *