തമ്പുരാട്ടി പേടിച്ച് വിറച്ച് അവിടെ തന്നെ നിന്നു…
***********************************
നീലാംബരിയോട് തമ്പുരാട്ടിക്ക് പറയാനുള്ള ധൈര്യം ഇല്ലായിരുന്നു… അതേസമയം രൂപേഷിന്റെ ഭീഷണിക്ക് വഴങ്ങാതിരുന്നാൽ തനിക്ക് നേരിടേണ്ടി വരുന്ന കാര്യങ്ങളെ കുറിച്ച് ഓർത്തപ്പോ പറയാതിരിക്കാനും സാധിച്ചില്ല… ഒരു ദിവസം നീലാംബരി മുന്നിലെ പുൽത്തകിടിയിൽ നടക്കുന്ന നേരത്ത് തമ്പുരാട്ടി രണ്ടും കൽപ്പിച്ച് അവളോടത് പറഞ്ഞു…
പുച്ഛിച്ചുള്ള ഒരു ചിരിയായിരുന്നു ആദ്യ പ്രതികരണം…
“മോളെ… ഞാൻ പറയുന്നത് നിന്റെ നന്മക്ക് വേണ്ടിയാണ്… എല്ലാം അറിഞ്ഞ് നിന്നെ സ്വീകരിക്കാൻ ഇപ്പൊ…”
“ഹാ… അതിനു എനിക്ക് ഒറ്റക്ക് ജീവിക്കാൻ പേടിയാണെന്ന് ആരാ പറഞ്ഞെ… എനിക്കവനെ ആദ്യമേ സംശയം ഉണ്ടായിരുന്നു… ആ നാറി ഇപ്പൊ കളിക്കാൻ തുടങ്ങി… അതിന് കൂട്ട് നിൽക്കാൻ അമ്മക്കെങ്ങനെ സാധിക്കുന്നു… ഓ സാധിച്ചല്ലേ പറ്റൂ… അല്ലെ..” അവളുടെ പരിഹാസം നിറഞ്ഞ നോട്ടത്തിനും ചിരിക്കും ഒരുപാട് അർഥം ഉള്ളത് പോലെ ദേവി തമ്പുരാട്ടിക്ക് തോന്നി… തന്റെ കള്ളത്തരങ്ങൾ അറിയുന്ന പോലെ ഒരു നോട്ടം … ഒരു ചിരി…
തന്റെ അമ്മയുടെ മുഖത്ത് നോക്കി ചോദിക്കണം എന്ന് തോന്നി… അമ്മയുടെ കിടപ്പറ കൂട്ടുകാരനെ എന്നെകൊണ്ട് കെട്ടിക്കണോ എന്ന്… പക്ഷെ അവൾക്കറിയാം അതോടുകൂടി ദേവി തമ്പുരാട്ടി എന്ന സ്ത്രീ ഇല്ലാതാവും എന്ന്… അമ്മ തെറ്റുകൾ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നറിയില്ലെങ്കിലും… ഉള്ളിന്റെ ഉള്ളിൽ താൻ സ്നേഹിക്കുന്ന ഒരു അമ്മ ഉണ്ട്… അതുകൊണ്ട് മാത്രം അവൾ ചോദിച്ചില്ല…
“അമ്മേ… ഇനി എന്റെ ജീവിതത്തിൽ വേറെ ഒരു പുരുഷൻ ഇല്ല… അതിന് വേണ്ടി തിളപ്പിക്കാൻ വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേക്കാൻ…”
“ഓ.. ആയിക്കൊള്ളാമെ…” മറുപടി രൂപേഷിന്റെ ആയിരുന്നു…
നീലാംബരിയും തമ്പുരാട്ടിയും ഒരിക്കലും അവനെ അവിടെ ആ സമയത്ത് പ്രതീക്ഷിച്ചിരുന്നില്ല…
“മിസ്റ്റർ രൂപേഷ്… താങ്കളോട് ഇപ്പൊ ഇങ്ങോട്ട് വരാൻ ആരും പറഞ്ഞിട്ടില്ല…” നീലാംബരി തറപ്പിച്ച് പറഞ്ഞു…
“ഉവ്വോ… അങ്ങനെ കൽപ്പിച്ച് നടത്തുന്നതിന്റെ കാലം ഒക്കെ കഴിഞ്ഞു നീലാംബരി മാഡം… ഇനി ഞാൻ പറയുന്നത് ഒക്കെ കേട്ട് നടന്നാൽ ജീവിച്ചിരിക്കാം… ഇല്ലെങ്കിൽ നടപ്പുണ്ട് ദാ ഈ അഞ്ചരയടി പൊക്കക്കാരിയെ കുളിപ്പിച്ച് ഭസ്‌മം തൊടീപ്പിച്ച് കിടത്താൻ… ഈ മതിൽകെട്ടുകൾക്ക് അപ്പുറത്ത്… അതിൽ നിന്നും ഒക്കെ അമ്മയ്ക്കും മോൾക്കും രക്ഷപ്പെടണമെങ്കിൽ എന്നെ അനുസരിക്കുക… ഇല്ലേൽ ആ വിധിക്ക് നിന്ന് കൊടുക്കുക… ”
“ഹാ… അതൊക്കെ വിട് രൂപേഷേ… ഈ അഞ്ചരയടി പൊക്കക്കാരിക്ക് അങ്ങനെ ഒരുപാട് കാലം ജീവിച്ചിരിക്കണം എന്നൊന്നും ഇല്ല… പിന്നെ നീ ഈ പറഞ്ഞ മതിൽ കെട്ടുകൾക്ക് അപ്പുറത്തുള്ള എന്നെ കുളിപ്പിച്ച് ഭസ്‌മം തൊടീപ്പിച്ച് കിടത്താൻ നടക്കുന്ന ആളുകളെ കാണാൻ തന്നെയാണ് തീരുമാനം…