നാൻസി [പ്രേമവദനൻ]

Posted by

കിച്ചു ക്രിസ്റ്റഫർ ജോൺ നാൻസിയുടെ മകൻ .നാൻസി അമ്മയെ വിളിച്ചു പറഞ്ഞു”അമ്മേ ജോൺ വരില്ല കിച്ചുനെ വീട്ടിൽ നിർത്തിയാൽ മതി .ഞാൻ വരാൻ അല്പം വൈകും.ശനിയാഴ്ച നാൻസി അമ്മയുടെ വീട്ടിൽ പോയിട്ടാണ് കിച്ചുനേയും കൂട്ടി പോകാറു.

 സമയം 7 ആകുന്നു.ശ്യാം തുടരെ തുടരെ കാൾ ചെയ്യുന്നുണ്ട്.ഒടുവിൽ അല്പം ദേഷ്യത്തോടെ നൻസിയുടെ അടുക്കൽ എത്തി”ആം സോറി നാൻസി,അവർ വരില്ല …..”നാൻസി ഇറങ്ങുന്ന കണ്ട ശ്യാം വീട് വരെ ഡ്രോപ്പ് ചെയ്യാൻ തീരുമാനിച്ചു.ഒടുവിൽ നിർബന്ധത്തിനു വഴങ്ങി നാൻസി സമ്മതിച്ചു.ശ്യാം തന്നെയാണ് നൻസിക്കു ഡോർ തുറന്നു കൊടുത്തത്. നൻസിക്കു മുൻസീറ്റിൽ ഇരിക്കാൻ മടിയും ഉണ്ടായില്ല .

      പോകും വഴി ശ്യാമിന്റെ ഫോൺ അടിച്ചുകൊണ്ടേ ഇരുന്നു.ഒടുവിൽ സൈഡ് ഒതുക്കി ശ്യാം കാൾ അറ്റൻഡ് ചെയ്തു.ആരുടെയോ അപേക്ഷ ശ്യാം നിരസിക്കുവായിരുന്നു.കഴിഞ്ഞപ്പോ നാൻസി നാൻസി ചോദിച്ചു “ആരോടാ ഇത്ര വിരോധം”.പുഞ്ചിരിയോടെ ആണ് അവൾ അത് ചോദിച്ചത്.”അതു ഇന്നത്തെ ക്ലൈന്റ് ആണ്.അവർക്ക് നാളെ മാത്രമേ പാട്ടുള്ളു എന്തേലും ചെയ്യാൻ പറ്റുമോ എന്നതാ.ജേഷ്ഠന്റെ ബന്ധു ആയിപ്പോയി ഇല്ലേൽ വേണ്ട എന്നു വയ്ക്കമായിരുന്നു.എന്താ ചെയ്യേണ്ടേ എന്നു ഒരു പിടിയും കിട്ടുന്നില്ല,താൻ ഇല്ലാതെ അതു ചെയ്യാനും കഴിയില്ല”.അല്പനേരം മൗനം ആയിരുന്ന നാൻസി ഫോൺ എടുത്തു അമ്മയെ വിളിച്ചു”അമ്മേ കിച്ചു ഇന്ന് അവിടെ നിൽക്കട്ടെ നാളെ എനിക്ക് ഡ്യൂട്ടി ഉണ്ട്,കഴിഞ്ഞ ഉടനെ ഞാൻ അങ്ങു വന്നേക്കാം.എത്തിയിട്ട് വിളിക്കാം അമ്മേ ഞാൻ ഇപ്പൊ യാത്രയിലാണ്”.നൻസിയുടെ വാക്കുകൾ ശ്യാമിനു വളരെ ആശ്വാസമായി. കൂടാതെ മതിപ്പും കൂടി.”തന്നെ കാണാതിരുന്നാൽ മകൻ വിഷമിക്കില്ലേ?” “അതാ ഇപ്പൊ നന്നായേ…അവിടെ എത്തിയാൽ പിന്നെ അവനു എന്നെ വേണ്ടാത്ത പോലെയാ ,അതുകൊണ്ടു പ്രശനം ഇല്ല”.കുസൃതി നിറഞ്ഞ അവളുടെ മറുപടിയിൽ ശ്യാമിനു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അര മണിക്കൂർ യാത്രയ്ക്കൊടുവിൽ കാർ നൻസിയുടെ വീടിനു മുന്നിൽ വന്നു നിന്നു.പരസ്പരം നന്ദിയും,ഗുഡ് നെറ്റ് പറഞ്ഞു അവർ അന്നേയ്ക്കു പിരിഞ്ഞു.

     ഞായർ സമയം 9.15 കഴിഞ്ഞു,പള്ളിയിലെ പ്രാർഥന കഴിഞ്ഞു നാൻസി ക്ലിനിക്കിലേക്കു യാത്രതിരിച്ചു.ഏകദേശം 10.30 യോടെ നാൻസി ക്ലിനിക്കിൽ എത്തിചേർന്നു.പതിവ് കാഴ്ചകൾക്കപ്പുറം ഇന്ന് ആ കവല തിരക്കോഴിഞ്ഞതാണ്.എങ്ങും ശാന്തത, പക്ഷികളുടെ ചിലയ്ക്കൽ. അതൊരു പുതു അനുഭവം ആയിരുന്നു അവൾക്ക്.

Leave a Reply

Your email address will not be published. Required fields are marked *