കുറ്റബോധം 6 [Ajeesh]

Posted by

സീനിയർ ജൂനിയർ വ്യത്യാസം ഇല്ലാതെ അവർ എല്ലാവരും അതിൽ ആനന്ദം കണ്ടെത്തി…. സിയാദും വിഷ്ണുവും അതിനുവേണ്ടി മാത്രമാണ് കോളേജിലേക്ക് വരുന്നത് എന്നുപോലും പലർക്കും തോന്നിപ്പോയിരുന്നു…. അവർക്ക് സ്ഥിരം ഇരയാകാൻ കുറച്ച് പേർ അവിടെ ഉണ്ടായിരുന്നുതാനും… അപ്പോഴും ഒരാൾ മാത്രം അവരിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നടക്കാൻ തുടങ്ങി…
രേഷ്മ… അവന്റെ അവഗണന അവളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു…. ഇഷ്ടമുള്ളതൊക്കെ സ്വന്തമാക്കാനുള്ള അവളുടെ വാശി അവളുടെ ദൃഢനിശ്ചയത്തിന് കരുത്ത് പകർന്നു….
അന്നത്തെ സംഭവത്തിന് ശേഷം രേഷ്മ പലപ്പോഴും രാഹുലിനെ കാണാനുള്ള സാഹചര്യം നോക്കി നടകുമായിരുന്നു……
ഒറ്റക്ക് പോകൻ ഉള്ള മടി കൂടുമ്പോൾ ആൻസിയേയും കൂട്ടിയാണ് പോകാറുള്ളത്…
അവന്റെ ക്ലാസ്സ് റൂമിനു മുൻപിൽ, ഗ്രൗണ്ടിലെ മരത്തണലിൽ, ഇതുവരെ അവൾ കാലെടുത്തു കുത്താത്ത കാന്റീനിൽ… എല്ലായിടത്തും ഇപ്പോൾ അവൾ എത്താൻ തുടങ്ങി…. എല്ലാം അവന് വേണ്ടി… ഒന്നുകാണാൻ വേണ്ടി… ആൻസി മടി പിടിച്ച് അവൾക്ക് കൂട്ട് പോയില്ലെങ്കിൽ പോലും രേഷ്മ ഒറ്റക്ക് പോവൻ തുടങ്ങി… പതിയെ ആൻസിക്കും അത് ബോധ്യമായി ….
അവൾ അഗാധമായ പ്രണയത്തിൽ അകപ്പെട്ടിരിക്കുന്നു …
രാഹുൽ പലപ്പോഴും രേഷ്മയെ ശ്രദ്ധിച്ചുവെങ്കിലും ആ നോട്ടത്തിന്റെ ആയുസ്സ് വളരെ കുറിച്ചായിരുന്നു….
ഒരു നിമിഷത്തെ ദൈർഘ്യം പോലും അതിന് ഉണ്ടായിരുന്നില്ല… അവൻ സ്വയം ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്….
ഇത്രത്തോളം തന്റെ മനസ്സ് വേദനിച്ച നിമിഷം മുൻപെങ്ങും ഉണ്ടായിട്ടില്ല എന്ന് അവൾ മനസ്സിലാക്കി… അത്രക്ക് മോശമാണോ ഞാൻ… ഞാൻ മാറേണ്ടിയിരിക്കുന്നു … അവനു വേണ്ടി ഞാൻ എന്റെ എല്ലാ ഇഷ്ടങ്ങളും ചിലപ്പോൾ വേണ്ടന്നു വെക്കേണ്ടി വരും…. എന്നാലും കുഴപ്പമില്ല… അവളുടെ ഉറക്കം പാടെ നഷ്ടപ്പെട്ടിരുന്നു…….
രാത്രികാലങ്ങളിൽ അവന്റെ ചിന്തകളിൽ അവൾ മുഴുകി… ആ നിമിഷം ഉണ്ടാകുന്ന ആനന്ദത്തിൽ അവൾ മതിമറന്നു… തന്റെ സന്തോഷം ചുമ്മാ കിടക്കയിൽ കാലിട്ടടിച്ചും, തുള്ളി ചാടിയും, കഴിഞ്ഞ പിറന്നാളിന് ശിവേട്ടൻ വാങ്ങിതന്ന ടെഡി ബിയർനെ തലോലിച്ചും എല്ലാം അവൾ ആഘോഷിച്ചു….. അവസാനം നാളെ അവനോട് എങ്ങനെ സംസാരിക്കാം എന്നെത്തിനെ കുറിച്ച് ആലോചിച്ച് അവൾ കണ്ണടക്കും…. ഇങ്ങനെയൊക്കെ ആണെങ്കിലും രേഷ്മയുടെ സ്വഭാവം വളരെ അധികം മാറിയിരുന്നു… അവൾ സിയാദിനോടും വിഷ്ണുവിനോടും പോലും അധികം സംസാരിക്കാതെ ഇരിക്കാൻ തുടങ്ങി… ആദ്യമെല്ലാം വീട്ടിലെ എന്തെങ്കിലും പ്രശ്നം കൊണ്ടായിരിക്കും മിണ്ടാത്തത് എന്നായിരുന്നു അവർ കരുതിയിരുന്നത്…. ദിവസങ്ങൾ പിന്നിടുമ്പോഴും അവൾക്ക് മാറ്റം കാണാതായപ്പോൾ ഒരു ദിവസം ഉച്ചഭക്ഷണ സമയത്ത് സിയാദ് കേറി ഇടപെട്ടു…
” ഇന്നെന്താ കറി “

Leave a Reply

Your email address will not be published. Required fields are marked *