“സൂസൻ .. ഇതൊക്കെ നമുക്ക് വളരെ വേണ്ടപ്പെട്ടവർ ആണ് ഫുൾ ബോഡി
മസാജ് ഫേഷ്യലിങ് ത്രെഡിങ് മാനിക്യൂർ പെഡിക്യൂർ എല്ലാം വേണം..”
ഞങ്ങളെ ചൂണ്ടി കാണിച്ചു കൊണ്ട് ബിൻസു സൂസനോട് പറഞ്ഞു.
“ശെരി മാഡം .. “
ഞങ്ങളെ നോക്കി അനുസരണയോടെ അവള് മറുപടി നൽകി.
സൂസന്റെ അടുത്തേക്ക് നീങ്ങി നിന്നു അവളുടെ തോളിൽ കൈ വെച്ച് രമ ചോദിച്ചു .
“എവിടെയാ സൂസന്റെ വീട് .. ?”
“വവ്വാകാവ്.. “
“കല്യാണം. .. ?”
“കഴിഞ്ഞിട്ടില്ല .. “
“ഞങൾ ഒക്കെ ഉള്ളപ്പോൾ കല്യാണത്തിന്റെ ആവശ്യം ഒന്നും ഇല്ല ട്ടോ … “
രമ സൂസനോടു ആ പറഞ്ഞതിന്റെ കാര്യം എനിക്ക് മനസിലായില്ല.
സന്ദർഭത്തിന് ചേരാത്ത വാക്കുകൾ പോലെ ആ തമാശ ദഹിക്കാതെ നില കൊണ്ടു.
സൂസൻ ഞങൾ രണ്ടാളെയും അകത്തെ റൂമിലേക്ക് ക്ഷണിച്ചു.
“ഞാൻ ഇവിടെ എവിടെയെങ്കിലും ഇരുന്നോളാം , നിങ്ങള് പോയി വരൂ”
സൂസനേയും രമയെയും നോക്കി ഞാൻ പറഞ്ഞു.
“മാഡം അപ്പൊൾ ഒന്നും ചെയ്യുന്നില്ല .. ?” സൂൂസൻ എന്നോട് ആയിട്ട് ചോദിച്ചു.
“അവൾക്ക് കുറച്ച് തൊലി കൊണം ഉള്ളതിന്റെ അഹങ്കാരം ആണ് സൂസൻ .. ബ്യൂട്ടി പാർലർ ഒക്കെ അലർജി ആണെ .. “
എന്നെ നോക്കി കൃത്രിമ ഗൗരവത്തിൽ രമ പറഞ്ഞു.