അകത്തേക്ക് വന്നു കയറിയ എന്നെ നോക്കി രമ പറഞ്ഞു.
“ബിൻസൂ … നീ ഇത് എന്താണ് ഇടയ്ക്ക് ഇടയ്ക്ക് സ്റ്റാഫ് നേ മാറ്റുന്നത് .. ദീപ ഇന്ന് ലീവ് ആണോ .. ?”
രമ ബിൻസു വിനോടായി ചോദിച്ചു.പേര് പറഞ്ഞ് സ്റ്റാഫിനെ അന്വേഷിക്കാൻ പോലും തക്ക അടുത്ത ബന്ധം അവിടെ രമക്ക് ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി.
“ദീപ കോസ്മറ്റോളജി പഠിക്കാൻ ബാംഗ്ലൂർ ക്ക് പോയി .. നേരുത്തേ നിന്ന മറ്റെ കുട്ടിയോട് ഞാൻ ഇനി വരാണ്ടാന്ന് പറഞ്ഞു..ഒന്നിനും ജോലിയിൽ ശ്രദ്ധ ഇല്ലന്നെ .. “
ബിൻസു ഞങ്ങളോടായി പറഞ്ഞു.
“ആ ദീപ യക്ക് ബാംഗ്ലൂർ ക്ക് പോകാൻ മാത്രം എന്ത് കാര്യം ആയിരുന്നു , അവളെ കൊണ്ട് ഒന്ന് ഫുൾ ബോഡി മസാജ് ചെയ്യുന്നത് എനിക്ക്
എന്ത് റിലാക്സേഷൻ ആയിരുന്നു എന്ന് അറിയുമോ ..ഇന്ന് ഇപ്പൊ ആരെയാ ബിൻസു..നീ എനിക്ക് വിട്ട് തരാൻ പോകുന്നത് … ?”
“നിന്റെ റിലാക്‌സ്റേഷന് ഒരു കുറവും വരാതെ നോക്കിയാൽ പോരേ..പുതിയ കുട്ടി മിടുക്കി യാണ് ഞാൻ വിളിക്കാം .. “
ബിൻസു പറഞ്ഞു.
“സൂസൻ ….”
അകത്തെ മുറിയിലേക്ക് നോക്കി ബിൻസു വിളിച്ചു.
അൽപ്പം തടിച്ചിട്ട് ഇരു നിറത്തിൽ ഉള്ള ഒരു പെൺ കുട്ടി ഞങ്ങളുടെ മുന്നിലേക്ക് വന്നു. ഒരു മുപ്പതിന് അടുത്ത് പ്രായം തോനുന്നു. അവളുടെ മുഖത്ത് ഇട്ടിരിക്കുന്ന പുട്ടിയും തടിച്ച ചുണ്ടുകളിൽ പതിച്ചിരിക്കുന്ന കടും നീല നിറത്തിൽ ഉള്ള ലിപ് സ്റ്റിക്കും എനിക്ക് അരോചകമായി തോന്നി. ചുരിദാറിനു മുകളിൽ ഒരു ഓവർ കൊട്ട് ഇട്ടിരിക്കുന്ന തിനാൽ അവൾക്ക് ഒരു പക്ഷെ വണ്ണം കൂടുതൽ തോനുന്നതും ആകാം. ഞങ്ങൾക്ക് ഒരു നിറഞ്ഞ ചിരി അവള് സമ്മാനിച്ചു.