“ചേച്ചി അപ്പോൾ മതിലു ചാടി വന്നതാണല്ലോ പൈസയ്ക്ക് വേണ്ടി അല്ലല്ലോ … “
സുമതിക്ക് മറുപടി നൽകാതെ ഞാൻ ഓട്ടോയിൽ നിന്നും പുറത്തേക്കിറങ്ങി.
നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ എത്തും പിടിയും കിട്ടാതെ ആട്ടോയ്ക്ക് അകത്തിരുന്ന സുമതിയെ നോക്കി മുരളി പറഞ്ഞു ,
“നിന്നെ ഇനി പ്രത്യേകം ക്ഷണിക്കണം എന്നാണോ ഇറങ്ങി വാടി പുല്ലേ…?
“അതെന്താണ് മുരളി അണ്ണാ… ഒരു പന്തിയില് രണ്ടു തരം കറി വിളമ്പുന്നത് ഞങ്ങൾ രണ്ടു പേരെയും ഒരുപോലെ കണ്ടുകൂടെ..”
സുമതി അവളുടെ പരിഭവം അറിയിച്ചു.
“ഫാ… ഇരണം കെട്ടവളെ .. ഇത് തറവാട്ടിൽ പിറന്ന പെണ്ണ് ആണ് ട്ടോ നിന്നെപ്പോലെ കാശിന് വ്യഭിചരിക്കാൻ വന്നവൾ അല്ല ”
മുരളി പറഞ്ഞു.
“കുലസ്ത്രീ വ്യഭിചരിക്കുമ്പോൾ ടൈം പാസ്സും ഞങ്ങൾ വ്യഭിചരിക്കുമ്പോൾ കാശിനും എന്നു പറയുന്നത് തെണ്ടിത്തരം ആണ് .. അത്രയ്ക്ക് പുച്ഛം ആണെങ്കിൽ എന്നെ ബസ് സ്റ്റാൻഡിൽ തന്നെ കൊണ്ട് വിട്ടേക്കൂ “
കൈയിലുണ്ടായിരുന്ന ബാഗും എടുത്തു കൊണ്ട് ഓട്ടോയിൽ നിന്നും ഇറങ്ങി സുമതി പറഞ്ഞു.
“ഞാനൊരു തമാശ പറഞ്ഞതല്ലേ മുത്തേ നീ പിണങ്ങാതെ”
കലുഷിതമായ ഒരു രംഗത്തെ ശാന്തമാക്കാൻ മുരളി പറഞ്ഞു.
“ഇങ്ങനെ ചങ്കിൽ കൊള്ളുന്ന തമാശ പറയല്ലേ മുരളി അണ്ണാ…”
അയാളുടെ നെഞ്ചിൽ ഒന്ന് തോണ്ടി കൊണ്ട് അവൾ പറഞ്ഞു.
മുരളിക്കും സുമതിയും തമ്മിൽ സൗന്ദര്യപ്പിണക്കങ്ങൾ നടക്കുന്ന സമയമത്രയും ഞാൻ അന്വേഷിച്ചത് ജിജോയെ ആയിരുന്നു.
ഇരുട്ടിൽ കുളിച്ചു നിൽക്കുന്ന ഫാം ഹൗസിൽ എവിടെയാണ് അവൻ എന്ന് ഞാൻ തിരഞ്ഞു കൊണ്ടിരുന്നു.
“കൊച്ച് ഇവിടെ നിന്ന് തണുപ്പ് കൊള്ളാതെ വേഗം ആ ചായിപ്പിലേക്ക് ചെന്നോളൂ . പയ്യൻ അവിടെ കാത്തിരിക്കുകയാണ് എന്തോ പറയാൻ വേണ്ടി “
എന്നെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് മുരളി പറഞ്ഞു.
ഫാം ഹൗസ് പോലെ തോന്നുന്നു എങ്കിലും ഒറ്റ നാൽക്കാലികളെ പോലും അവിടെ കാണുന്നില്ല.
മുരളി ചൂണ്ടിക്കാണിച്ച ചായിപ്പ് ലക്ഷ്യമാക്കി ഞാൻ നടന്നു.
അവിടേക്ക് അടുക്കുന്തോറും ഒരു അരണ്ട വെളിച്ചം ചായിപ്പിനുള്ളിൽ നിറഞ്ഞു നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു. അകത്ത് ഒരു മണ്ണെണ്ണ വിളക്ക് കത്തിച്ച് വെച്ചിരിക്കുകയാണ്.