അതും കൂടി നടത്തി കഴിഞ്ഞാൽ പിന്നെ നീ പറയുന്ന പോലെ ഈ ദേവി തമ്പുരാട്ടി പാ വിരിക്കും… അതുവരെ നീ ചെയ്യുന്നതിന്റെ കൂലി ഞാൻ ചെയ്തു തന്നതിന്റെ പകരമാണെന്ന് വിചാരിച്ചാൽ മതി… മനസിലായോടാ… ഷംസുദീനെ…” പല്ലു ഞെരിച്ച് കൊണ്ട് തമ്പുരാട്ടി അത് പറഞ്ഞു… തമ്പുരാട്ടി തിരിഞ്ഞ് നടന്നു…
യുദ്ധം ജയിക്കാൻ പോന്ന എല്ലാ ശക്തിയും സ്വരൂപിച്ച സംഹാരരുദ്രയെ പോലെ തോന്നിച്ചു ഷംസുദ്ധീന്…
*********************************************************
“തമ്പ്രാട്ടി… തമ്പ്രാട്ടി പറഞ്ഞത് ശരിയാ… പേടിപ്പിച്ച് വിടാൻ തന്നെയാണയിരുന്നു ഉദ്ദേശം… പക്ഷെ…” ഷംസു ശരിക്കും നിന്ന് പരുങ്ങി
“എന്താ… എന്താ ശരിക്കും പറ്റിയത്… ” തമ്പുരാട്ടി ജിഞ്ജാസയോടെ ചോദിച്ചു…
“തമ്പുരാട്ടി…”
“പറയടോ” തമ്പുരാട്ടി ആക്രോശിച്ചു.
“ഈ നടന്ന സംഭവം എന്റെ അറിവോടെയല്ല…” ഷംസുദ്ധീന്റെ ശബ്ദത്തിൽ അൽപ്പം വിറയൽ ഉണ്ടായിരുന്നു…
“ങേ… നീ എന്താ ഈ പറയുന്നത്… നിന്റെ അറിവോടെയല്ല എന്ന് പറഞ്ഞാൽ…”
“ഇത് എന്റെ സ്കെച്ച് അല്ല തമ്പുരാട്ടി… വേറെ ആരോ ചെയ്തതാണ്..”ഷംസുദ്ധീൻ ഉറപ്പിച്ച് പറഞ്ഞു…
“ങേ ” തമ്പുരാട്ടി ശരിക്കും ഞെട്ടി… തന്റെ മകൾക്ക് തന്റേതായ ശത്രുക്കൾ ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും ഇത് ഒരിക്കലും തമ്പുരാട്ടി പ്രതീക്ഷിച്ചിരുന്നില്ല…
“അപ്പൊ പറഞ്ഞു വരുന്നത്…”
“അതെ തമ്പുരാട്ടി… ആരും അറിയാത്ത ഒരു ശത്രു നീലാംബരി മാഡത്തിന്റെ പിന്നിൽ ഉണ്ട്… ”
ഒരു ഞെട്ടലോടെ തമ്പുരാട്ടി ഇരുന്നു…
ബംഗ്ളാവിന്റെ മുന്നിൽ ഒരു ഇന്നോവ വന്ന് നിന്നു… അത് എസ് പി രൂപയുടേതായിരുന്നു…
തമ്പുരാട്ടി ഫോൺ കട്ട് ചെയ്ത് അങ്ങോട്ട് ചെന്നു…
“ഇരിക്കൂ… ”
എസ് പി ബംഗ്ലാവിനകമെല്ലാം നോക്കികൊണ്ട് കസേരയിൽ ഇരുന്നു…
“കുടിക്കാൻ…”
ഒന്നും വേണ്ടാ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു…