ദീപൻ കൈ ഒന്ന് കുടഞ്ഞു… പിന്നെ വീണു കിടക്കുന്ന ആക്രമിയെ നോക്കി… മുഖം മൻകി ക്യാപ്പ് വെച്ച് മറച്ചിരുന്നു… അവൻ അവന്റെ വീണു പോയ ഷാൾ എടുത്ത് കൊണ്ട് വന്നു അയാളുടെ കൈ ബന്ധിച്ചു… പിന്നെ അവന്റെ മുറിയുടെ ഉള്ളിലേക്ക് എടുത്ത് കൊണ്ട് ചെന്നാക്കി… പിന്നെ വേറൊരു തുണി കൊണ്ട് കാലുകൾ കൂടി ബന്ധിച്ചു… ഇത്രേം ഒച്ചയുണ്ടാക്കിയിട്ടും സുഖേഷ് വരാത്തത് അവനിൽ അത്ഭുതം കൊള്ളിച്ചു… അവൻ മുറി പൂട്ടി സെക്യൂരിറ്റി കാബിന്റെ അവിടേക്ക് ഓടി… അവിടെ ചെന്നപ്പോൾ കസേരയിൽ ബോധം കെട്ട് കിടക്കുന്ന സുഖേഷിനെയാണ് അവൻ കണ്ടത്…തട്ടി വിളിച്ചെങ്കിലും എണീറ്റില്ല… ശ്വാസം ഉള്ളത് കൊണ്ട് ഒന്നുറപ്പായി എന്തെങ്കിലും മരുന്ന് മണപ്പിച്ചതാവും .
അവൻ ആക്രമിയുടെ അടുത്തേക്ക് പാഞ്ഞു…
അവൻ ചെല്ലുമ്പോഴേക്കും ആക്രമിയുടെ ബോധം തെളിഞ്ഞിരുന്നു…
അവൻ അയാളുടെ നേരെ നിന്നു… കുത്തിയിരിക്കുന്ന അയാൾ ദീപന്റെ മുഖത്തേക്ക് നോക്കി…
മൻകി ക്യാപ്പിലൂടെ അയാളുടെ കണ്ണുകൾ അവൻ കണ്ടു… അവന്റെ കൈ ക്യാപ്പിലേക്ക് നീണ്ടു… ഒറ്റ വലിക്ക് അവൻ ആ ക്യാപ്പ് ഊരി…
കുരിശ് കണ്ട ചെകുത്താനെ പോലെ അവൻ പേടിച്ച് പിന്നിലോട്ട് മറിഞ്ഞു വീണു…
കാരണം ദീപന്റെ മനസ്സിൽ പോലും വിചാരിക്കാതിരുന്ന ആ ആക്രമിയുടെ മുഖം കണ്ട് അവന് തല കറങ്ങുന്നത് പോലെ തോന്നി.
അവന്റെ ചുണ്ടുകൾ ആ പേര് പിറുപിറുത്തു…
“ഭാസ്‌ക്കരൻ ചേട്ടൻ…” ഡേ സെക്യൂരിറ്റി
“ഡോ… കള്ളപന്നി… അപ്പൊ നിയാണല്ലേ എന്റെ നീലുവിനെ കൊല്ലാൻ നോക്കുന്നത്… ” ദീപൻ ചാടി എഴുന്നേറ്റ് ഭാസ്കരൻ ചേട്ടന്റെ മുഖത്ത് നോക്കി അടിച്ചു…
അയാളുടെ മുഖത്ത് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല…
“പറയടോ പട്ടി… താൻ എന്തിനാ നീലുവിനെ കൊല്ലാൻ നോക്കുന്നെ…”
“ഛി… ആറു പറഞ്ഞെടാ നായിന്റെ മോനെ ഞാനാണ് നീലു തംബ്രാട്ടിനെ കൊല്ലാൻ നോക്കുന്നെ…”
“പിന്നെ താൻ എന്തിനാടോ എന്നെ ആക്രമിച്ചേ… ഉം…” അവൻ മുഖത്ത് ഒരു അടിയും കൂടി കൊടുത്തു…
“നിന്നേം അവനേം എല്ലാത്തിനേം ഞാൻ കൊല്ലും… എന്റെ നീലു തമ്പ്രാട്ടിയെ രക്ഷിക്കാൻ ഞാൻ ആരെയും കൊല്ലും… ” അയാൾ കിതച്ച് കൊണ്ട് പറഞ്ഞു
“നിനക്കറിയോ, നീലു തംബ്രാട്ടി എന്തൊരു പാവന്നറിയോ… നിന്നോടുള്ള സ്നേഹം ആദ്യം പറഞ്ഞത് എന്നോടാ… ആദ്യം ഞാൻ സന്തോഷിച്ചു… പക്ഷെ പിന്നീട് ഞാൻ നിന്നെ പറ്റി നാട്ടിൽ അന്വേഷിച്ചു… അപ്പൊ മനസിലായി… നീ രക്ഷിക്കാൻ വന്നതല്ല ശിക്ഷിക്കാൻ വന്നതാണെന്ന്… “