അടിതെറ്റിയ ആ ആക്രമി നിലത്തേക്ക് വീണു… പക്ഷെ ഒരു കളരി ആഭ്യാസിയുടെ മെയ് വഴക്കത്തോടെ അയാൾ ചാടി എഴുന്നേറ്റു… നീട്ടി പിടിച്ച കത്തി അയാൾ തിരിച്ച് പിടിച്ച് ഉള്ളം കൈയിൽ പിടിച്ചു… അയാളുടെ കൈയിലെ കത്തി ഇപ്പൊ കൈത്തണ്ടയുടെ മറവിലേക്ക് മാറി… ദീപൻ അയാളുടെ അടുത്ത അടവ് എന്താണെന്നറിയാതെ പകച്ചു പോയി… അടുത്ത നിമിഷം കൈയുടെ മറവിൽ നിന്നും കത്തി ദീപന്റെ തൊണ്ടക്കുഴിക്ക് നേരെ പാഞ്ഞു… അവൻ പുറകോട്ട് വളഞ്ഞ് ആ കത്തിയേറിൽ നിന്ന് ഒഴിഞ്ഞു മാറി… അടുത്ത നിമിഷം അയാൾ ചാടി ദീപന്റെ നെഞ്ചത്ത് ചാടി ഒരു ചവിട്ട് ചവിട്ടി
വായുവിൽ തെറിച്ച ദീപൻ ചന്തിയും കുത്തി ആ യൂക്കാലിപ്സ് മരങ്ങളുടെ ഇലകൾ വീണു പുതഞ്ഞു പോയ ആ മണ്ണിൽ വീണു… അവന്റെ തല വരെ ഒരു തരിപ്പ് നട്ടെല്ലിലൂടെ മുകളിലേക്ക് കേറി…
അവൻ ചാടി എഴുന്നേറ്റു… അടുത്ത നിമിഷം ആ ആക്രമി വായുവിൽ ഒന്ന് ചാടി ദീപന്റെ പിടലിയിൽ ഒരു തൊഴി കൊടുത്തു… ദീപൻ ഒരു കരണം മറിഞ്ഞ് മലർന്നടിച്ച് വീണു…
അപ്പൊ അഭ്യാസം പഠിച്ചവനാ… ദീപൻ ഉടനെ ചാടി എഴുന്നേറ്റു… ആക്രമി ചാടി അവന്റെ അടിനാബി നോക്കി കാലുകൊണ്ട് വീശി… ദീപന്റെ ഉറച്ച കാൽ പത്തി അയാളുടെ കാൽവണ്ണയിൽ ശക്തിയായി പതിച്ചു…
ബാലൻസ് നഷ്ട്ടപെട്ട അയാൾ ദീപന്റെ മേലേക്ക് വീഴാൻ പോയി… വീണു കൊണ്ടിരിക്കുന്ന അയാളുടെ മുഖം നോക്കി ദീപൻ ആഞ്ഞൊരു ഇടി കൊടുത്തു… ആ ഇടിയുടെ ആഘാതത്തിൽ മുന്നിലേക്ക് വീഴേണ്ട ആ ആക്രമി സൈഡിലേക്ക് തെറിച്ച് വീണു… ഉരുണ്ട പോയ അയാളുടെ അടുത്തേക്ക് അവൻ കുതിച്ചു… നെഞ്ചിൽ നോക്കി ആഞ്ഞൊരു ചവിട്ടു ചവിട്ടി.. അയാളുടെ തലയും കാലും മുകളിലേക്ക് പൊന്തി ആ ചവിട്ടിന്റെ ആഘാതത്തിൽ …
അയാൾ ദീപന്റെ കാലിൽ കൈ കൊണ്ട് ഇടിച്ചു… അവൻ തലകുത്തി വീണു… ആക്രമിയെ കീഴടക്കാൻ അവന്റെ മനസ്സും ശരീരവും തയ്യാറെടുത്ത് കഴിഞ്ഞിരുന്നു… കാരണം മറഞ്ഞ് എഴുന്നേറ്റ ദീപൻ അക്രമിയുടെ ഇടനെഞ്ച് നോക്കി ശക്തമായി ഇടിച്ചു… അടുത്ത കൈ വയറ്റിലേക്കും പിന്നെ കൈ പിൻവലിച്ച് അയാളുടെ മുഖത്തേക്കും ആഞ്ഞൊരടി കൊടുത്തു… വളരെ വേഗത്തിൽ കിട്ടിയ ആ മൂന്നിടി ആക്രമിയുടെ ബോധം നഷ്ടപ്പെടുത്തി കളഞ്ഞു… ആക്രമി വെട്ടിയിട്ട വാഴപോലെ തെറിച്ചു വീണു…