“ഹാ… പിന്നെ നമ്മടെ പ്ലാൻ ഒന്നും മറക്കണ്ടാ…” സ്റ്റീഫൻ പറഞ്ഞു…
“അതൊക്കെ ഉറപ്പല്ലേ… ഞാൻ ശരിയാക്കിക്കോളാം… പിന്നെ…” രജിത പകുതി വഴിയിൽ നിർത്തി..
“എന്തുപറ്റി… പറയ്…”
“ഏയ്… ആ ടൗണിലെ പുതിയ അപാർട്മെന്റിന്റെ കാര്യം ഞാൻ പറഞ്ഞിരുന്നില്ലേ അന്ന്… ”
“ആ… അന്ന് കണ്ടപ്പോ ഒരു ഫ്‌ളാറ്റ് എടുക്കുന്ന കാര്യം രൂപേഷിനോട് പറയുന്നത് കേട്ടു… ഹാ… അത് ”
“ആ… ഞാൻ വിചാരിച്ച എമൗണ്ട് ഒന്നും റെഡി ആയില്ല… സ്റ്റീഫൻ എന്നെ ഒന്ന് സഹായിക്കണം… ”
“അത്… ഇപ്പൊ…”
“അയ്യോ… ഇപ്പൊ വേണ്ടാ… നാളെ… നാളെ ഞാൻ വരാം… അപ്പൊ മതി… അധികം ഒന്നും വേണ്ട… ഒരു 50 ലാക്സ്… ഞാൻ എന്റെ മറ്റേ എമൗണ്ട് റെഡി ആവുമ്പൊ റിട്ടേൺ ചെയ്യാം… ” രജിത ഒരു കൂസലുമില്ലാതെ പറഞ്ഞു..
ഉം… അപ്പൊ ഇവളരാതി പണി തുടങ്ങി… നഞ്ഞിടം ശരിക്ക് കുഴിക്കും എന്ന് കേട്ടിട്ടേ ഉള്ളു… സ്റ്റീഫൻ മനസ്സിൽ പറഞ്ഞു…
“അപ്പൊ ഞാൻ പോട്ടെ സ്റ്റീഫൻ… മറക്കല്ലേ… നാളെ… ഞാൻ വിളിക്കാം… ഒക്കെ… പിന്നെ നീലുവിന്റെ കാര്യം ഞാൻ ശരിയാക്കിക്കോളാം… ” ആ സ്റ്റെപ്പുകൾ ഇറങ്ങുന്നതിനിടയിൽ അവൾ പറഞ്ഞു… കുലുങ്ങുന്ന ശരീരവുമായി സ്റ്റെപ്പിറങ്ങുന്ന രജിതാ മേനോനെയും നോക്കി സ്റ്റീഫൻ അവിടെ നിന്നു..
സ്റ്റെപ്പിറങ്ങി… അവൾ മുടിയൊതുക്കി വണ്ടി സ്റ്റാർട്ട് ചെയ്തത് മുന്നോട്ടെടുത്തു…
അൽപ്പം ആളൊഴിഞ്ഞ വഴിയായിരുന്നു… ഒപ്പം കാടും…അവൾ പ്രൈവറ്റ് റോഡിൽ നിന്നും തിരിഞ്ഞതും അവളുടെ തലയുടെ പിന്നിൽ എന്തോ കനമുള്ള ഒന്ന് തൊട്ടത് അറിഞ്ഞു… അവൾ തിരിഞ്ഞു നോക്കാൻ പോയതും പതിഞ്ഞ സ്വരത്തിൽ പിന്നിൽ നിന്നും
“വേണ്ട… തിരിഞ്ഞു നോക്കാതെ ഓടിച്ചോ… പറയുന്നതനുസരിച്ചില്ലേൽ… എന്റെ വിരൽ ഒന്നമരും… ഇത്രേം കാലം ഓരോരുത്തരെ പറ്റിച്ചും വശീകരിച്ചും സുഖിപ്പിച്ചും നേടിയതൊക്കെ ഒരുനിമിഷം കൊണ്ട് പോകും… ”
രജിത മേനോന്റെ വണ്ടിയുടെ സ്പീഡ് കുറഞ്ഞു…
അവൾ മിററിലൂടെ പിന്നിലേക്ക് നോക്കി… ക്യാപ്പ് വെച്ച ഒരു തല ഭാഗം മാത്രേ അവൾക്ക് കാണാനുണ്ടായിരുന്നുള്ളു…
“ഇടത്തോട്ട്… ” പിന്നിൽ നിന്നും ആജ്ഞാപിച്ചു…
അവൾ ഇടത്തോട്ട് തിരിച്ചു…
പിന്നിൽ നിന്നും ഉണ്ടായ നിർദ്ദേശങ്ങൾക്കനുസരിച്ച് അവൾ വണ്ടിയോടിച്ചു…
അവസാനം ആ വണ്ടി ചെന്ന് നിന്നത് ഒരു ആളൊഴിഞ്ഞ സ്ഥലത്തും…
“വണ്ടി നിർത്ത്…”
അവൾ വണ്ടി നിർത്തി…
“ഇറങ്ങിക്കോ…” അവൾ ഇറങ്ങി…
ഒപ്പം ആ രൂപവും…
(തുടരും)