“ഏയ്… പറ… എന്തായാലും… ഞാനുണ്ട്… നീ പറയ്…” ദീപൻ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
“എനിക്ക്… എനിക്ക്… ഇപ്പൊ കാണണം…” അവൾ പറഞ്ഞു
“ഓ… അതിനെന്തിനാ കരയുന്നെ… ഇപ്പൊ അങ്ങോട്ട് വന്നാൽ ശരിയാവില്ല… ”
അവൻ പറഞ്ഞു മുഴുവിക്കും മുൻപേ അവൾ പറഞ്ഞു… “എനിക്ക് ഇപ്പൊ തന്നെ കാണണം…” അൽപ്പം രൂക്ഷമായ ശബ്ദത്തിൽ പറഞ്ഞപ്പോ ദീപനും എന്തോ സംശയം തോന്നി
അവൻ പുറത്തിറങ്ങി… സെക്യൂരിറ്റി റൂമിന്റെ അവിടേക്ക് നോക്കി… സുഖേഷ് ആണ്… കസേരയിൽ ഇരുന്ന് നല്ല മയക്കം… ബെസ്റ്റ് സെക്യൂരിറ്റി… മനസ്സിൽ ഓർത്തുകൊണ്ട് അവൻ നടന്നു… ഒരു സൈഡിൽ പൂന്തോട്ടം മറ്റേ സൈഡിൽ യൂക്കാലിപ്‌സ് മരക്കൂട്ടം… യൂക്കാലിപ്സ് മരങ്ങളുടെ ഇലകൾ വീണു കിടക്കുന്ന ആ ബംഗ്ലാവിന്റെ സൈഡിലൂടെ അവൻ നടന്നു… അവന്റെ കാലൊച്ചകൾ തണുപ്പിൽ കുളിച്ചുനിൽക്കുന്ന ആ നിശ്ശബ്ദതക്ക് ഭംഗം വരുത്തി… അവൻ ബംഗ്ളാവിന്റെ മുന്നിലേക്ക് നോക്കി… പിന്നെ മുകളിലേക്കും അവിടെ തമ്പുരാട്ടിയുടെ മുറിയിലെ ഇരുണ്ട വെളിച്ചം ജനൽ ചില്ലുകളിലൂടെ അരിച്ചിറങ്ങുന്നു… നീലുവിന്റെ മുറിയിലെ ആ നിലാവിന്റെ നിറമുള്ള വെളിച്ചം ഉദിച്ചു നിൽക്കുന്നു… അവൻ പെട്ടെന്ന് നിന്നു… അവന്റെ കാലൊച്ചയുടെ എക്കോ എന്നോണം വേറെ ഒരു കാലൊച്ചയും നിന്നു… തന്റെ ചുറ്റും ആരോ ഉണ്ടെന്ന തോന്നൽ അവനിൽ ബലപ്പെട്ടു… അവൻ ചുറ്റും നോക്കി… ആരെയും കാണാൻ സാധിച്ചില്ല.. വീണ്ടും മുന്നോട്ട് നടന്നു… അപ്പോഴുണ് ആ യൂക്കാലിപ്സ് മരക്കൂട്ടത്തിനിടയിൽ നിന്ന് ഒരനക്കം പോലെ… അവൻ യൂക്കാലിപ്സ് മരക്കൂട്ടത്തിലേക്ക് കടന്നു… നിലാവിന്റെ വെളിച്ചത്തിൽ യൂക്കാലിപ്സ് മരങ്ങളുടെ നിഴലുകൾ ഭീകരാസത്വങ്ങളായി ഭൂമിയിൽ പതിച്ചു… അവന്റെ കണ്ണുകൾ ചുറ്റും ഓടിച്ചു… ആരെയും കാണാൻ സാധിച്ചില്ല… പിന്നെയും മുന്നോട്ട് നടന്നു… പുറകിൽ ആരുടെയോ സാന്നിധ്യം… അവൻ പെട്ടെന്ന് തിരിഞ്ഞു… ആരെയും കണ്ടില്ല… അൽപ്പനേരം അവിടെ നിന്ന് ചുറ്റും നോക്കി… സംശയാസ്പദമായി ആരെയും കണ്ടില്ല… അവൻ തിരിച്ചു നടന്നു…
ബംഗ്ലാവിനടുത്തുള്ള മരത്തിന്റെ സഹായത്തോടെ നീലുവിന്റെ ജനാലയുടെ അവിടെ വരെ എത്തി… അവൾ കാത്തിരിക്കുകയായിരുന്നു… അവൾ കിടക്കയുടെ ഇഴഞ്ഞു ജനാലക്കരികിൽ എത്തി…
“എന്താ… എന്തിനാ എന്നോട് വരാൻ പറഞ്ഞത്…”
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…