ക്ലാസ്സിൽ ഞാൻ എത്തിയപ്പോൾ സ്വപ്ന ഡെസ്കിൽ തല വെച്ചു കുമ്പിട്ടു കിടക്കുന്നു….ഞാനും അവളും ഒന്നിച്ചാണ് ക്ലാസ്സിൽ വരാറ് എന്നും.. അത് കണ്ടിട്ടാവണം,,,, ഞാൻ ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാരും എന്റെ അടുത്തേക്ക് വന്നു അവൾക്കെന്തു പറ്റി എന്ന് തിരക്കുന്നു…… അന്നേരം ഞാൻ അവരോട് എന്തു പറയണം എന്നറിയാതെ വിഷമിച്ചു നിൽകുമ്പോൾ,,,, ക്ലാസ്സിൽ സ്വപ്നയുടെ അടുത്തിരിക്കുന്ന പെൺകുട്ടി (സവിത )
അവൾ പറഞ്ഞു :ഇവൾ ഇവിടെ വന്നപ്പോൾ മുതൽ ഇങ്ങനിരുന്നു കരയുകയാണ്,,,,ആരെന്തു ചോദിച്ചിട്ടും അവളൊരക്ഷരം പറയണില്ല……
സവിതയുടെ ആ ചോദ്യം എന്നോടായിരുന്നു….. എന്തുത്തരം നൽകണമെന്നറിയാതെ ഞാൻ നിന്ന് പരുങ്ങുന്നു…….
അന്നേരം സവിത വീണ്ടും : നീയെന്താടാ മിണ്ടാതെ നില്കുന്നെ,,,നിങ്ങൾ ഒരുമിച്ചല്ലേ വന്നത് എന്നിട്ട് നീയന്താ മിണ്ടാതെ നില്കുന്നത്,,,, എന്താ കാര്യംന്നച്ചാപറയെടാ…..
സവിത അത് പറഞ്ഞു കേട്ടപ്പോൾ എന്റെ ഉള്ളോന്ന് കാളി…..ഞാൻ കാരണമാണ് അവൾ കരയുന്നതെന്ന് എങ്ങനെ പറയും,,,,,അതും എന്റെ ക്ലാസ്സിലെ പിള്ളേരോട്…… എനിക്കാണേൽ സ്വപ്നയെ ഒന്ന് ഫേസ് ചെയ്യാനോ അവളോട് സംസാരിക്കാനോ ധൈര്യം ഇല്ലായിരുന്നു,,,,,,അവൾ എങ്ങനെ പ്രതികരിക്കും എന്നത് എനിക്ക് പേടിയുള്ള കാര്യമായിരുന്നു…… അതുകൊണ്ട് ഉടൻ തന്നെ ക്ലാസ്സിൽ നിന്നു ഇറങ്ങിപോയി ഞാൻ ………..
അന്ന് ഞാൻ ക്ലാസ്സിൽ കയറാതെ ക്യാമ്പസ്സിന്റെ പല പല ഭാഗത്തായി ചുറ്റിയടിച്ചു നടന്നു….. ആ കോളേജ് ക്യാമ്പസ്സിന്റെ പല ഭാഗത്തും കാമുകി കാമുകന്മാർ പ്രണയം പങ്കിടുന്നത് കണ്ടപ്പോൾ എനിക്ക് ഉള്ളിൽ എന്തോ ഒരു നീറ്റൽ അനുഭവപെട്ടു….എവിടെയോ ഒരു നഷ്ടബോധത്തിന്റെ വിങ്ങൽ മനസ്സിനുള്ളിൽ നുരഞ്ഞു പൊന്തിയിരുന്നു….. ഞാൻ കോളേജിന്റെ ഗ്രൗണ്ടിലൂടെ നടന്നു നടന്നു ആ ക്യാമ്പസ്സിന്റെ വെളിയിൽ കടന്നു അതിന്റെ ഉൾകാടിലൂടെ ഒറ്റയ്ക്ക് നടന്നു നീങ്ങി….. ഇപ്പോൾ ഞാൻ നടന്നുകൊണ്ടിരിക്കുന്ന പ്രദേശം ഇരുട്ടിൽ വീണു തുടങ്ങിയിരുന്നു….. എനിക്ക് ചുറ്റും വലിയ വലിയ മരങ്ങൾ തിങ്ങി തിങ്ങി നില്കുന്നതു കൊണ്ട്….. ഞാൻ ആ മരങ്ങൾക്കിടയിലൂടെ നടന്നു നീങ്ങി…. ആ മരക്കൂട്ടങ്ങളുടെ ചില്ലകളിലെ ഇലകളിലൂടെ സൂര്യകിരണങ്ങൾ പതിച്ചു കൊണ്ടു എന്റെ കണ്ണുകൾക്ക് വെളിച്ചമേകി കൊണ്ടിരുന്നു അപ്പോൾ….. കുറച്ചു ദൂരം മുന്നോട്ട് നടന്നപ്പോൾ ഒരു പാറകൂട്ടം കാണുന്നു ഞാൻ ….. കൂടാതെ ആ പാറകൂട്ടങ്ങൾക്ക് അടുത്തു കൂടെ ഒരു അരുവി പോലെ രൂപം കൊണ്ടു വെള്ളവും ഒഴുകികൊണ്ടിരിക്കുന്നു…… ആദ്യമായാണ് ഞാൻ ഈ ക്യാമ്പസ്സിൽ ഇങ്ങനെ ഒരു സ്ഥലം കാണുന്നത്….. ആ ഭാഗത്തെക്ക് നടന്നടുക്കുംതോറും എനിക്ക് മനസ്സിൽ ആവേശം പൂത്തുലഞ്ഞു കൊണ്ടിരുന്നു…. അത്രക്കും മനോഹരമായിരുന്നു ആ സ്ഥലം….. അവിടെ ചെന്നു നിന്നപ്പോൾ തന്നെ മനസ്സിന്റെ ഭാരം പാതി കുറഞ്ഞിരുന്നു….