എന്റെ അനുഭവങ്ങൾ പാളിച്ചകൾ 4

Posted by

ഉടനെ ഞാൻ പൊട്ടി കരഞ്ഞുകൊണ്ട് ‘അമ്മക്കരികിലേക്ക് ഓടി വന്നു….. എനിക്ക് ചുറ്റുമുള്ളവർ എന്റെ ഈ പ്രവർത്തികൾ കണ്ടു നിശ്ചലമായി നില്കുന്നു…. അൽപസമയം കഴിഞ്ഞപ്പോൾ ‘അമ്മ ആരു വിളിച്ചിട്ടും എണീക്കത്തത് കൊണ്ടു,,,,,, എല്ലാരും കൂടി അമ്മയെ താങ്ങി പിടിച്ചു കൊണ്ടു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു……ബോധരഹിതയായ അമ്മയെ കാറിലേക്ക് കേറ്റുമ്പോൾ ഞാൻ കരഞ്ഞു കൊണ്ടു ഓടി കാറിനടുത്തെക്ക് പാഞ്ഞു…..ആ സമയം ബന്ധുക്കളും സുഹൃത്തുക്കളും കൂടി എന്നെ തടഞ്ഞു….. അമ്മയെയും കൊണ്ടു കാർ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ ഞാൻ കരഞ്ഞുകൊണ്ട് തളർന്നു വീണു…..

ബോധം വീണ്ടെടുത്തെണീറ്റപ്പോൾ ഞാൻ ഹാളിലെ സോഫയിൽ കിടക്കായിരുന്നു ……. ഹാൾ മൊത്തം ആകെ കലപില പോലെ ബഹളം ആയിരുന്നു….. കുട്ടികളും ബന്ധുക്കളും ഒക്കെ ആയി ഒരു ഒച്ചപാടായിരുന്നു അവിടെ മൊത്തം…. സോഫയിൽ നിന്നു എണീറ്റപാടെ ഞാൻ അമ്മയെ കുറിച്ച് തിരക്കി സുഷമമ്മായിയോട്,,,,, അന്നേരം അമ്മമ്മ എന്റെ നേരെ ദേഷ്യത്തോടെ തുറിച്ചു നോക്കായിരുന്നു….. അപ്പോളേക്കും അച്ഛൻ ഹോസ്പിറ്റലിൽ നിന്നു അവിടെ എത്തി ….. ഹോസ്പിറ്റലിലെ അമ്മയുടെ വിവരങ്ങൾ പറഞ്ഞു അച്ഛൻ ഞങ്ങളോട് അന്നേരം….. അതിൽ നിന്നും അമ്മക്ക് ഇപ്പോൾ കുഴപ്പമില്ലെന്നുള്ള വിവരം കിട്ടി ഞങ്ങൾക്ക്…..

അച്ഛൻ ഉടൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു പോകാണെന്നും അമ്മയുടെ ഒന്ന് രണ്ടു ഡ്രെസ്സുകൾ എടുക്കാനായാണ് വന്നതെന്നും അച്ഛനിൽ നിന്നു കേട്ടപ്പോൾ,,,,, ഞാൻ കൂടി അച്ഛന്റെ കൂടെ ഹോസ്പിറ്റലിൽ വരാമെന്നു പറഞ്ഞു. …അന്നേരം അമ്മമ്മ എന്നെ തടഞ്ഞപ്പോൾ,,,,,, അച്ഛൻ എന്നോടും കൂടെ വരാൻ ആവശ്യപെട്ടു…..ബോധം വന്നപ്പോൾ ‘അമ്മ ആദ്യം തിരക്കിയത് എന്നെയാണെന്നും മാത്രല്ല വരുമ്പോൾ അവനെ കൂട്ടി വരാൻ പറഞ്ഞിട്ടുണ്ടെന്നും അച്ഛൻ അവിടെയുള്ള എല്ലാരോടും കൂടി പറഞ്ഞു …..

ഞാനും അച്ചനും കൂടി ആശുപത്രിയിൽ പോയി അമ്മയെ കണ്ടു….. അത്യാസന്ന വാർഡിൽ തലയിൽ ബാന്റെജും കെട്ടി വല്ല്യമ്മാമയോടൊപ്പം ഞങ്ങളുടെ വരവും കാത്ത് ‘അമ്മ കിടക്കായിരുന്നു അപ്പോൾ ….. അമ്മയെ കണ്ടപ്പോൾ ഞാൻ ഓടി പോയി അമ്മയുടെ കാലിൽ വീണു കുറെ നേരം കരഞ്ഞു….. അന്നേരം ‘അമ്മ എണീറ്റിരുന്നു എന്റെ തലയ്ക്കു പുറകിൽ കൈകൾ കൊണ്ട് തലോടി എന്നെ പലതും പറഞ്ഞു ആശ്വസിപ്പിച്ചുകൊണ്ടിരുന്നു…..അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ സ്വയം മാറ്റണമെന്നു തോന്നി….. അതിനായി മനസ്സുകൊണ്ട് ഞാൻ ദൃഡമായി തയ്യാറെടുത്തു….

ഞാൻ പിന്നെ വീടും,,, കോളേജും,,പഠിപ്പും കോൺസെൻട്രേറ്റ് ചെയ്തു കുറച്ചു ദിവസങ്ങൾ തള്ളി നീക്കി കൊണ്ടിരുന്നു….. കോളേജിൽ സ്വപ്ന ഇപ്പോൾ എന്നെ കാണുമ്പോൾ ഒട്ടും മിണ്ടാതായി…. ആദ്യമാധ്യം അത് കാണുമ്പോൾ വിഷമം തോന്നിയിരുന്നെങ്കിലും,,,,പിന്നെ പിന്നെ ഞാൻ തന്നെ മനഃപൂർവം അവളെ ശ്രദ്ധിക്കാതെ ,,,,,,അവളോഴിച്ചു ക്ലാസിലെ മറ്റുള്ളവരോട് സംസാരിച്ചു കൊണ്ട് എന്റെ കോളേജ് ജീവിതം വീണ്ടും പഴയപോലെ ആസ്വദിച്ചു പോന്നു…. ഈ വേളയിൽ റിയാസ് ചേട്ടൻ എന്നോട് കോളേജിൽ എന്തേലും സ്പോർട്സ് ആക്റ്റിവിറ്റിയിൽ പങ്കെടുക്കാൻ നിർബന്ധിച്ചു… അത് കേട്ടപ്പോൾ ഞാൻ കോളേജിൽ ഫുട്ബോൾ പ്രാക്ടീസിന് ചേർന്നു….. സ്കൂളിൽ ഞാൻ നല്ലൊരു ഫുട്ബോളർ ആയിരുന്നത് കൊണ്ടു കോളേജിലും എനിക്ക് ആ മികവ് നിലനിർത്താൻ സാധിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *