ഡിംപിൾ
Dimple Author : Anand
ചെസ്റ്റ് നമ്പർ 11.
നിളാനദിയുടെ നിർമല തീരം
നിരുപമ രാഗാർദ്ര തീരം… മൈക്ക് പോയി. ചമ്മലൊന്നുമില്ലാതെ മൈക്ക് സ്റ്റാൻഡ് മാറ്റിവെച്ചു സ്റ്റേജിന്റെ മുന്നിലേക്ക് കയറി നിന്നു ഒരിക്കൽ കൂടി തുടങ്ങി.
നിളാനദിയുടെ നിർമല തീരം
നിരുപമ രാഗാർദ്ര തീരം..
കവിയുടെ ആത്മാവും കല്ലോലങ്ങളും
ചിലങ്കകൾ അണിയുന്ന നേരം…
……………………………
പാടി തീർത്തപ്പോൾ നിലക്കാത്ത കൈയടി.സ്റ്റേജിൽ നിന്നിറങ്ങി ക്ലാസ്സ് റൂമിലെത്തി ഉടുത്തിരുന്ന മുണ്ട് മാറി ജീൻസ് ധരിച്ചു വീണ്ടും ഓഡിറ്റോറിയത്തിലേക്കു.
എംജി സർവകലാശാല യുവജനോത്സവത്തിൽ കോളേജിനെ പ്രതിനിധികരിച്ചു ലളിതഗാന മത്സരതിൽ പങ്കെടുത്തു കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി കൂടിയായ ഞാൻ ആനന്ദ്. മത്സര ബഹളത്തെ കുറിച്ചു ആശങ്കകളില്ലാതെ നിക്ഷിപ്തമായ കർത്തവ്യങ്ങളിലേക്കു കടന്നു. സമയം 9 ആകുന്നു. ഒരു ഐറ്റം കൂടി കഴിഞ്ഞാൽ അന്നത്തെ ഞങ്ങളുടെ കുട്ടികളുടെ മത്സരം അവസാനിക്കും. കത്തിക്കാളുന്ന വിശപ്പുണ്ട്. ഊട്ടുപുരയിലേക്കു നടന്നു. അവിടെ എത്തിയതും ഒരു ഭാഗത്തു നിന്നും ആനന്ദ് ആനന്ദ് എണ്ണ വിളി കേട്ടു. അവിടവക്ക് നോക്കുമ്പോൾ ഒരു പറ്റം കോളേജ് കുട്ടികൾ. ആണുങ്ങളും പെണ്ണുങ്ങളും. അവരുടെ അടുത്തെത്തുമ്പോൾ എല്ലാരും ഭക്ഷണം കഴിക്കാൻ ഒരുങ്ങുന്നു. കൂടെ സ്റ്റാഫ് റെപ്. ഡിംപിൾ. ചരിത്രാധ്യാപികയായ അവർ മാത്രമാണ് തന്റെ കോളേജിൽ താനറിയുന്ന തനിക്കുള്ള ഏക ശത്രു. അവർക്കു തന്നോട് സാര്ഹര്ത്ത തോന്നാൻ എന്താണ് കാര്യമെന്ന് മാത്രം അറിയില്ല. അവാര്ഡ്‌ഡ ക്ലാസുകൾ അപ്പോഴത്തെ മൂഡ് പോലെ അറ്റ്വണ്ട ചെയ്യുകയോ ചെയാതിരിക്കുകയോ ഞാൻ ചെയ്യാറാണ് പതിവ്. തനിക്കു കിട്ടിയ സീറ്റ് അവക്കരികിൽ. എടാ ആനന്ദ് ആതിരയുടെ മോണോആക്ട് കൂടി കഴിഞ്ഞാൽ നമ്മുടെ ഇന്നത്തെ ഐറ്റംസ് കഴിയും. ഓഹ് ശെരി. അപ്പോൾ എല്ലാരേം ബസിനടുത്തു എത്താൻ പറയൂ.
മോനോ ആക്ട് ആദ്യം നമ്പർ ആയിരുന്നു ആതിരയുടേത്. അത് കഴിഞ്ഞു അവളും ഫ്രണ്ട്സും ബിസിനടുത്തെത്തി. ബസിൽ കയറാൻ കാൽ വെച്ചപ്പോൾ അനൗൺസ്‌മെന്റ് കേട്ടു. ലളിതഗാനം ഫസ്റ്റ് പ്രൈസ് ആനന്ദ് വി. എസ് പിന്നെ എല്ലാവരുടെയും കൂവലും ആർപ്പുവിളികളും വിസിലടിയും കൊണ്ട് ശബ്ദമുഖരിതമായി. ഡിംപിൾ അടുത്തെത്തി കൈ തന്നു കൺഗ്രാജുലേഷൻസ് പറഞ്ഞു. താങ്ക്സ്. എല്ലാവരും കയറി ബിസി പുറപ്പെട്ടു. കോളേജിൽ എത്തി. എല്ലാവരും പിരിഞ്ഞു തുടങ്ങി.