പെണ്ണിനെ അടക്കാൻപറ്റില്ലായിരിക്കും അല്ലേൽ നിൻ്റെ കഴിവുകേട് അയാളും അറിഞ്ഞിട്ടുണ്ടാകും അതുകൊണ്ടു നിന്നെ കിട്ടിയിട്ട് ഒരു കാര്യവും ഇല്ലെന്ന് മനസ്സിലാക്കിയിട്ടാകും നിന്നെ അങ്ങിനെ കാണാത്തത് .ഇങ്ങിനെ പുച്ഛിക്കുമ്പോൾ ദേഷ്യം വരുമ്പോൾ സ്വയം സഹിക്കാതെ ഒരു ഉത്തരം പറയാൻ എനിക്കും ആയില്ല
അങ്ങനെയിരിക്കെയാണ് കോശിസാറിന് ഒരാഴ്ചത്തെ uk മീറ്റിംഗ് വരുന്നത് . ആദ്യം എന്നോട് ചോദിച്ചു വരാൻ താല്പര്യമുണ്ടോ ? ഞാൻ ഹസ്ബന്റിനോട് ഒന്ന് ചോദിച്ചിട്ടു പറഞ്ഞാൽ മതിയോ എന്ന് ചോദിച്ചപ്പോൾ പിന്നെ എന്നെ നിർബന്ധിച്ചില്ല . അത് മതി എന്ന് പറഞ്ഞു
ഞാൻ ശ്യാമിനോട് ചോദിച്ചപ്പോൾ പുള്ളിക്കാരന് കൂടുതൽ സൗകര്യമായപോലെ ,പിന്നെ ഞാൻ ഒന്നും ചിന്തിക്കാൻ നിന്നില്ല .ഞാൻ സാറിനോട് സമ്മതം മൂളി
ഞാൻ ആദ്യമായാണ് UK പോകുന്നതും അതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള വസ്ത്രധാരണവുമായിരുന്നു , എന്നെ കണ്ട് കോശി സാർ പോലും നന്നായിരിക്കുന്നു എന്ന് പറഞ്ഞു, അത് എനിക്ക് കിട്ടിയ ഒരു ബഹുമതിയാണ്
ഞങ്ങൾ അവിടെ എത്തിയതും അടുത്തുതന്നെയുള്ള രണ്ടുമുറികളിലായി ഞങൾ മുറികളെടുത്തു പിറ്റേ ദിവസം തന്നെ മീറ്റിംഗ് കഴിഞ്ഞു , എല്ലാംകൊണ്ടും ഞങൾ ഉദ്ദേശിച്ചിതിനെക്കാൾ വളരെ വേഗത്തിൽ കാര്യങ്ങൾ തീരുമാനമായി അതുകൊണ്ടുതന്നെ നല്ലൊരു പ്രോഫിറ്റ് കമ്പിനിക്ക് കിട്ടുമെന്നുറപ്പായി ,ഞങൾ വരുമ്പോൾ കരുതിയിരുന്നത് ഒരു വീക്ക് എങ്കിലുമാകും അതുകൊണ്ടുതന്നെ ഈ വരുന്ന സൺഡേ ഞങ്ങൾ റിട്ടേൺ എടുത്തിരുന്നത് പക്ഷെ ഞങളുടെ പ്രതീക്ഷ തെറ്റിച്ചു എല്ലാം ശുഭമായി നടന്നതിനാൽ ഇനിയും 4 ഡേയ്സ് ഇവിടെ നിൽക്കേണ്ടിവരും .
ഞാനും സാറും കൂടി ആദ്യമായി അവിടെ ഒന്ന് പുറത്തുപോകാം എന്ന് കരുതി അങ്ങിനെ ഞങൾ രണ്ടുപേരുംകൂടി ആ മനോഹര നഗരത്തിൽ നടന്നു അതി മനോഹരമായ കാഴ്ചകളും പലതും എൻ്റെ കണ്ണിൽ പുതിയ അനുഭവങ്ങളായിരുന്നു
അങ്ങിനെ ഞങ്ങൾ പരസ്പരം ഞങളുടെ പേഴ്സണൽ കാര്യങ്ങൾ ചർച്ചയായപ്പോൾ ഞാൻ ആറുവർഷത്തിനിടയിലെ ആദ്യമായി ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു ഇത്രയും മകളെ സ്നേഹിക്കുന്ന ഒരു അച്ഛനാണ് സർ ,പക്ഷെ ഒരിക്കൽപോലും ഭാര്യയെ കുറിച്ച് എന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല അതെന്താണ്
കോശി സാർ :ഭാര്യ എന്ന പദത്തിന് പല അർത്ഥങ്ങളുണ്ട് ആ അർഥങ്ങൾ എല്ലാം പൂർണമാകണമെങ്കിൽ അവളുടെ മനസ്സിൽ ഭർത്താവായി ഞാനും അതുപോലെ എൻ്റെ മനസ്സിൽ അവളും ഉണ്ടാകാത്ത നിമിഷത്തിൽ എത്ര വര്ഷം ഒരുമിച്ചു കഴിഞ്ഞാലും അവർ വഴിപോക്കർ മാത്രമാണ് അങ്ങിനെയുള്ള വഴിപോക്കർക് എൻ്റെ ജീവിതത്തിൽ സ്ഥാനമില്ല
അപ്പോൾ സാർ പറഞ്ഞുവരുന്നത്
കോശി സാർ : അതിനെക്കുറിച്ച് ഇനി ഒന്നും പറയാനില്ല
പിന്നെ അതിനെക്കുറിച്ച് ചോദിക്കാൻ ഞാനും ആഗ്രഹിച്ചില്ല അല്ലെങ്കിൽ ധൈര്യപ്പെട്ടില്ല