അത്രമേൽ സ്നേഹിക്കയാൽ 3 [Asuran]

Posted by

കോളിന്റെ അജണ്ട എടുത്തു നോക്കി തനിക്കുള്ളത് ഒന്നുമില്ല എന്നാലും ക്വാറം തികക്കാന്‍ വേണ്ടി പങ്കെടുക്കണം. ശരി എന്നാല്‍ അപ്പോള്‍ വായിക്കാം. മെയിലില്‍ എംഐഎസിനു വേണ്ടി ഒരു ഫോളോഅപ്പ് ആനന്ദ് അയച്ചിട്ടുണ്ട്. എന്നാല്‍ മെല്ലെ പോയി അത് ശരിയാക്കാം.

ആനന്ദുമായി സംസാരിക്കുമ്പോള്‍ എങ്ങനെയോ ആ സംഭാഷണം കുടുംബജീവിതത്തിനെ കുറിച്ചായി.

“ആനന്ദ് ഭായ് നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിനെ കുറിച്ചൊന്നും പറഞ്ഞില്ലലോ? വീട്ടില്‍ ആരൊക്കെയുണ്ട്.” ആനന്ദ് ജയുടെ ചോദ്യം അവഗണിച്ചു ചെയുന്ന പ്രവര്‍ത്തിയില്‍ മുഴുകി. ജയ്‌ വിടാനുള്ള ഭാവമില്ലായിരുന്നു. “എന്താ ആനന്ദ് ഭായ് കല്യാണം ഒന്നും കഴിച്ചില്ലേ. ലവ് ഫെയിലിയര്‍ വല്ലതുമാണോ. ഒരുത്തി ഇട്ടേച്ചു പോയി എന്ന്‍ വെച്ചു ഈ നിരാശകാമുകന്‍ റോള്‍ അത്ര നല്ലതല്ല. പറ്റിയ ഒരു നല്ല കുട്ടിയേയും കണ്ടു പിടിച്ചു അടിച്ചു പൊളിച്ചു ജീവിക്കാന്‍ നോക്ക് എന്‍റെ ഭായ്.”

ഇത് കേട്ടതും ആനന്ദിന്റെ മുഖഭാവം മാറി. ജയുടെ മുഖത്തേക്ക് ആനന്ദ് തുറിച്ചു നോക്കാന്‍ തുടങ്ങി. ആനന്ദിന്റെ മുഴുവന്‍ ശരീരവും വിറക്കാന്‍ തുടങ്ങി. എസിയുടെ തണുപ്പിലും ആനന്ദിന്‍റെ ശരീരം വിയര്‍ത്തൊഴുകുന്നു. ജയ്ക്ക് എന്താണ് അവിടെ സംഭവിക്കുന്നത് എന്ന്‍ മനസ്സിലായില്ല. പെട്ടന്ന്‍ ആനന്ദിന് അപസ്മാരം ഇളകിയതാണോ എന്ന്‍ വരെ ജയ്‌ സംശയിച്ചു. എന്തൊക്കെയോ പറഞ്ഞു ആനന്ദിനെ സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അത് വഴി പോയിരുന്ന രഘു അങ്ങോട്ടേക്ക് വന്നു. ആനന്ദിന്റെ അവസ്ഥ കണ്ടപ്പോള്‍ രഘു പരുഷമായി ജയ്യോട് പറഞ്ഞു

“ജയ്‌ ഐ വില്‍ ഹാന്‍ഡില്‍ ദിസ്‌. യൂ മേ ലീവ് നൌ.”

ജയ്‌ ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോള്‍ രഘു ആനന്ദിനോട് പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.

“ഇറ്റ്‌സ് ഓക്കേ. ദേര്‍ ഈസ്‌ നത്തിംഗ് ടു വറി. റിലാക്സ്…. ടേക്ക് എ ഡീപ് ബ്രെത്ത്. കൌണ്ട് ടെന്‍ ടു വണ്‍…..ഓക്കേ ദാറ്റ്‌സ് ഇറ്റ്‌. റിലാക്സ്..”

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആനന്ദ് സ്വബോധത്തിലേക്ക്‌ വന്നു. ആനന്ദിന് അപ്പോള്‍ തന്നെ വീട്ടിലേക്ക് പോകാനുള്ള അനുവാദവും രഘു കൊടുത്തു.

രഘുവിന്‍റെ സംസാരം ജയുടെ മനസ്സില്‍ തങ്ങുന്നുണ്ടായിരുന്നു. ബോസിന്റെ ബോസ് ആയത് കൊണ്ട് ജയുടെ മനസ്സമാധാനം നഷ്ടപ്പെട്ടു. എങ്ങനെയെങ്കിലും രഘുവുമായി സംസാരിച്ചു തെറ്റിദ്ധാരണ നീക്കണമെന്ന് ജയ്‌ മനസ്സില്‍ ഉറപ്പിച്ചു.

ക്ലയന്റ് കോള്‍ കഴിഞ്ഞപ്പോള്‍ (സിമോണയുടെ ഹിതയും വീട്ടുപണിക്കാരും വായന) തന്നെ രഘുവിന്‍റെ കാബിനിലേക്ക്‌ ജയ്‌ പോയ്‌.

“രഘു ട്രസ്റ്റ് മീ. ഞാന്‍ ഒന്നും ചെയ്തില്ല. ഐ ഹാഡ് എ കാഷ്വല്‍ കോണ്‍വെര്‍സേഷന്‍. ആനന്ദ് വളരെ അസാധാരണമായ രീതിയിലാണ് പ്രതികരിച്ചത്.”

“ജയ്‌ എനിക്കറിയാം. ആനന്ദ് ഹാസ് സഫര്‍ഡ് എ ലോട്ട്. ഹി ഹാസ്‌ ആന്‍സൈറ്റി ഡിസോര്‍ഡര്സ്. ഹി ഈസ്‌ യെറ്റ് ടു റിക്കവര്‍ ഫ്രം ഹിസ്‌ ട്രോമാറ്റിക്ക് സ്‌ട്രെസ്. നിനക്ക് അത് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ല. നിന്‍റെ സാനിധ്യം അവന്‍റെ സ്ഥിതി മോശമാക്കുകയെയുള്ളൂ. അത് കൊണ്ടാണ് നിന്നോട് അവിടെ നിന്നും മാറാന്‍ പറഞ്ഞത്.”

രഘു ആനന്ദിന്റെ കഥ പറയാന്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *