കമ്പിയില്ലാ കമ്പി [MasteR]

Posted by

കമ്പിയില്ലാ കമ്പി [MasteR]

KAMBIYILLA KAMBI BY MASTER

ഇത് കഥയല്ല..കമ്പിയല്ല..അതുകൊണ്ട് ആരും വായിക്കുകയും ചെയ്യരുത്…ഓള്‍ഡ്‌ കാസ്ക് വീശണം എന്ന് തോന്നിയപ്പോള്‍ ഉണ്ടായ മാനസിക വിഭ്രാന്തിയില്‍ അറിയാതെ എഴുതിപ്പോയതാണ്.. മാപ്പാക്കണം..അടിക്കുന്നതിനു മുന്‍പ് ഇതാണ് സ്ഥിതി എങ്കില്‍ അടിച്ചാല്‍ എന്താകും കഥ?

നമ്മുടെ അറിവില്ലാതെ ആരംഭിച്ച് നമ്മുടെ അറിവില്ലാതെ അവസാനിക്കുന്ന ഒന്നാണ് ജീവിതം. ഇടയ്ക്കുള്ള യാത്ര അറിവോടെ ആയതിനാല്‍, യാത്രയുടെ തുടക്കവും ഒടുക്കവും എന്നും എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക.

ഈ യാത്ര ഒരു അവസരമാണ്; ഒരേയൊരു അവസരം. ആ അവസരത്തെ എത്രകണ്ട് മനോഹരമാക്കാന്‍ സാധിക്കുമോ, അത്ര കണ്ട് മനോഹരമാക്കുക.

ഈ യാത്രയില്‍ നമ്മുടെ ഒപ്പം ചേരാന്‍ ശ്രമിക്കുന്ന ചിലതുണ്ട്. അഹങ്കാരം, താന്‍ പോരിമ, സ്വാര്‍ഥത, അലസത, ആര്‍ത്തി മുതലായവയാണ് അവ. അവ ഒപ്പം ചേര്‍ന്നാല്‍ ഫലം ദുരന്തം, ദുഃഖം, ആപത്ത്, അനാരോഗ്യം, അസമാധാനം എന്നിവ ആയിരിക്കും.

ഈ യാത്രയില്‍ നമ്മള്‍ ഒപ്പം ചേര്‍ക്കേണ്ടത് സ്ഥിരോത്സാഹം, ദയ, ക്ഷമ, എളിമ, സംതൃപ്തി, സ്നേഹം, സന്തോഷം എന്നിവയാണ്. ഇതിന്റെ അളവ് നമ്മില്‍ എത്രയധികം കൂടുന്നോ, അത്രകണ്ട് മേല്‍പ്പറഞ്ഞ നിഷിദ്ധ ചിന്തകള്‍ മനസ്സില്‍ നിന്നും അകലും. കുടത്തില്‍ വെള്ളം നിറഞ്ഞാല്‍ അത് പുറത്തേക്ക് ഒഴുകിപ്പോകുന്നത് പോലെ, മനസ്സില്‍ നിറഞ്ഞു തുളുമ്പുന്ന സദ്ഗുണങ്ങള്‍ പുറത്തേക്ക് പ്രവഹിച്ച് അത് മറ്റുള്ളവര്‍ക്കും ഗുണം ചെയ്യും.

നമ്മുടെ സഹയാത്രികരാണ് നമ്മെ നാമാക്കുന്നത് എന്നുള്ളത് പലപ്പോഴും നാം മറന്നു പോകാറുണ്ട്. എപ്പോഴും അടുത്തുള്ള മനുഷ്യരോട് അകാരണമായ വിരോധമാണ് നമുക്ക്. അവരും നമ്മെപ്പോലെ തുടക്കവും ഒടുക്കവും അറിയാതെ യാത്ര ചെയ്യുന്നവരാണ്. അവരുടെ ചെയ്തികള്‍ നമുക്ക് ഗുണകരമാകുന്നുണ്ട്. അവരില്ലാതെ നമുക്ക് ജീവിക്കാന്‍ പറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *