“തിരുമേനി…”
പുറത്തുനിന്ന് രാമന്റെ വിളികേട്ട് തിരുമേനി ഇറങ്ങിവന്നു.
രാമന്റെകൂടെ അനിയുമുണ്ടായിരുന്നു.
“തിരുമേനി, ഈ തന്തയില്ലാ കഴിവേറിയുടെമകനറിയാം മോള് എവിടെയുണ്ടന്ന്. പറയാടാ നായെ”
അനിയുടെ ഷർട്ടിന്റെ കോളർപിടിച്ചുകുലുക്കി അടിയവറ്റിലേക്ക് മുഷ്ടിചുരുട്ടി ആഞ്ഞിടിച്ചു കൊണ്ട് ചോദിച്ചു.
വേദനകൊണ്ട് പുളഞ്ഞ അനി ഇടിയുടെ ആഘാതത്തിൽ കുനിഞ്ഞിരുന്നുകൊണ്ട് പറഞ്ഞു.
“മാർത്താണ്ഡൻ ഷോഡസപൂജക്കുവേണ്ടി നെല്ലികുന്നിലേക്ക് കൊണ്ടുപോയി.”
“ഷോഡസ പൂജ?”
ഭയത്തോടെ തിരുമേനി ചോദിച്ചു
“അതെ..”
ചോരതുപ്പികൊണ്ട് അനിപറഞ്ഞു.
“എന്താ തിരുമേനി ഷോഡസപൂജ”
സംശയത്തോടെ രാമൻ ചോദിച്ചു.
“കന്യകയായ പെണ്കുട്ടികളെ വച്ചുചെയ്യുന്ന ആഭിചാരകർമ്മമാണത്.
രാമാ വണ്ടിയെടുക്ക്.”
തിരുമേനി കല്പിച്ചതും രാമൻ കാർ സ്റ്റാർട്ട് ചെയ്ത് നെല്ലികുന്നിലേക്ക് വച്ചുപിടിച്ചു.
സീതയുടെ മൂർച്ചയുള്ള നഖങ്ങൾ മാർത്താണ്ഡന്റെ കഴുത്തിലേക്ക് ഇറങ്ങി.
നഖത്തിലൂടെ അയാളുടെ ചുടുരക്തം ഒലിച്ചുവന്നു.
മഹായമാവും യക്ഷയാമവും കഴിഞ്ഞ് ബ്രഹ്മയാമത്തിലേക്ക് കടന്നതും. കിഴക്കുഭാഗത്ത് നീലനിറമുള്ള പ്രകാശം തെളിയാൻ തുടങ്ങി.
വൈകാതെ ഓരോനിമിഷവും പഴയതിന്റെ പതിമടങ്ങായി ആ പ്രകാശം ജ്വലിച്ചുനിന്നു.
സൂക്ഷിച്ചുനോക്കിയ ഗൗരി അദ്ഭുതത്തോടെ നിന്നു.
“അതെ, ഇതുഞാൻ കണ്ടിട്ടുണ്ട്.”
ഗൗരി സ്വയം പറഞ്ഞു.
നീലജ്വാലക്കുള്ളിൽനിന്ന് ഒരു സ്‌ത്രീരൂപം തെളിഞ്ഞുവരാൻ തുടങ്ങി.
ചുവന്നകല്ലുപതിച്ച മൂക്കുത്തിയുടെ തിളക്കം ഗൗരിയുടെ കണ്ണിലേക്കുപതിച്ചു.
പതിയെ കൈയിൽ ത്രിശൂലവുമായി നിൽക്കുന്ന ആ രൂപത്തെകണ്ടപ്പോൾ അറിയാതെ അവളുടെ മിഴികൾ നിറഞ്ഞൊഴുകി.
ശരീരമാസകലം കുളിരുകോരുന്ന പോലെ തോന്നിയ അവൾ കൈകൾകൂപ്പി ആദിപരാശക്തിയെ തൊഴുതുനിന്നു.
ദൈവീകമായ ശക്തിയുടെ സാനിധ്യം അവിടെ നിറഞ്ഞപ്പോൾ സീത അപ്രത്യക്ഷയായി.
“അമ്മേ ദേവീ, രക്ഷിക്കണേ..”
മാർത്താണ്ഡൻ നിലത്തുവീണുകൊണ്ട് കരഞ്ഞുപറഞ്ഞു.
“ഇല്ല മാർത്താണ്ഡാ, നീ മാപ്പ് അർഹിക്കുന്നില്ല. ഒരു മാന്ത്രികനും ചെയ്യാൻ പാടില്ലാത്ത കർമ്മങ്ങളാണ് നീ ചെയ്തത്. കന്യകയായ ഒരുപെണ്കുട്ടി,
വിവാഹജീവിതം സ്വപ്നംകണ്ടുനടക്കുന്നവൾ അവളെ നിന്റെ ഏറ്റവും മോശപ്പെട്ട കർമ്മത്തിലേക്ക് നയിച്ചെങ്കിൽ അതിനുള്ള ശിക്ഷ മരണമാണ്.
നിന്റെ ഗുരുക്കന്മാർ പറഞ്ഞിട്ടുണ്ടാകും ഷോഡസ പൂജചെയ്‌ത് ശക്തികൈവരിച്ചുകഴിഞ്ഞാൽ അവസാനം ദൈവീകമായ ഇടപെടലിലൂടെ മൃത്യു വരിക്കേണ്ടിവരുമെന്ന്.
അതെ ഇന്ന് നിന്റെ മരണമാണ്.”
നീലനിറത്തിലുള്ള ജ്വലക്കുള്ളിൽ നിന്നും അഗ്നി പ്രവഹിക്കാൻ തുടങ്ങി.
പതിയെ അഗ്നി നിലത്ത് വീണുകിടക്കുന്ന