ഉടനെ തളികയിൽനിന്നും ഒരുപിടി പുഷ്പങ്ങളെടുത്ത് മാർത്താണ്ഡൻ സീതയുടെ നെറുകയിൽ അമർത്തിപിടിച്ചു.
ഒരലർച്ചയോടെ അവൾ അയാളെ തട്ടിത്തെറിപ്പിച്ച് ദൂരേക്ക് തെന്നിമാറി.
എന്തോ നേടിയെടുത്തപ്പോലെ അയാളുടെ മുഖത്ത് ആമോദം കളിയാടുന്നുണ്ടായിരുന്നു.
മയങ്ങിവീണ ഗൗരി പതിയെ എഴുന്നേറ്റു.
തന്റെ മുൻപിൽ ചുടലഭദ്രയുടെ കാൽച്ചുവട്ടിൽ വച്ച മാർത്താണ്ഡന്റെ മാന്ത്രികദണ്ഡ് കണ്ട അവളുടെ മനസിലേക്ക് അന്നുകണ്ട സ്വപ്നം തെളിഞ്ഞുവന്നു.
ഉടനെ അവൾ ആ മാന്ത്രികദണ്ഡെടുത്ത് മാർത്താണ്ഡൻ എത്തുന്നതിനുമുമ്പ് അഗ്നിയിലേക്കു വലിച്ചെറിഞ്ഞു.
അതുവരെസംഭരിച്ച ശക്തി ഒരു വലിയ ജ്വാലയായി ഹോമകുണ്ഡത്തിൽനിന്നെരിഞ്ഞു.
ഒരലർച്ചയോടെ അയാൾ മുഖംപൊത്തി.
ആർത്തട്ടഹസിച്ച സീത അയാളെ തീക്ഷണമായി നോക്കി.
സകലതും നഷ്ട്ടപെട്ട മാർത്താണ്ഡനെനോക്കി സീത പുഞ്ചിരിപൊഴിച്ചു.
ശേഷം ശരംവേഗത്തിൽ അയാളുടെ അടുത്തേക്ക് ചെന്നു.
അമ്പലത്തിലേക്ക് ഗൗരിയെ അന്വേഷിച്ചുചെന്നുകയറിയ തിരുമേനിയോട് ശാന്തിക്കാരൻ പറഞ്ഞു
രാവിലെ ഇവിടെ വന്നുപോയെന്ന്.
ഉടനെത്തന്നെ ശങ്കരൻ തിരുമേനി കീഴ്ശ്ശേരിയിലേക്ക് തിരിച്ചു.
തീർത്ഥകുളത്തിൽചെന്ന് ഗായത്രി ജപിച്ചുകൊണ്ട് മുങ്ങിനിവർന്നു.
ഈറനോടെ പൂജാമുറിയിൽ കയറി
ആദിപരാശക്തിയെ ധ്യാനിക്കാൻ തുടങ്ങി.
“ഓം രുദ്ര സുദായ
വിദ് മഹേ.
ശൂല ഹസ്തായ യദീ മഹേ..
തന്നോ കാളി പ്രചോദയാഹ് “
54 തവണ ജപിച്ചപ്പോൾതന്നെ ദുർഗ്ഗാദേവിയുടെ സാനിധ്യം പൂജാമുറിയിൽ നിറഞ്ഞു.
അണഞ്ഞു കിടക്കുന്ന തൂക്കുവിളക്കിലെ തിരി തെളിഞ്ഞു.
108 തവണയായപ്പോഴേക്കും
ദുർഗ്ഗാദേവിയുടെ വിഗ്രഹത്തിന് ചുറ്റം ഒരു വലയം പ്രത്യക്ഷപ്പെട്ടു.
“അമ്മേ ദേവീ, എന്റെകുട്ടിക്കൊന്നും വരുതരുതെ.”
തിരുമേനി സ്രഷ്ടാങ്കം വീണുനമസ്കരിച്ചു.
“ശങ്കരാ, നീ വിസ്മരിക്കുന്നു കൃത്തികമാരുടെ അനുഗ്രഹമുള്ള അവൾക്ക് ഒരാപത്തും വരില്ല,
ബ്രാഹ്മയാമം തുടങ്ങിക്കഴിഞ്ഞാൽ എല്ലാം മംഗളമാകും, ഭയപ്പെടാനൊന്നുമില്ല.”
തിരുമേനി തലയുയർത്തി നോക്കി.
അപ്പോഴേക്കും ദുർഗ്ഗാദേവിയുടെ വിഗ്രഹത്തിന് ചുറ്റുമുണ്ടായിരുന്ന വലയം അപ്രത്യക്ഷമായിരുന്നു.