രാജമ്മ സീമയുടെ അരികിലെത്തിയിട്ട് അവളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു
നിന്റെ പേര് വരാതെ ഞാൻ നോക്കിക്കോളാം
നീ ഒരു പരാതി മാത്രം എഴുതിക്കൊടുത്താൽ മതി
സീമ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു
രാജമ്മയുടെ ഇംഗിതത്തിന് വഴങ്ങി സീമ ഫീലിപ്പോസിനെതിരെ പരാതി നൽകി
പുതിയ വീട്ടിൽ തറവാട്ടിൽ സോണിയയുടെ മനസ്സമതത്തിന് ഉള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു
വരന്റെ കൂട്ടുകാരും കുടുംബവും മിന്ന് കെട്ടുന്നതിന് റ ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഫീലിപ്പോസിന്റ വീട്ടിൽ സൽക്കാര പരിപാടിയിൽ പങ്കെടുത്തു
അവർക്കിടയിലൂടെ വെളുത്ത ഫ്രോക്കണിഞ്ഞ് മാലാഖയെപ്പോലെ കൂട്ടുകാരികളുമൊത്ത് ചിരിച്ച് കളിച്ച് നടക്കുകയാണ് സോണിയ
ഫീലിപ്പോസ് തന്റെ കൂട്ടുകാർക്ക് മദ്യം വിളമ്പുന്ന തിരക്കിലും
എന്നാൽ വരാൻ പോകുന്ന വലിയ ദുരന്തം മുന്നിൽ കണ്ട് അവിടെ നടക്കുന്നതെല്ലാം ഒരു മായ പോലെ കണ്ട് റോസമ്മ നെടുവീർപ്പിട്ട് നിൽക്കുകയായിരുന്നു
ഈ സമയം Sp ഗോപിയുടെ നേതൃത്വത്തിൽ മൂന്ന് നാല് പോലീസ് വാ ഹനം വിവാഹ ഹാളിന് മുന്നിൽ വന്ന് നിന്നു
അതിൽ നിന്ന് ഗോപിയും പോലീസുകാരും നൊടിയിടയിൽ പുറത്തിറങ്ങി ഫീലിപ്പോസിനരികിലെത്തി
ഗോപിയെ കണ്ടതും ഫീലിപ്പോസ് ചിരിച്ചു കൊണ്ട് പറഞ്ഞു വരണം മിസ്റ്റർ ഗോപി നിന്നെ ക്ഷണിക്കാൻ ഞാനങ്ങ് വിട്ടു പോയി
മിസ്റ്റർ ഫിലിപ്പോസ് ഞാൻ നിങ്ങളുടെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല
നിങ്ങളെ കുറിച്ച് ഒരു പരാതി കിട്ടിയിട്ടുണ്ട്
പാവപ്പെട്ട പെൺകുട്ടികളെ പീഡിപ്പിച്ച് രസിക്കുന്ന നിങ്ങളുടെ മറ്റൊരു മുഖം പുറത്ത് കൊണ്ട് വരാൻ എനിക്ക് നിങ്ങളെ അറസ്റ്റ് ചെയ്തേ മതിയാകൂ
യുവർ . അണ്ടർ അറസ്റ്റ്
കോൺസ്റ്റബിൽ ഈ വീടൊന്ന് പരിശോധിക്കൂ
ഗോപി ഉത്തരവിട്ടതും പോലീസുകാർ
നൊടിയിടയിൽ ജനങ്ങൾക്കിടയിലൂടെ വെടിന് അകത്തേക്ക് കയറി
ഗോപിഫീലിപ്പോസിന്റെ മുഖത്തേക്ക് വന്യമായി ചിരിച്ചു
ഒരു പാട് കള്ളപ്പണവും വിദേശ നിർമ്മിതമായ കള്ളക്കടത്ത് സാധനങ്ങളും പോലീസ് കാർ കണ്ടെത്തി
ഫിലിപ്പോസ് ദയനീനമായി ഗോപിയെ നോക്കിയിട്ട് പറഞ്ഞു
എന്റെ മകളുടെ മനസ്സമ്മതമാണിന്ന് അത് കഴിഞ്ഞാൽ ഞാൻ തന്നെ നേരിട്ട് വന്ന് ഹാജറാകാം
അപ്പോഴേക്കും ഹോണടിച്ചു കൊണ്ട് ഒരു കറുത്ത ബെൻസ് അവരുടെ മുന്നിൽ വന്ന് നിന്നു