അശ്വതിയുടെ മോഹങ്ങൾ പൂവണിഞ്ഞു [നീതു]

Posted by

ഏട്ടനെന്നോടൊന്നും തോന്നരുത് .ഒരു സ്ത്രീയുടെ ഏറ്റവും വലിയ അഭിലാഷമാണ് അമ്മയാകുക എന്നത് ,കല്യാണം കഴിഞ്ഞിട്ടും ഞാനിന്നും കന്യകയായി തുടരുന്നു .ഒരു പുരുഷന് വേണ്ട ശരീര സൗന്ദര്യം എനിക്കുണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം .പകൽ സമയത്തു വളരെ സ്നേഹത്തോടെ പെരുമാറുന്ന ഏട്ടൻ രാത്രിയിൽ എന്തിനാണ് എന്നെ അവഗണിക്കുന്നത് .ഏട്ടന്റെ സങ്കൽപ്പത്തിനനുസരിച്ചുള്ള ശരീരം എനിക്കില്ലാത്തതാണോ എന്നോടുള്ള അവഗണനക്കു കാരണം .

തുറന്നു പറയണം എന്ന് തന്നെയാണ് ഞാൻ കരുതിയത് .പക്ഷെ കഴിഞ്ഞില്ല സത്യത്തിൽ ഞാൻ നിന്നെ വഞ്ചിക്കുകയാണ് ചെയ്തത് .വീട്ടുകാരുടെ നിര്ബന്ധ പ്രകാരമാണ് ഞാൻ നിന്നെ കണ്ടതും വിവാഹം കഴിച്ചതും ആരോടും ഇതുവരെ ഞാൻ പറയാത്ത രഹസ്യമാണ് .വീട്ടുകാരോടും പറയാൻ തോന്നിയില്ല എന്റെ പുരുഷത്വത്തിന് ഏൽക്കുന്ന ക്ഷതം എന്തോ അതുകൊണ്ടു ഞാനൊന്നും ആരോടും പറഞ്ഞില്ല നിന്നെ കണ്ടപ്പോൾ എനിക്ക് വിട്ടു കളയാനും തോന്നിയില്ല ഒരുപാടു ഇഷ്ടമായി .നീ കരുതുപോലെ നിന്റെ ശരീരത്തിന് സൗന്ദര്യം ഇല്ലാഞ്ഞിട്ടല്ല ഞാൻ നിന്നെ അവഗണിക്കുന്നത് .എനിക്കതിനുള്ള കഴിവില്ലാഞ്ഞിട്ടാണ് .പുരുഷന്റെ അവയവം ഉണ്ടെന്നല്ലാതെ ഉദ്ധാരണ ശേഷി എനിക്കില്ല .തെറ്റാണു ഞാൻ ചെയ്തത് എന്നോടൊപ്പം കഴിയാൻ നിനക്കിനി ആവില്ല എന്നറിയാം വീട്ടിൽ വച്ച് ഇത് പറയാൻ ധൈര്യം ഇല്ലാത്തതുകൊണ്ടാണ് ഞാൻ ഒന്നും പറയാഞ്ഞത് നിനക്കിപ്പോൾ എന്നോട് വെറുപ്പാണെന്ന് എനിക്കറിയാം .എല്ലാവരെയും പോലെ നിനക്കും വികാരവും വിചാരവും ഉണ്ടാകും .നിന്റെ വികാരങ്ങൾ തീർക്കാൻ എനിക്ക് കഴിവില്ല ഷണ്ഡനാണ് ഞാൻ ആണുംപെണ്ണും കെട്ടവൻ .ഒരിക്കലും അമ്മയാകണോ ഭാര്യയാകാനോ എന്നോടൊപ്പം കഴിയുന്നത് കൊണ്ട് നിനക്കു കഴിയില്ല ക്ഷമിക്കണം എന്നുപറഞ്ഞു ഒഴിയാൻ കഴിയുന്ന തെറ്റല്ല ഞാൻ ചെയ്തത് അഭിമാനത്തിന് ക്ഷതം ഏറ്റാലും കുഴപ്പമില്ല നിന്നെപ്പോലെ നല്ലൊരു പെണ്ണിനെ നരകിക്കാൻ ഞാൻ ഒരുക്കമല്ല .ഈ ബന്ധം നമുക്കവസാനിപ്പിക്കാം സന്തോഷത്തോടെ ഞാൻ പിരിയാൻ ഒരുക്കമാണ്

അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു .ഒരു പെണ്ണിന്റെ മുന്നിൽ തന്റെ നിസ്സഹായാവസ്ഥ തുറന്നു പറയുന്ന അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഞാൻ മനസ്സിലാക്കി .ഉള്ളിൽ വേദന ഞാൻ കടിച്ചമർത്തി .എന്റെ കഴുത്തിൽ താലി ചാർത്തിയ എന്റെ ഭർത്താവാണ് അദ്ദേഹം അസുഖം ഒരു തെറ്റല്ല ഇന്നല്ലെങ്കിൽ നാളെ എനിക്കും വന്നേക്കാം ഇതല്ലെങ്കിൽ മറ്റൊന്ന് .അദ്ദേഹത്തെ വിട്ടുപിരിയാൻ എനിക്കാവില്ല അത്രയും ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ട് .ഞാൻ അദ്ദേഹത്തിന്റെ അടുത്തിരുന്നു

ഏട്ടൻ എന്നെ അങ്ങനെയാണോ മനസ്സിലാക്കിയത് ഒരിക്കലും ഞാൻ ഏട്ടനെ വിട്ടുപിരിയില്ല എനിക്കതിനു കഴിയില്ല കട്ടിലിലെ സ്നേഹം ഒഴിച്ചാൽ ഒരു പെണ്ണ് ആഗ്രഹിക്കുന്ന എല്ലാം ഏട്ടൻ എനിക്ക് തരുന്നുണ്ട് ഈ സ്നേഹം കണ്ടില്ലെന്നു നടിക്കാൻ എനിക്കാവില്ല .നമുക്ക് നല്ലൊരു ഡോക്ടറെ കാണാം .ഞാനുണ്ടാകും കൂടെ ഈ ജീവിതം മുഴുവൻ കന്യക ആയി കഴിയേണ്ടി വന്നാലും ഞാൻ ഏട്ടന്റെ മാത്രമാകും .മറ്റാരും ഇതറിയില്ല
സത്യം

വേണ്ട അശ്വതി ..എനിക്കുവേണ്ടി പാഴാക്കാനുള്ളതല്ല നിന്റെ ജീവിതം

അങ്ങനെ പറയരുത് ഇനിയുള്ള എന്റെ ജീവിതം എന്റെ ഏട്ടന്റെ കൂടെ ജീവിക്കാനുള്ളതാണ് അതാണ് ദൈവ നിശ്ചയം ഈശ്വരൻ തമ്മിൽ ചേർത്തതാണ് നമ്മളെ .പിരിയാൻ വേണ്ടിയല്ല നമ്മൾ ഒന്നായത്

പക്ഷെ നിന്റെ ആഗ്രഹങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *