സന്തുഷ്ട ജീവിതം

Posted by

ഏറ്റവും പ്രധാനം ശുദ്ധമായ വായു ശുദ്ധമായ വെള്ളം നല്ല മനസുള്ള ജനങ്ങൾ ഇതൊന്നും ഇവിടെ ഇല്ല

ഏറ്റവും ശുദ്ധമായ വെള്ളം ഇവിടെയാണ് കിട്ടുന്നത് രേണു

അതെങ്ങനെ

എത്രയെത്ര മിനറൽ വാട്ടർ പ്ലാന്റുകൾ ഇവിടെയുണ്ടെന്ന് നിനക്കറിയോ

അയ്യോ കഷ്ടം ….മിനറൽ വാട്ടർ അല്ല ….നല്ല കിണർ വെള്ളം ..അത് കിട്ടുമോ .മിനറൽ വാട്ടർ ഞങ്ങളുടെ നാട്ടിലും കിട്ടും

ഇത്രയും സൗകര്യങ്ങൾ ഉള്ളപ്പോൾ അതിന്റെ ആവശ്യമില്ല

എന്ത് ശുദ്ധമായ വായുവോ ……അതിന്റെയും ആവശ്യമില്ലേ

അതെല്ലാ നഗരത്തിന്റെയും അവസ്ഥ അങ്ങനെത്തന്നെയാണ് ….അതൊന്നും അത്ര കാര്യമല്ല

അല്ല നിങ്ങൾക്കതൊന്നും കാര്യമല്ല

അഖിലേട്ടൻ എന്നെങ്കിലും നാട്ടിൽ താമസിച്ചിട്ടുണ്ടോ ഇല്ലല്ലോ ….നാട്ടിലെ രീതികൾ അവിടുത്തെ ജീവിതം അതൊന്നും അഖിലേട്ടന് അറിയില്ല ..പക്ഷെ ഞാൻ ഇത് രണ്ടും അനുഭവിച്ചതാണ് …നാട്ടിൽ എത്ര താമസിച്ചാലും മടുക്കില്ല ഇവിടങ്ങനല്ല പെട്ടന്ന് മടുക്കും …..

നിന്നെ പറഞ്ഞിട്ട് കാര്യമില്ല ..അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയിട്ട് എന്ത് കാര്യം

അതെ ഞാൻ അട്ടതന്നെയാണ് ..അഖിലേട്ടന് ഒരു വിചാരമുണ്ട് ഇസ്തിരി ചുള്ളിയാത്ത ഷർട്ട് ഇന്സൈഡ് ചെയ്ത് കഴുത്തിൽ ടൈ കെട്ടി പോളിഷ് ചെയ്ത ഷൂഷും ഇട്ട് എ സി ഉള്ള കാറിൽ നടക്കുന്ന എ സി വീട്ടിൽ താമസിക്കുന്നവർക്ക് മാത്രമെ നിങ്ങളുടെയൊക്കെ കണ്ണിൽ സ്റ്റാറ്റസ് ഉള്ളു .നാട്ടിൻ പുറത്തു പാടങ്ങളിൽ കൃഷിചെയ്യുന്ന പണിക്കാരും മനുഷ്യരാണ് അവർക്കും സ്റ്റാറ്റസ് ഉണ്ട് .നിങ്ങളെപോലെ ഇംഗ്ലീഷ് പറയാൻ അറിയില്ലായിരിക്കാം ചളിപുരണ്ട വസ്ത്രങ്ങളായിരിക്കാം ധരിക്കുന്നത് .ചോർന്നൊലിക്കുന്ന കൂരകളിലായിരിക്കാം താമസിക്കുന്നത് എന്നാലും അവരാരെയും പറ്റിക്കാറില്ല ചതിക്കാറില്ല കള്ളം കാണിക്കാറില്ല അവരുടെ ചരിയിൽ സത്യമുണ്ട് ആത്മാർത്ഥത ഉണ്ട് .അവരുടെ സ്നേഹം നിഷ്കളങ്കമാണ് .പ്രതിഫലം ഇച്ഛിക്കാതെ അവർ മറ്റുള്ളവരെ സഹായിക്കുന്നത് .ദാരിദ്ര്യം അവരെ അലട്ടുന്നുണ്ടായിരിക്കാം പണത്തിന്റെ കുറവ് അവർ അനുഭവിക്കുണ്ടായിരിക്കാം എന്നാലും അർഹമല്ലാത്തതൊന്നും അവർ ആഗ്രഹിക്കാറില്ല അനുഭവിക്കാറില്ല .സ്വന്തം വിയർപ്പിന്റെ ഫലം …..അവരുടെ ചോര കലർന്ന വിയർപ്പുകലർന്ന ഭക്ഷണം മാത്രമേ അവർ കഴിക്കാറുള്ളു .അവരുടെ അധ്വാനമാണ് നിങ്ങൾ നാഗരികർ അനുഭവിക്കുന്നത് നിങ്ങൾ ഭക്ഷിക്കുന്നത് പലതും അവരുടെ വിയർപ്പിന്റെ ഫലമാണ് .പണം നിങ്ങൾ നൽകുന്നുണ്ടായിരിക്കാം ,എന്നിരുന്നാലും യഥാർത്ഥ അവകാശികൾ അവരാണ് ..അവരുടെ ദാനമാണ് നിങ്ങളുടെ ആഹാരം
സത്യത്തിൽ അഖിലേട്ടാ നിങ്ങൾ ദരിദ്രനാണ് പണം മാത്രമേ നിങ്ങൾക്കുള്ളു നല്ല സൗഹൃദങ്ങൾ ഇല്ല ബന്ധങ്ങൾ ഇല്ല ഓർമ്മകൾ ഇല്ല .ബാല്യത്തിന്റെ നിറങ്ങളില്ല .അന്തസ്സിന്റെ പേരിൽ സമൂഹത്തിലെ നിലയുടെ പേരിൽ നിങ്ങൾ ഒറ്റപെട്ടു ജീവിച്ചു .ചെറുപ്പം മുതൽ ഇതുവരെ നിങ്ങൾ ജീവിച്ചത് ശരിക്കും ജീവിതമാണോ .കുട്ടികൾ അനുഭവിക്കുന്ന സ്വാതന്ത്രം എന്തെങ്കിലും നിങ്ങൾ അറിഞ്ഞിട്ടുണ്ടോ ആ കാലത്തിന്റെ നിറം എല്ലാവരും ആഗ്രഹിക്കുന്ന ഇനി ഒരിക്കലും തിരികെ ലഭിക്കാത്ത സുവർണ്ണകാലത്തിന്റെ എന്തെങ്കിലും ഓർമ്മകൾ നിങ്ങൾക്കുണ്ടോ .നിങ്ങൾ കരുതുന്ന ജീവിതം സത്യത്തിൽ ജീവിതമാണോ .ഞാൻ പറയുന്നത് ചിലപ്പോൾ നിങ്ങള്ക്ക് മനസ്സിലായെന്ന് വരില്ല കാരണം നിങ്ങൾക്കറിയില്ല .സ്നേഹം എന്താണെന്ന് നിങ്ങൾക്കറിയില്ല .ഒരുപക്ഷെ നിങ്ങൾ കറകളഞ്ഞ സ്നേഹം അനുഭവിച്ചിട്ടുണ്ടാവില്ല .എന്തിനും ഏതിനും ചിട്ടയും ക്രമവും പാലിച്ച ജീവിതം .

Leave a Reply

Your email address will not be published. Required fields are marked *