സന്തുഷ്ട ജീവിതം

Posted by

അതുവരെ എന്നിലുണ്ടായിരുന്ന കാഴ്ചപ്പാടുകൾ മാറുകയായിരുന്നു .അഖിലേട്ടന്റെ തെറ്റായ ധാരണകളായിരുന്നു എല്ലാം .ഞാൻ സൂസന്ന ചേച്ചിയുമായി പരിചയപ്പെട്ടത് അഖിലേട്ടനോട് പറയാൻ തീരുമാനിച്ചു .അന്ന് പതിവിലും വിപരീതമായി അഖിലേട്ടൻ നേരത്തെ വന്നു

അഖിലേട്ടാ ഞാനൊരു കാര്യം പറയട്ടെ

എന്തെ

ഏട്ടൻ വിചാരിച്ചത് ഇവിടുള്ളവരൊന്നും സംസാരിക്കില്ല എന്നല്ലേ

ഇപ്പോഴെന്താ ഒരു പുതുമ

ഞാനിന്ന് അപ്പുറത്തെ സൂസന്ന ചേച്ചിയെ പരിചയപെട്ടു ..എന്ത് നല്ല സ്ത്രീയ അഖിലേട്ടനേം കൂട്ടി ചെല്ലാൻ പറഞ്ഞിരിക്ക

നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലെ വെറുതെ മറ്റുള്ളവരെ ശല്യം ചെയ്യരുതെന്ന്

ഞാൻ ആരെയും ശല്യം ചെയ്യാൻ പോയിട്ടില്ല

പിന്നെ

അവരെന്നെ അങ്ങോട്ട് വിളിച്ചതാ

എടി അതവരുടെ മര്യാദ ….എന്നുവെച്ചു നീ ചാടിക്കേറി അങ്ങോട്ട് പോകുകയാണോ വേണ്ടത്

എന്റെ അഖിലേട്ടാ ഞാൻ ചാടി കേറി പോയതൊന്നുമല്ല ..അവര് വിളിച്ചിട്ട് പോയില്ലെങ്കിൽ എന്ത് വിചാരിക്കും

എന്ത് വിചാരിക്കാൻ ഇവിടെ അങ്ങനൊക്കെയാണ് അവര് അവരുടെ മാനേഴ്സ് കാണിച്ചു നീ അത് കാണിച്ചില്ല

ഞാൻ എന്ത് കാണിച്ചെന്ന

നിനക്ക് പറയാൻ പാടില്ലായിരുന്നു തിരക്കിലാണ് പിന്നെ വരാം എന്ന്

എനിക്കൊരു തിരക്കില്ലാന്നു അവർക്കറിയാം

അവർക്കു നിന്റെ തിരക്ക് നോക്കലല്ലേ പണി

ഇനി അതിന്റെ പേരിൽ വഴക്കു വേണ്ട ഞാൻ ഇനി പോണില്ല

അതാണ് നല്ലതു

ഞാനൊന്നു ചോദിക്കട്ടെ

ഹമ്

സത്യത്തിൽ അഖിലേട്ടന് ആരെങ്കിലുമായി അടുപ്പമുണ്ടോ നല്ല സുഹൃത്തുക്കൾ ഉണ്ടോ

നീയെന്താ അങ്ങനെ ചോദിച്ചത്

അല്ല ആരുമായും ഏട്ടൻ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല പിന്നെ ഉള്ളതെല്ലാം ഏട്ടന് ഡെപ്പോസിറ് കിട്ടാൻ വേണ്ടിയുള്ള അഭിനയം മാത്രം

എന്റെ ജോലി അതാണ് …ബാങ്കിൽ ബിസിനസ് ഉണ്ടെങ്കിലേ നിലനിൽപ്പുള്ളൂ എന്റെ ഹാർഡ് വർക്ക് കൊണ്ടാ ഞാനിന്നും ഈ ബ്രാഞ്ചിൽ നിൽക്കുന്നത് ,നിനക്കറിയോ എന്റെ ബ്രാഞ്ചിൽ ആണ് ഏറ്റവും ഡെപ്പോസിറ് ഉള്ളത്

അഖിലേട്ടാ അതൊക്കെ നല്ലതു തന്നെ ..അയല്പക്കകാരോട് ഒന്ന് സംസാരിച്ചത് കൊണ്ട് എന്താ പ്രശ്നം

അവർക്കൊന്നും എന്റെ ബ്രാഞ്ചിലോ ബാങ്കിലോ അല്ല അക്കൗണ്ട് ഞാൻ ആദ്യം അവരോടൊക്കെ സംസാരിച്ചതാ അവരൊന്നും അതിന് വില്ലിങ് അല്ല .പിന്നെന്തിനാ അവരുമായൊരു സൗഹൃദം

Leave a Reply

Your email address will not be published. Required fields are marked *