എനിക്കിഷ്ടമാണ് പക്ഷെ അഖിലേട്ടൻ സമ്മതിക്കില്ല
താൻ പറഞ്ഞു നോക്ക് …ഒന്നുമില്ലെങ്കിലും ഇവിടുള്ളവരെ പരിചയപെടാലോ
എനിക്കിഷ്ടമാ ചേച്ചി …സോറി അങ്ങനെ വിളിക്കാമോ
അതെന്താ അങ്ങനെ ചോദിച്ചത്
അല്ല എനിക്കറിയില്ല ഇവിടുത്തെ രീതികൾ
ഞങ്ങളും മനുഷ്യൻമാര് തന്നെയാ
ചേച്ചി ക്ഷമിക്കണം ഞാൻ ജനിച്ചതും വളർന്നതും നാട്ടിൻപുറത്താണ്
ഭാഗ്യം ചെയ്ത ആളാണല്ലോ …എനിക്കൊരുപാട് കൊതിയുണ്ട് നാട്ടിൻപുറത്തൊക്കെ താമസിക്കാൻ എന്ത് ചെയ്യാൻ ജോലി ഇവിടെ അച്ചായന് പ്രാക്ടീസ് ഇവിടെ മക്കൾ പഠിക്കുന്നതും ഇവിടെ പിന്നെങ്ങനെ വിട്ടുനിൽക്കാൻ
ചേച്ചിയുടെ മക്കൾ
രണ്ടു പേരാണ് പഠിക്കുന്നു …ഒരാൾ md ചെയുന്നു ഒരാൾ സെക്കന്റ് ഇയർ
രണ്ടുപേരും മെഡിസിൻ തന്നെയാണോ
ഹമ് അതെ
ചേച്ചിയുടെ വീട് എവിടെയാ
ഞാൻ ശരിക്കും കോട്ടയം ആണ് വീട് …
സാറോ
അച്ചായനും കോട്ടയം തന്നെ ,ഞങ്ങൾ ഒരേ നാട്ടുകാരാണ്
ലവ് മാര്യേജ് ആയിരുന്നോ
ആണെന്നും പറയാം …നേരത്തെ കണ്ടിട്ടുണ്ട്
ഇവിടെ ആരൊക്കെയാ താമസം
നമ്മുടെ ലൈനിൽ ഹൈ കോർട്ട് ജസ്റ്റിസ് ,DYSP ചെറിയാൻ സാർ ,പിന്നെ കോളേജ് പ്രൊഫസർ വാസുദേവൻ സാർ എൻജിനിയർ വാസുവേട്ടൻ പിന്നെ കുറച്ചു ബിസിനസ് കാരാണ് .സ്ത്രീകൾ മിക്കവാറും പേരും വീട്ടമ്മമാരാണ് എല്ലാവരും തമ്മിൽ നല്ല ബന്ധത്തിലാണ് .ആണുങ്ങൾ എല്ലവരും തിരക്കുള്ളവരാണ് അവര്തമ്മില് അടുപ്പം ഉണ്ടെങ്കിലും പരസ്പരം കാണുന്നതും സംസാരിക്കുന്നതും കുറവാണു .പക്ഷെ സ്ത്രീകൾ അങ്ങനല്ല പലരും തന്നെ കുറിച്ച് എന്നോട് ചോദിച്ചിരുന്നു .ഞാനും കരുതിയത് അഖിലിനെപോലെ താനും റിസേർവ് ആണെന്ന
അല്ല ചേച്ചി ഞാൻ സംസാരിക്കാനും ഇടപഴകാനും ആഗ്രഹിക്കുന്ന ആളാണ്
സമയം പോലെ എല്ലാവരെയും ഞാൻ പരിചയപ്പെടുത്താം
ഹമ്
ഞാൻ പോട്ടെ ചേച്ചി മോൾ വരാറായി
എന്ന ശരി വീണ്ടും കാണാം