ഞങ്ങളെക്കാളേറെ ആ തീരുമാനം ഞങ്ങളുടെ ഭർത്താക്കന്മാരുടേതായിരുന്നു .ആശുപത്രി വിട്ടു ചിന്നു വീട്ടിലെത്തി .സ്കൂളിൽ നിന്നും tc വാങ്ങി ഞങ്ങൾ നാട്ടിലെത്തി .നാട്ടിലെ സ്കൂളിൽ ഞങ്ങളുടെ മക്കളെ ചേർത്തു .കുറച്ചു കാലം അഖിലേട്ടൻ സിറ്റിയിൽ തന്നെ തുടർന്ന് പിന്നീട്ട് നാട്ടിലേക്കു സ്ഥലം മാറി .നഗരത്തിലെ വീട് ഞങ്ങൾ വിറ്റു .നാട്ടിൽ സ്ഥലവും വീടും വാങ്ങി ഞങ്ങൾ ഗ്രാമീണതയുടെ നിഷ്കളങ്കതയിലേക്കു ചേക്കേറി .ഇപ്പോൾ ഉത്സവവും കല്യാണങ്ങളും എന്നേക്കാൾ ആസ്വദിക്കുന്നത് അഖിലേട്ടനാണ് .പച്ചയായ ജീവിതം എന്തെന്ന് അഖിലേട്ടൻ ഇപ്പോഴാണ് അറിയുന്നത് .ഇടയ്ക്കു ഞാൻ പട്ടണക്കാരൻ എന്ന് പറഞ്ഞു കളിയാക്കുന്നതൊഴിച്ചാൽ ഞങ്ങളുടെ ജീവിതം സന്തുഷ്ട്ടമാണ് .