സന്തുഷ്ട ജീവിതം

Posted by

സത്യം ചേച്ചി …എനിക്കുമതെ ..നാടും നാട്ടുകാരും ഒക്കെ മനസ്സിൽ തെളിഞ്ഞു വരും ..എന്ത് രസായിരുന്നല്ലേ സ്‌കൂളിൽ പോക്കും കളിച്ചു നടന്നതും പുഴേലെ കുളിയും …അമ്പലവും കല്യാണങ്ങളും വിരുന്നു പോക്കും. മിൻഡിം പറഞ്ഞും ഇരിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടാവുല്ലോ …ഇതിപ്പോ എന്താ ജീവിതം നാലുചുമരും ഒരു ടി വി യും …വൈകുന്നേരം മോൾ വരുമ്പോള അല്പം സമാധാനം ..അഖിലേട്ടൻ വരുമ്പോ 10 മണി കഴിയും ശരിക്കും ഇതൊരു തടവറയാണ് …സ്വാതന്ത്രം അല്പം പോലുമില്ലാത്ത തടവറ …

അതങ്ങനെയാണ് രേണു …കല്യാണം എന്ന് പറയുന്നത് തന്നെ ആജീവനാന്ത ജീവപര്യന്തമാണ്‌ ..കല്യാണത്തിന് മുൻപ് എന്തോരം സ്വാതന്ത്രമായിരുന്നു ഇഷ്ടംപോലെ നടക്കാം തോന്നിയത് കാണിക്കാം ..ഇതങ്ങനെയാണോ ആരോടും മിണ്ടാൻ പാടില്ല ..ആരുമായും ബന്ധമില്ല ..സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുക ഇതിലും വലിയ ശിക്ഷ എന്താ ഉള്ളെ ..കാര്യം കിരൺ നല്ലവനാണ് എന്നെയും മോളെയും നന്നായി നോക്കുന്നുണ്ട് ,നല്ല വസ്ത്രങ്ങൾ ആഹാരം ഇടക്കുള്ള പുറത്തുപോക്ക്‌ എല്ലാമുണ്ട് ..അതുമാത്രം പോരല്ലോ ..നമ്മുടെ ഇഷ്ടങ്ങൾ അഭിലാഷങ്ങൾ അതും നടക്കണ്ടേ ..സൗഹൃദങ്ങളില്ല ബന്ധങ്ങളിലെ സത്യസന്ധത തീരെയില്ല …ഫേസ്ബുക് വാട്സ് ആപ്പ് ഇതുമാത്രമായി സൗഹൃദങ്ങൾ ..നിനക്കറിയോ ഫേസ്ബുക്കിൽ മണിക്കൂറുകളോളം സംസാരിക്കുന്നവർ നേരിട്ടുകണ്ടാൽ ഒന്ന് ചിരിക്കുകപോലും ഇല്ല ..കാലം മാറി മാറി മനുഷ്യന്റെ രൂപവും മറ്റെന്തിന്റെയോ സ്വഭാവവും ഉള്ള ഏതോ ജീവികളായി തീർന്നിരിക്കുന്നു …

എന്തായി ജോലിക്കാര്യം

എന്താവാൻ ഞാൻ പറഞ്ഞു മടുത്തു …അക്കാര്യത്തിൽ നമ്മുടെ നായന്മാർ രണ്ടും കണക്കാ …അപ്പൊ അവരുടെ പരിഷ്ക്കൃത ചിന്തയും ഇല്ല …നഗര ജീവിതവും ഇല്ല ..നമ്മളെക്കാൾ പഴഞ്ചന്മാരായി മാറും അവർ ..

അതെ ..ഞാൻ പറഞ്ഞു മടുത്തു …അഖിലേട്ടൻ പറയുന്നത് നീ ജോലിക്കുപോയിട്ട് വേണ്ട കുടുംബം കഴിയാൻ എന്നാണ് …കാശിനു വേണ്ടി മാത്രമാണോ കഷ്ടപ്പെട്ടു കുത്തിയിരുന്നു പഠിച്ചത് ..ആ സൈനബാനെ പോലെ ഒന്നും പഠിക്കാതെ നടന്നാ മതിയായിരുന്നു .ഇതിപ്പോ അവളും ഞാനും തമ്മിൽ എന്താ വ്യതാസം അവളും കല്യാണം കഴിച്ചു വീട്ടമ്മയായി ,ഞാനും അതുതന്നെ ..ഇതിനാണോ ഉറക്കമൊഴിച്ചു പഠിച്ചത് …വായിക്കൊള്ളാത്ത എന്തൊക്കെയോ പേരും കാണാതെ പഠിച്ചു പരീക്ഷയും എഴുതി പാസ്സായി ..
എത്രയും പെട്ടന്ന് ജോലിക്കാരി ആകണമെന്നതായിരുന്നു അന്നത്തെ ആഗ്രഹം ..നടന്നതോ എടുപിടിന്നു കല്യാണം .കണ്ണടച്ച് തുറക്കുംമുന്നേ പ്രസവം ..ഇപ്പൊ ഹൗസ് വൈഫ് …പറയുമ്പോ ഒരുപണിയും ഇല്ലാത്ത ജോലി …ഒരുദിവസം ആരോടോ പറയാ …അവൾക്ക് ജോലിയൊന്നുല്ല ഹൗസ് വൈഫ് ആണെന്ന് …
എനികെന്തോരം കലി വന്നെന്നോ ..ഒരുകോട്ട തുണി അലക്കാനുണ്ടായിരുന്നു ചോറ് ഉണ്ടാക്കണം കറി ഉണ്ടാക്കണം കാപ്പി ചായ …തൂക്കണം തുടക്കണം …നടുവൊടിയുന്നത്രയും പണിചെയ്ത് ക്ഷീണിച്ചിരിക്കുമ്പോൾ പറയാ അവൾക്ക് ജോലി ഒന്നും ഇല്ലെന്നു …കുടുംബ കലഹം ഉണ്ടാവേണ്ടന്നു കരുതി ഞാനൊന്നും മിണ്ടിയില്ല

Leave a Reply

Your email address will not be published. Required fields are marked *