നാം നൽകുന്ന സ്നേഹവും അടുപ്പവും മാത്രമേ നമുക്ക് തിരിച്ചു ലഭിക്കു എന്ന് ഞാൻ മനസിലാക്കുന്നു .തിരിച്ചറിയാൻ വൈകിപ്പോയി .പക്ഷെ അതിനു നൽകേണ്ടിവന്ന വില എന്റെ മോളെയാണ് .എനിക്ക് ഉള്ളു തുറക്കാൻ നീ മാത്രമാണ് ഉള്ളത് നീ കൂടി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ഹൃദയം തകർന്നു മരിച്ചിട്ടുണ്ടാവും ..
വെറുതെ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചു കൂട്ടല്ലേ കിരണേട്ടാ
ആവശ്യമില്ലാത്ത എന്താണ് ഞാൻ പറഞ്ഞത് ..നമ്മൾ സത്യത്തിൽ വിഡ്ഢികളാണ് നമുക്ക് ചുറ്റും നടക്കുന്ന എന്തെങ്കിലും നാം കണ്ടിരുന്നോ .എന്ത് സുരക്ഷിത്വത്തമാണ് നമുക്ക് ഈ നഗരത്തിൽ ഉള്ളത് .നമ്മൾ ഒന്നുമല്ല ഇവിടെ .നമുക്കാരുമില്ല ഇവിടെ .നിന്നെപ്പോലെ ഞാനും മീരയെ കളിയാക്കിയിട്ടുണ്ട് നഗരത്തിന്റെ സൗകര്യത്തെ പറ്റി പറഞ്ഞു .ഇവിടുത്തെ വികസനത്തെപ്പറ്റി പറഞ് .തെറ്റ് പറ്റിപ്പോയി അവൾ പറയുന്നതാണ് ശരി .ആരെന്നറിയാത്ത ഏതുതരക്കാരെന്നറിയാത്ത ആയിരങ്ങൾ ലക്ഷങ്ങൾ ദിനം പ്രതി വന്നുപോകുന്ന നഗരത്തിൽ ആർക്കു നല്കാൻ കഴിയും സുരക്ഷ.ഗ്രാമങ്ങളുടെ വില ഞാൻ അറിയുന്നു മനസിലാക്കുന്നു അസമയത് അപരിചിതനെ കാണുമ്പോൾ ചോദിക്കാൻ ചോത്യം ചെയ്യാൻ ഗ്രാമങ്ങൾക്ക് മാത്രമേ കഴിയു അതിനു പോലീസ് നിയമം ഇതിന്റെയൊന്നും പിൻബലം ആവശ്യമില്ല .എല്ലാവരും പരസ്പരം അറിയുന്നു പരസ്പരം ബന്ധം സ്ഥാപിക്കുന്നു .ഇവിടെ ആർക്കു ആരെ അറിയാം .ആർക്കാണ് സത്യത്തിൽ ബന്ധമുള്ളത് എല്ലാവരും ഒറ്റപ്പെട്ടവർ .ആളുകൾ ചേർന്നാണ് സമൂഹം ഉണ്ടാവുന്നത് .ഈ നഗരം ഒരു സമൂഹമാണോ ആരാണ് ഇവിടെ പരസ്പരം ചേർന്ന് നിക്കുന്നത് ..
മനസ്സിലുള്ള സങ്കടങ്ങൾ വിഷമങ്ങൾ എല്ലാം കിരണേട്ടൻ പറഞ്ഞു കൊണ്ടിരുന്നു ഒന്നും പറയാനാവാതെ അഖിലേട്ടൻ എല്ലാം കേട്ടിരുന്നു .തിരിച്ചറിവിന്റെ നിമിഷങ്ങളിലൂടെ അഖിലേട്ടൻ സഞ്ചരിക്കുകയിരുന്നു അതുവരെ കരുതിയ ധാരണകൾ തെറ്റാണെന്നുള്ള യാഥാർഥ്യം മനസ്സിലാക്കുകയായിരുന്നു .വല്ലാത്ത ഭയം ഞാനാ കണ്ണുകളിൽ കണ്ടു .ഭക്ഷണം കഴിക്കാൻ അവരെ വിളിച്ചെങ്കിലും അവർ വന്നില്ല .അല്ലെങ്കിലും സ്വന്തം മകളെ കാണുന്നില്ലെന്ന് അറിഞ്ഞ ഏതു പിതാവിനാണ് ഭക്ഷണം ഇറങ്ങുക .ഒരുപാടു ഞാൻ നിർബന്ധിച്ചെങ്കിലും കിരണേട്ടനും അഖിലേട്ടനും ഒന്നും കഴിച്ചില്ല .എല്ലാം ഉണ്ടാക്കുമ്പോൾ ഞാനും മനസ്സിൽ കരുതിയിരുന്നു ഇതാരും കഴിക്കില്ലെന്ന് .ഉറക്കം വരാതെ ഞങ്ങൾ ഉമ്മറത്ത് തന്നെ ഇരുന്നു .ഇടയ്ക്കിടെ കിരണേട്ടൻ ചെറിയാൻ സാറിനെ വിളിക്കുന്നുണ്ടായിരുന്നു .എപ്പോഴോ ഞങ്ങൾ മയക്കത്തിൽ വീണു .അകത്തെ മുറിയിൽ എന്റെ മോൾ ഉറങ്ങുന്നത് ഞാൻ ഇടയ്ക്കിടെ പോയി നോക്കികൊണ്ടിരുന്നു .ഒന്ന് ഞാൻ തീരുമാനിച്ചിരുന്നു ഇനി ഉള്ള ജീവിതം ഈ നരകത്തിൽ ജീവിച്ചു തീർക്കാൻ ഞാൻ ഒരുക്കമല്ല .സെറ്റിയിൽ അഖിലേട്ടനെ ചേർത്ത് പിടിച്ചു ഞാൻ ഇരുന്നു തല ചാരിവച്ചു കിരണേട്ടനും മയങ്ങി .പകലത്തെ അലച്ചിലിന്റെ ക്ഷീണവും മനസ്സിന്റെ വ്യഥയും അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു .
മൊബൈലിന്റെ ഒച്ച കേട്ട് ഞങ്ങൾ ഞെട്ടി ഉണർന്നു .കിരണേട്ടൻ വേഗത്തിൽ കാൾ എടുത്തു ആ മുഖം പ്രകാശിക്കുന്നത് ഞാൻ കണ്ടു .വല്ലാത്തൊരാവേശത്തോടെ കിരണേട്ടൻ എഴുനേറ്റു .സംസാരത്തിൽനിന്നും ചെറിയാൻ സാറാണെന്നു എനിക്ക് മനസ്സിലായി .അദ്ദേഹത്തോട് നന്ദി പറഞ്ഞു കിരണേട്ടൻ കാൾ കട്ട് ചെയ്തു
അഖി മോളെ കിട്ടിയെടാ
കിരണേട്ടാ എവിടെ ആണ്
സിറ്റിയിൽ തന്നെ ഉണ്ട് ഹോസ്പിറ്റലിൽ ആകിയിരിക്ക നീ വേഗം വാ വണ്ടിയെടുക്ക് എനിക്ക് കയ്യും കാലും വിറച്ചിട്ടു വയ്യ