സന്തുഷ്ട ജീവിതം

Posted by

ഞാൻ കൊണ്ട് വിടാം

വേണ്ട ഞങ്ങൾ ഓട്ടോ പിടിച്ചു പൊക്കോളാം അഖിൽ ഇവിടെ വേണ്ട സമയമാണ് ഇപ്പൊ

ഹമ്

അവരിറങ്ങി അതികം വൈകാതെ മീരേച്ചിയുടെ ഉച്ചത്തിലുള്ള അലർച്ച കേട്ട് ഞാൻ ഞെട്ടിത്തരിച്ചു .എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല .ഞാനും അഖിലേട്ടനും അകത്തെ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുകയായിരുന്നു .മോളെ ചിന്നു എന്ന അലർച്ചയാണ് ചിന്തകളിൽ നിന്നും ഞങ്ങളെ സ്വബോധത്തിലേക്കു തിരികെ എത്തിച്ചത് .ഞങ്ങൾ അകത്തെ മുറിയിലേക്ക് ഓടി .മാനസികനില തെറ്റിയവരെ പോലെ പാറിപ്പറക്കുന്ന മുടിയുമായി വേച്ചു വേച്ചു നടന്നു വാതിൽ തള്ളിത്തുറന്നു പുറത്തേക്കിറങ്ങാൻ തുടങ്ങുന്ന മീരേച്ചിയെ ഞാൻ ചേർത്ത് പിടിച്ചു .ബാത്റൂമിലെ ഡോർ തുറന്നു കിരണേട്ടനും പുറത്തേക്കു വന്നു ..

രേണു ന്റെ മോള് ….ചിന്നു ..മോളെ

മോൾക്കൊന്നും ഇല്ല ചേച്ചി

എവിടെ ന്റെ കുട്ടി എവിടെ

അവളിപ്പോ ഇങ്ങു വരും ചേച്ചി സമാധാനമായിരിക്കു

എനിക്കിപ്പോ കാണണം ന്റെ കുട്ടിയെ മോളെ ……

എന്ത് പറഞ്ഞിട്ടും എത്ര സമാധാനിപ്പിച്ചിട്ടും മീരേച്ചി അതൊന്നും കേൾക്കുന്നില്ല ,ചേച്ചിയുടെ നിലവിളി ഉയർന്നതോടെ അയല്പക്കങ്ങളിൽ നിന്നും ആളുകൾ ഓടി എത്തി .ആരൊക്കെ പിടിച്ചിട്ടും മീരേച്ചി കുതറി ഓടാൻ തുടങ്ങി .മോളെയും വിളിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി ഓടാൻ തുനിഞ്ഞ ചേച്ചിയെ ഞങ്ങൾ തടഞ്ഞു വച്ചു .അല്പം നേരം കൊണ്ട് ഡോക്ടർ എത്തി വീണ്ടും ഉറങ്ങാനുള്ള മരുന്ന് കുത്തിവച്ചു ..രാവിലെ വരെ ഉറങ്ങാനുള്ള മരുന്ന് ചേച്ചിയിൽ കുത്തിവച്ചു മരുന്നിന്റെ പിൻബലത്തിൽ അവർ വീണ്ടും മയക്കത്തിലേക്ക് വീണു ..നിശബ്തമായി എല്ലാം നോക്കി കാണാൻ മാത്രമെ കിരണേട്ടന് സാധിച്ചുള്ളൂ ആ മനുഷ്യന്റെ അവസ്ഥ വാക്കുകളിൽ പറയാൻ കഴിയാത്ത വിധം പരിതാപകരമായിരുന്നു .അയല്പക്കങ്ങളിൽ ഉള്ളവർ കുറച്ചു സമയം കൂടി അവിടെ നിന്നതിനുശേഷം വീടുകളിലേക്ക് പോയി അടുക്കളയിൽ കയറി ചായ തിളപ്പിച്ച് ഞാൻ അഖിലേട്ടനും കിരണേട്ടനും നൽകി ലിവിങ് റൂമിൽ സെറ്റിയിൽ ഇരുന്നു ആവി പറക്കുന്ന ചായ മോത്തി കുടിച്ചു കൊണ്ട് കിരണേട്ടൻ ഫോണെടുത്തു ചെറിയാൻ സാറിനെ വിളിച്ചു .എന്തൊക്കെയോ സൂചനകൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു .

അഖിലെ നമ്മൾ ശരിക്കും ഒറ്റപെട്ടു ജീവിക്കുന്നവരാണ് .മീര അയല്പക്കങ്ങളിലെക്കു സംസാരിക്കാൻ പോകുന്നത് ഞാൻ വിലക്കിയിരുന്നു എന്റെ വിലക്കിനെ മറികടന്നും അവൾ ബന്ധങ്ങൾ ദൃഢമാക്കി ആപത്തു വന്നപ്പോൾ അവൾക്കു സമാധാനം നൽകാനും ആശ്വസിപ്പിക്കാനും അവളുടെ ബന്ധങ്ങൾ ഉപകരിച്ചു .എന്നെ ആശ്വസിപ്പിക്കാൻ ആരുമില്ല ഒരു വാക്ക് കൊണ്ട് പോലും .ഉന്നതങ്ങളിൽ ബന്ധമുള്ള നമ്മളെ ആത്മാർഥമായി സഹായിക്കാൻ ആരുണ്ടായി .നമ്മൾ കരുതിയ ബന്ധങ്ങൾ സത്യത്തിൽ ബന്ധങ്ങൾ തന്നെയാണോ .കാണുമ്പോൾ ചിരിക്കും കുശലങ്ങൾ ചോദിക്കും എന്നല്ലാതെ നമുക്ക് ആരുമായാണ് ബന്ധമുള്ളത് സഹായത്തിന് എത്തിയ ആളുകളൊന്നും സത്യത്തിൽ നമ്മുടെ ബന്ധങ്ങൾ കൊണ്ട് നേടിയതല്ല .മീരയും രേണുവും സമ്പാദിച്ച ബന്ധങ്ങൾ മാത്രമാണ് ആപത്തു ഘട്ടത്തിൽ നമുക്ക് കൂട്ടായത് .നമ്മൾ തന്നെയാണ് നമ്മുടെ പരാജയം നമ്മുടെ നേട്ടങ്ങൾക്കു വേണ്ടി മാത്രം നമ്മൾ സൗഹൃദം ഉണ്ടാക്കി .സത്യത്തിൽ നല്ലൊരു സൗഹൃദം നമുക്കുണ്ടോ ഉന്നതിയിലുള്ള നമ്മുടെ ബന്ധുക്കൾ നമുക്കൊപ്പമുണ്ടോ അറിയിച്ചില്ലായിരിക്കാം ഇനി അറിയിച്ചാൽ തന്നെ എത്ര പേർ ഉണ്ടാവും .ഏറി വന്നാൽ ഒരു ഫോൺ കാൾ .തിരക്കാണ് എല്ലാവർക്കും ഒന്നിനും സമയമില്ല സമ്പാദിക്കാനുള്ള പരക്കംപാച്ചിലിലാണ് എല്ലാവരും നീയും ഞാനുമുൾപ്പടെ .അവനവനു വരുമ്പോൾ മാത്രം നാം തിരിച്ചറിയും .ആശ്വസിപ്പിക്കാൻ ആളുണ്ടാവുക എന്നത് ഏറ്റവും വലിയ സമ്പാദ്യമാണ് അഖിൽ പണം കൊണ്ട് വിലക്കെടുക്കാൻ കഴിയാത്ത ഒന്നാണ് സ്നേഹം, ബന്ധം .

Leave a Reply

Your email address will not be published. Required fields are marked *