സന്തുഷ്ട ജീവിതം

Posted by

ഹലോ രേണു ചെറിയാൻ സാർ വന്നിരുന്നു ഞങ്ങൾ സിറ്റിയിൽ ഒന്നൂടി നോക്കട്ടെ മീരയെ നോക്കിക്കോണം

ഹമ്

ഉന്നതരായുള്ള ബന്ധവും പണവും ,അന്വേഷണം തകൃതിയായി നടന്നു പോലീസ് മുക്കിലും മൂലയിലും അരിച്ചുപെറുക്കി ഒറ്റവണ്ടിപോലും പോലീസിന്റെ ചെക്കിങ് ഇല്ലാതെ നഗരത്തിലൂടെ പൊറത്തേക്കു കടക്കാൻ കഴിയില്ല .മുഴുവൻ സ്റ്റേഷനിലേക്കും മെസ്സേജ് അയച്ചു ചിന്നുവിന് വേണ്ടി നാടാകെ തിരച്ചിൽ തുടർന്നു സമയം പോയിക്കൊണ്ടിരുന്നു ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നി തുടങ്ങി
സമയം പോകെ മീരേച്ചിയിൽ നിന്നും അവ്യക്തമായ എന്തൊക്കെയോ ഞെരക്കങ്ങൾ വന്നുകൊണ്ടിരുന്നു ഇടയ്ക്കു മോളെ എന്ന് വിളിച്ചു ഉറക്കെ നിലവിളിക്കും പിന്നെ മയക്കത്തിലേക്ക് വീഴും .നോക്കിനിൽക്കാൻ പോലും എനിക്ക് ശക്തിയില്ലായിരുന്നു .സൂസന്ന ചേച്ചിയും ലിസി ചേച്ചിയും എനിക്ക് കൂട്ടായി അടുത്ത് തന്നെ ഉണ്ടായിരുന്നു .അതെനിക്ക് വല്ലാത്തൊരു ആശ്വാസമായി അനുഭവപെട്ടു .മീരേച്ചി സ്വബോധത്തിലേക്കു ഇടയ്ക്കിടെ വരുന്നുണ്ടായിരുന്നു .ചിന്നു അല്ലാതെ വേറൊരു ചിന്തയും ചേച്ചിക്കുണ്ടായിരുന്നില്ല ഞാൻ ഇടയ്ക്കു അഖിലേട്ടനെ വിളിച്ചു അന്വേഷിക്കുന്നുണ്ട് എന്നല്ലാതെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല .രാത്രിയോടെ അഖിലേട്ടനും കിരണേട്ടനും തിരികെ എത്തി .കിരണേട്ടന്റെ ആ രൂപം എന്നിൽ വല്ലാത്ത സങ്കടം ഉണ്ടാക്കി
വല്ലാത്ത രൂപമായിരുന്നു അത് മനസ്സിന്റെ വേദന പുറമെ കാണിക്കാതിരിക്കാൻ അദ്ദേഹം വല്ലാതെ പാടുപെടുന്നതായി എനിക്ക് തോന്നി .കണ്ണുനീർ ഒളിപ്പിച്ചു വച്ച് അകത്തു പൊട്ടിക്കരയുന്ന അവസ്ഥ ഏതു കഠിനഹൃദയനും കരഞ്ഞു പോകും ആ കാഴ്ച കണ്ടാൽ .എങ്ങനെ ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ കരയാതെ പിടിച്ചു നിന്ന് എന്നെനിക്കറിയില്ല .മുഖത്തു പുഞ്ചിരി വരുത്താൻ നന്നേ പാടുപെടുന്ന കിരണേട്ടൻ എന്നെ നോക്കി പുഞ്ചിരിച്ചെന്നു വരുത്തി

രേണു ഞാനൊന്നു ഫ്രഷ് ആയിട്ട് വരാം മീരക്ക് എങ്ങനെയുണ്ട്

ചേച്ചി മയക്കത്തിൽത്തന്നെയാണ് ഇടയ്ക്കു ഉണരുന്നുണ്ട്

ഹമ്

കിരണേട്ടൻ അകത്തേക്ക് കയറി സൂസന്ന ചേച്ചിയും ലിസി ചേച്ചിയും മുറിയിൽ നിന്നും പുറത്തുവന്നു അവരെ കണ്ടു അഖിലേട്ടൻ ചിരിക്കാൻ ശ്രമിക്കുമ്പോലെ എനിക്ക് തോന്നിയത്

അഖിലെ എന്തായി വിവരം വല്ലതും

എല്ലായിടത്തും നോക്കുന്നുണ്ട് ഇതുവരെ വിവരം ഒന്നുമില്ല

അച്ചായൻ വിളിച്ചിരുന്നു അവര് കാര്യമായിത്തന്നെ അന്വേഷിക്കുന്നുണ്ട് സിറ്റി വിട്ടു പുറത്തുപോയിട്ടില്ലെന്ന അച്ചായൻ പറയുന്നത്

നിങ്ങള്ക്ക് ബുദ്ധിമുട്ടായല്ലേ

ഇതൊക്കെ എന്ത് ബുദ്ധിമുട്ട് അത്യാവശ്യം വരുമ്പോൾ ഉപകരിച്ചില്ലെങ്കിൽ ബന്ധങ്ങൾക്ക് എന്തർത്ഥം അഖിൽ
ശരിയാണ് ചേച്ചി എന്തെനെക്കാളും വലുത് ബന്ധങ്ങളാണ്

ഞങ്ങൾ ഇറങ്ങട്ടെ അഖിൽ അച്ചായൻ വരാൻ ആവുന്നു എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ മറക്കണ്ട

Leave a Reply

Your email address will not be published. Required fields are marked *