സന്തുഷ്ട ജീവിതം

Posted by

ഞങ്ങൾ അടുത്തുള്ളതാ

ചേച്ചി ഉറങ്ങുകയാണോ

അതെ ഇൻജെക്ഷൻ കൊടുത്തു അതിന്റെ മയക്കമാണ് വല്ലാത്ത കരച്ചിലായിരുന്നു മോളെ വിളിച്ചുകൊണ്ട് പുറത്തേക്കു ഓടുകയായിരുന്നു ഞങ്ങൾ പിടിച്ചിട്ടൊന്നും നിൽക്കുന്നില്ല പിന്നെ ഡോക്ടറെ വിളിച്ചു
ഇപ്പൊ മയങ്ങിയതേ ഉള്ളു …

ഹമ് …എന്തെങ്കിലും വിവരം കിട്ടിയോ

ഒരുവിവരവും ഇല്ല ,അന്വേഷിക്കുന്നുണ്ട്

എന്ത് ചെയ്യണമെന്ന് എനിക്ക് ഒരുരൂപവും ഇല്ലായിരുന്നു .എന്റെ മോളെ ഞാൻ എന്റെ അടുത്ത് തന്നെ നിർത്തി മീരേച്ചിയുടെ ബെഡിൽ ഞാൻ ഇരുന്നു .പതിയെ ആ മുടിയിൽ തലോടി അവരുടെ അവസ്ഥ എനിക്കൂഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു .വാർത്തകളിൽ കേൾക്കുമ്പോൾ അതിന്റെ അവസ്ഥ ഇത്രയും ഭീകരമായിരിക്കുമെന്ന് ഞാൻ കരുതിയില്ല നമുക്ക് വരുമ്പോളല്ലേ എന്തിന്റെയും ആഴം നാം മനസ്സിലാക്കു അല്ലാത്തപ്പോൾ എന്തും ഒരു വാർത്ത അത്രമാത്രം .മീരേച്ചി ഉണരുമ്പോൾ എന്ത് പറഞ്ഞു സമാധാനിപ്പിക്കും ഈശ്വര എത്രയും വേഗം ചിന്നുനെ കിട്ടിയാൽ മതിയായിരുന്നു ..ഫോണെടുത്തു അഖിലേട്ടനെ വിളിച്ചു

ഹലോ അഖിലേട്ടാ എന്തായി

ഞാനിപ്പോ സ്റ്റേഷനിലാ

എന്തെങ്കിലും വിവരം

അന്വേഷിക്കുന്നുണ്ട് ഒന്നും അറിയില്ല

കിരണേട്ടൻ

ഇവിടുണ്ട്

ഹമ്

മീര

മയക്കത്തിലാണ് ഇൻജെക്ഷൻ കൊടുത്തു

ഹമ്

എന്തെങ്കിലും അറിഞ്ഞാൽ വിളിക്കണേ

ആ വിളിക്കാം

എന്തോ ആ നേരത്തു സൂസന്ന ചേച്ചിയെ ഓർമവന്നു ഞാൻ വേഗം ഫോണെടുത്തു ചേച്ചിയെ വിളിച്ചു

ഹലോ ചേച്ചി ഞാൻ രേണുവാ

എന്താ രേണു

ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു

മോൾ പേടിക്കണ്ട ഞാൻ ഉടനെ അങ്ങോട്ട് വരാം

അതികം സമയം വൈകാതെ സൂസന്ന ചേച്ചി മറ്റൊരാളുമായി മീരേച്ചിയുടെ വീട്ടിലേക്കു വന്നു

ആ രേണു ഇത് ലിസി dysp ചെറിയാൻ സാറിന്റെ വൈഫ് ആണ് ഞങ്ങൾ സാറിനെ വിളിച്ചു പറഞ്ഞിട്ടുണ്ട് സാർ സ്റ്റേഷനിൽ എത്തിക്കോളും എത്രയും പെട്ടന്ന് മോളെ കണ്ടുപിടിക്കാം വിഷമിക്കണ്ട

അവരുടെ സാമീപ്യം എനിക്ക് വല്ലാത്തൊരു ധൈര്യം പകർന്നു .അഖിലേട്ടൻ സമ്മതിച്ചില്ലെങ്കിലും അയല്പക്കവുമായി എനിക്ക് ബന്ധമുണ്ടായിരുന്നു സൂസന്ന ചേച്ചിയുമായി മാത്രം .മീരേച്ചിയുടെ അയല്പക്കങ്ങളിൽ ഉള്ളവർ വന്നും പോയുമിരുന്നു ഇടയ്ക്കു ചേച്ചി വല്ലാതെ തെങ്ങുന്നുണ്ടായിരുന്നു മാതൃഹൃദയത്തിന്റെ വേദന പൂർണമായും ഇല്ലാതാക്കാൻ ശേഷി ആ മരുന്നിനിലെന്ന് എനിക്ക് തോന്നി സൂസന്ന ചേച്ചിയും ലിസിച്ചേച്ചിയും എന്തൊക്കൊയോ എന്നോട് പറയുന്നുണ്ടായിരുന്നു പക്ഷെ അതൊന്നും എന്തെന്ന് കേൾക്കാൻ എന്റെ മനസ്സ് തയ്യാറായില്ല .അല്പം കഴിഞ്ഞു അഖിലേട്ടൻ എന്നെ വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *