സന്തുഷ്ട ജീവിതം

Posted by

എന്നും ഒരുപാടു ആളുകൾ വന്നുപോകുന്ന നഗരത്തിൽ എന്തെല്ലാം നടക്കുന്നു എന്നുപോലും അറിയില്ല അല്ലെങ്കിൽ അറിയാൻ കഴിയില്ല .ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല അവനവന്റെ കാര്യത്തിനുപോലും സമയക്കുറവുള്ള നഗരജീവിതത്തിൽ മറ്റുള്ളവരെ ശ്രദ്ധിക്കാൻ സമയമെവിടെ ..ഓരോന്നാലോചിച്ചു ഞാൻ കാറിൽ ഇരുന്നു എന്റെ കയ്യുകൾ മോളെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു എത്ര മുറുക്കെ പിടിച്ചിട്ടും എനിക്ക് സുരക്ഷിത്വതും അനുഭവപ്പെട്ടില്ല വല്ലാത്തൊരു ഭയം എന്നിൽ നിറഞ്ഞിരുന്നു .അഖിലേട്ടനും എന്നോടൊന്നും സംസാരിച്ചില്ല വഴിയിൽ കാണുന്ന മുഖങ്ങളെയെല്ലാം ഞാൻ സംശയത്തിന്റെ മുനയോടെ നോക്കി .എല്ലാമുഖങ്ങളിലും ക്രൂരത ഒളിഞ്ഞിരിക്കുന്ന തോന്നൽ പുറത്തേക്കു നോക്കാൻ പോലും ഞാൻ അശക്തയായിരുന്നു മോളെയും ഇറുക്കെ കെട്ടിപിടിച്ചു ഞാൻ കാറിൽ ഇരുന്നു അഖിലേട്ടനെപോലും എനിക്ക് ഭയത്തോടെ നോക്കാനേ കഴിഞ്ഞുള്ളു എ സി ഉള്ളകാറിൽ അഖിലേട്ടൻ വെട്ടിവിയർക്കുന്നുണ്ടായിരുന്നു അത്വരെ കാണാത്ത ഭയം ഞാൻ അഖിലേട്ടനിലും കണ്ടു മീരേച്ചിയുടെ വീടിന്റെ മുന്നിൽ കാർ നിർത്തി ഞാൻ അതിൽനിന്നും വെളിയിലിറങ്ങി അകത്തേക്ക് കയറാൻ എന്റെ ഭയം എന്നെ അനുവദിച്ചില്ല ..

രേണു

ഹമ്

ചെല്ല്

ഹമ്

ആ പിന്നെ നീയും മീരയുടെ കൂടെ കൂടി കരയാൻ നിൽക്കരുത് അവൾക്കു ധൈര്യം നൽകു

ഹമ്

ഞാൻ കിരണേട്ടന്റെ അടുത്തേക്ക് പോവാ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം

ഹമ്
അകത്തേക്ക് കയറിയ എനിക്ക് ആ കാഴ്ച കണ്ടു നില്ക്കാൻ കഴിഞ്ഞില്ല കരഞ്ഞു തളർന്നു കണ്ണുനീർ വറ്റി മീരേച്ചി കുറച്ചു നിമിഷം കൊണ്ട് ഒരാൾക്ക് ഇങ്ങനെ മാറാൻ കഴിയുമോ സ്വന്തം മക്കളെ നഷ്ടമായാൽ ഏതൊരാളും ഇങ്ങനെ ആകും .ഞാൻ കണ്ട എനിക്ക് പരിചയമുള്ള മീരേച്ചി ഇതല്ല ..വല്ലാതെ പ്രായം തോന്നിച്ചിരുന്നു അവർക്ക് മുടിയെല്ലാം അഴിഞ്ഞുകിടന്നിരുന്നു കരഞ്ഞു തളർന്നു ബോധം ഇല്ലാത്ത അവസ്ഥ .കണ്ണുംതടത്തിൽ കറുപ്പ് നിറം വന്നിരിക്കുന്നു മുഖം കനംവെച്ചിരിക്കുന്നു .ആ കണ്തടത്തിൽ കണ്ണുനീർ വാർന്നൊഴുക്കുന്നുണ്ടായിരുന്നു ഇനിയും ഒഴുകാൻ കണ്ണുനീർ ബാക്കിയുണ്ടെന്നത് എന്നെ അത്ഭുധപെടുത്തി .ബോധരഹിതയാണെങ്കിലും അവരുടെ ഉൾബോധത്തിൽ അവർ അനുഭവിക്കുന്ന വേദനയുടെ തെളിവാണ് ആ കണ്ണുനീർ പ്രവാഹം .

ആരാ

ഞാൻ മീരേച്ചിയുടെ അനിയത്തിയാണ് അഖിലിന്റെ ഭാര്യ

കണ്ടിട്ടില്ല അതാ ചോദിച്ചത്

ഹമ്

Leave a Reply

Your email address will not be published. Required fields are marked *