സന്തുഷ്ട ജീവിതം

Posted by

ദിവസങ്ങൾ അങ്ങനെ വിരസമായി കടന്നുപോയി .ഒന്നും ചെയ്യാനില്ലാതെ മോളും അഖിലേട്ടനും മാത്രമായി എന്റെ ലോകം .ആ ലോകത്തിൽ ഞാൻ സന്തുഷ്ടയായി ..പതിവില്ലാതെ അഖിലേട്ടൻ വൈകിട്ട് എന്നെ വിളിച്ചു

രേണു ചിന്നു അങ്ങോട്ട് വന്നോ

അങ്ങനെ ഒരു പതിവില്ല വരുന്നെങ്കിൽ മീരേച്ചിയുമൊത്തു വരുമെന്നല്ലാതെ തനിച്ചു അവൾ വന്നിട്ടില്ല

ചിന്നുവോ ഇതെന്താ അഖിലേട്ടാ ചിന്നുഎങ്ങനെ ഇങ്ങോട്ടു വരും എന്താ കാര്യം

നീ ഒന്ന് റെഡി ആക് ഞാനിപ്പോൾ വരാം

എന്താ കാര്യം

വേഗം റെഡി ആവ്

ഹമ്

ഞാൻ മോളെയും റെഡി ആക്കി വസ്ത്രം മാറി അഖിലേട്ടനെ കാത്തിരുന്നു .അതികം വൈകാതെ അഖിലേട്ടൻ എത്തി .വെപ്രാളപെട്ടമുഖവും വലിയ എന്തോ വേദന അനുഭവിക്കുന്നതായി എനിക്ക് തോന്നി കാർ നിർത്തി അഖിലേട്ടൻ ഡോർ തുറന്നു …

വേഗം വാ രേണു

ഞാൻ വേഗത്തിൽ വാതിൽപ്പൂട്ടി ഇറങ്ങി

എന്താ അഖിലേട്ടാ കാര്യം

ചിന്നുനെ കാണുന്നില്ല

കാണുന്നില്ലേ

ഹമ്

അവൾ എവിടെപ്പോയി

അറിയില്ല കംപ്ലൈന്റ്റ് കൊടിത്തിട്ടുണ്ട് ..പോലീസ് അന്വേഷിക്കുന്നുണ്ട് സ്കൂൾ വിട്ടു വരുന്നനേരമായിട്ടും കാണാത്തപ്പോൾ മീര കിരണേട്ടനെ വിളിച്ചുപറഞ്ഞു ..സ്കൂളിൽ ഇല്ല കാമറ ചെക്ക് ചെയുന്നുണ്ട് ബസ്സിൽ കയറിയിട്ടില്ല അവിടെ ആകെ ബഹളമാണ് മീരക്ക് അല്പം സമാധാനം കിട്ടാൻ നീയാ നല്ലത് …

അഖിലേട്ടാ ഒന്ന് വേഗം പൊ കേട്ടിട്ട് പേടിയാകുന്നു

നീ ചെന്ന് മീരയെ കൂടുതൽ പേടിപ്പിക്കരുത് ..

ഇല്ല അഖിലേട്ടാ

ഞാൻ വേഗം പുറകിലുള്ള മോളെ നോക്കി .വല്ലാത്തൊരു ഭീതി എന്നിൽ വളർന്നിരുന്നു ..ചിന്നുവിന്റെ മുഖം എന്റെ മനസ്സിലേക്ക് തെളിഞ്ഞു വന്നു .എന്തൊക്കെയോ ഞാൻ ആലോചിച്ചു കൂട്ടി ..എനിക്കെന്തോ ഒട്ടും സുരക്ഷിത്വത്തം അനുഭവിച്ചില്ല .വല്ലാത്തൊരു ഭയം എന്നിൽ വളർന്നു .പുറകിൽനിന്നുംമോളെ ഞാൻ മുന്നിലേക്ക് എന്റെ മടിയിലേക്കു ഇരുത്തി .എന്റെ കയ്യിൽ അവൾ സുരക്ഷിതയാണോ എന്ന് പോലും ഞാൻ ഭയപ്പെട്ടു .നാട്ടിൽനടക്കുന്ന പലവാർത്തകളും എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു .സത്യമാണോ മിഥ്യയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ .സുരക്ഷിതമെന്ന് അഖിലേട്ടൻ പറഞ്ഞ സിറ്റിയിൽ എന്ത് സുരക്ഷയാണ് ഉള്ളത് .ആരെന്നുപോലും അറിയാത്ത ജനങ്ങൾ. തമ്മിൽത്തമ്മിൽ അടുപ്പമില്ല ഏതു ദേശക്കാരെന്നോ ഭാഷക്കാരെന്നോ പോലും അറിയില്ല എന്തിനു വന്നു എന്ന് അറിയില്ല എന്ത് ചെയുന്നു എന്നറിയില്ല .ഏതു തരക്കാരാണെന്നു പോലും അറിയില്ല .

Leave a Reply

Your email address will not be published. Required fields are marked *