ത്രീ റോസസ്സ് [Freddy]

Posted by

നിറുത്താതെയുള്ള ശർദില്,… ഇന്നലെ ഡിസ്ചാർജ് ചെയ്തു കൊണ്ട്വന്നു……

ഞാനൊന്ന് കണ്ടിട്ട് വരാമ്മേ….

അതിന് അവളുറങ്ങീട്ട് ഒത്തിരി നേരമായെടാ…. നീ ഇപ്പൊ പോയി അവളെ വിളിച്ചോണർത്താണ്ട….
നാളെ ഇഷ്ട്ടം പോലെ സമയമുണ്ടല്ലോ… ?

ഊട്ടിയും കൊടൈക്കനാലും എന്നൊക്കെ പറഞ്ഞു കോളേജീന്ന് ടൂർ കൊണ്ടുപോയതാണ് കുട്ടികളെ, അവിടെ പോയി കണ്ണിക്കണ്ടതൊക്കെ വാങ്ങിച്ചു കഴിച്ചു….

ഭക്ഷണത്തിൽ കൂടി കിട്ടിയ അസുഖമാ…. അതിന്റെ കൂടെ വൈറൽ ഫീവർ…..

എന്നാലും ഞാനൊന്ന് അവളെ കണ്ടേച്ചുവരാമ്മേ…

അങ്ങിനെ ഞാൻ അവളെ കാണാൻ മുകളിലെ മുറിയിലേക്ക് പോയി.

ചാരിയ വാതിലിൽ ശബ്ദമില്ലാതെ തള്ളിതുറന്ന് അകത്തു പോയി ബെഡ് ലാമ്പിട്ടു…
ഞാൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു… മോളെ സ്മിതകുട്ടി… ഉറങ്ങിയോ…. ചേട്ടനാ മോളെ… ഞാൻ വിളിച്ചു…

പക്ഷെ അതിനുള്ള മറുപടി എനിക്ക് കിട്ടിയത് തൊട്ടടുത്തുള്ള, അത്രയും നേരം എന്റെ ശ്രദ്ധയിൽ പെടാതെ കിടന്ന പുതപ്പിനുള്ളിൽ കൂടിയായിരുന്നു….

“അവളെ വിളിച്ചുണർത്തേണ്ട, അവൾ മരുന്നിന്റെ മയക്കത്തിലാണ്”… ഇപ്പൊ വിളിച്ചാലും ഉണരില്ല…

എപ്പോഴൊക്കെയോ കേട്ട് വളരെ പരിചയമുള്ള സ്വരം…

കൈ നീട്ടി ഞാൻ ആ തലയോടെ മൂടിയ പുതപ്പ് പതുക്കെ തുറന്ന് നോക്കി….

ഹ…. നീയോ….. ?
ആ സുന്ദര വദനം കണ്ട ഞാൻ ചോദിച്ചു….. !!!
മ്മ്…. എന്താ ഞാനായാല്… ?
എടീ…. ജാൻസി…. നീ എന്നാടി ഇവിടെ…. ?
മ്മ്… ഇപ്പൊ ആവശ്യത്തിന് നമ്മളൊക്കെയല്ലേ ഉള്ളൂ….
ഈ പാവങ്ങളെ കൊണ്ട് ഇത്രയൊക്കെല്ലേ ചെയ്യാൻ സാധിക്കത്തുള്ളു ചേട്ടാ…

എന്നാ ചെയ്യാനാ… ഉറ്റ കൂട്ടുകാരിയായി പോയില്ലേ… ?
മൂന്നാല് ഇഴ മുടി മുഖത്തേക്ക് വീണത് അവൾ വകഞ്ഞു മാറ്റിട്ടു. ആ ആകർഷണീയമായ മുഖം എന്നെ നോക്കി മന്ദസ്മിതം തൂകി…

Leave a Reply

Your email address will not be published. Required fields are marked *