“അതെ മേം “
ഞാൻ പറഞ്ഞു.
“മേം ഓഹ് ഞാനോ, “
“അല്ല പിന്നെ ഞാൻ എന്താ വിളിക്കാ സാറിന്റെ മോള് അല്ലെ “
“സാറിന്റെ മോള് ഒക്കെ തന്നെ ആണു എന്നെ നൂറ എന്നു വിളിച്ചാൽ മതി നൂർജഹാൻ ആണു ശെരിക്കും ഉള്ള പേര് “
അവൾ പറഞ്ഞു.
“ഉം “
“അല്ല ഇക്കയുടെ പേരെന്താ? “
“അഖിൽ “
“ഓഹ് അപ്പൊ ഇക്ക അല്ലല്ലേ ചേട്ടൻ ആണു അഖിലേട്ടൻ എന്നു വിളിക്കാം “
“നൂറു നു എന്താ ഇഷ്ടം എന്നു വെച്ചാൽ വിളിച്ചോ ചേട്ടൻ എന്നോ ഇക്കയെന്നോ “
“ഉം, അഖിലേട്ടൻ അതു മതി, “
അവൾ പറഞ്ഞു .
“എന്നാ നമുക്ക് പോകാം “
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് കൊണ്ട് ചോദിച്ചു,
“ഹേയ് , നിക്ക് , ഒരാൾ കൂടി വരാൻ ഉണ്ട് “
“അതാരാ “
എന്ന ഭാവത്തിൽ ഞാൻ നൂറായുടെ മുഖത്തേക്ക് നോക്കി.
“ഒരു പുസ്തകപ്പുഴു കൂടി വരാൻ ഉണ്ട് “
“പുസ്തകപുഴുവോ? “
“അതെ എന്റെ ഇത്താത്ത,ഫുൾ ടൈം പുസ്തകത്തിന്റെ മുൻപിൽ ആണ്,പഠിത്തം കൂടി പത്തിൽ റാങ്ക് ഒക്കെ കിട്ടി “
“നൂറു ന്റെ ചേച്ചി കൊള്ളാലോ “
“ഉം, അതു എല്ലാത്തിനും ഫസ്റ്റ് ആയതു കാരണം എനിക്ക് ആണു പാട് “
അതിനു മറുപടി എന്നോണം ഞാൻ ഒന്നു ചിരിച്ചു.
“ദേ വരുന്നുണ്ട്,”
നൂറ പുറത്തേക്കു നോക്കി കൊണ്ട് പറഞ്ഞു.
ഞാൻ അവിടേക്ക് നോക്കിയപ്പോൾ. ഒരു ബാഗും തൂക്കി പിടിച്ചു യൂണിഫോം ഇട്ടുകൊണ്ട് ഒരു പെൺകുട്ടി നടന്നു വരുന്നു . കാറിന്റെ ഉള്ളിൽ നിന്നും നോക്കിയത് കാരണം എനിക്ക് ആളുടെ രൂപം ഒന്നും വ്യക്തമായില്ല.
“അതെ അഖിലേട്ടാ ഞാൻ പുസ്തകപ്പുഴു എന്നു വിളിച്ചത് പറയല്ലേ ട്ടോ “
നൂറ എന്നോട് പറഞ്ഞു.
“ഉം “