സ്നേഹനൊമ്പരം 1 [AKH]

Posted by

ഞാൻ അതു എന്താണെന്നു അറിയാനായി ഞാൻ കാറിന്റെ അടുത്തേക്ക് നോക്കി അപ്പോ കാറിന്റെ പുറകിലത്തെ വിന്ഡോ ഗ്ലാസിൽ ഒരു തിളക്കം കണ്ടു ഞാൻ തിരിഞ്ഞു വീടിന്റെ വാതിലിലേക്ക് നോക്കി.

എന്റെ കണ്ണുകളെ കുളിർമ ഏകി കൊണ്ട് , ഒരു സ്വർണ്ണനിറത്തിൽ ഉള്ള ഒരു സൽവാർ സൂട്ട് ഇട്ടു കൊണ്ട് നെസി ഇറങ്ങി വരുന്നത് കണ്ടത്. അവളുടെ ഡ്രെസ്സിൽ സൂര്യപ്രകാശം അടിച്ചതിന്റെ റിഫ്ലെക്ഷൻ ആയിരുന്നു ഞാൻ കാറിന്റെ വിൻഡോയിൽ കണ്ടത്.

നല്ല നിറമുള്ള അവളുടെ ശരീരത്തിന് ആ ഡ്രസ്സ്‌ നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. അഞ്ചര അടിയിൽ കൂടുതൽ ഉയരം ഉണ്ടായിട്ടും അവളുടെ സൽവാർ ന്റെ അറ്റം നിലത്തു മുട്ടി കിടക്കുന്നുണ്ടായിരുന്നു. ഒരു ഷാൾ കൊണ്ട് അവൾ തലയിൽ തട്ടത്തിന് പകരം ഇട്ടിരുന്നു അതിന്റെ ഒരറ്റം മുന്പിലേക്കും മറ്റേ അറ്റം പുറകിലേക്ക് ആയിരുന്നു കിടന്നിരുന്നത്, സൽവാറിന് ചേർന്ന ഒരു നെറ്റ് പോലത്തെ ഷാൾ ആയിരുന്നു അതു, അതിനാൽ അവളുടെ സ്വർണ്ണ നിറമാർന്ന മുടിയിഴകൾ അതിലുടെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു..

വട്ടമുഖം ആയിരുന്നു അവളുടേത്. സുറുമ ഇട്ട വിടർന്ന കണ്ണുകൾ , പൂച്ച കണ്ണ് പോലെ അല്ലെങ്കിലും എല്ലാവരിലും നിന്നും ചെറിയൊരു വിത്യാസം അവളുടെ സുന്ദരമാർന്ന ആ കണ്ണുകൾക്ക് ഉണ്ടായിരുന്നു. ചെറിയ നെറ്റിത്തടം. മുഖത്തിനു ഇണങ്ങിയ ചെറിയ മൂക്ക്. അതിനു താഴെ ചെറു പവിഴ ചുണ്ടുകൾ . നല്ല മിനുസമാർന്ന കവിൾത്തടം. പൂഞ്ചിരി തൂകുമ്പോൾ കവിളത്തു വിരിയുന്ന ചെറു നുണക്കുഴി. കഴുത്തിൽ ചെറിയ സ്വർണനെക്ലേസ് അതിന്റെ അറ്റത്തെ ലവ് ഷെയ്പ്പിൽ ഉള്ള ലോക്കറ്റ് അവളുടെ ഭംഗി വർധിപ്പിക്കുന്നു. ആവശ്യത്തിനുള്ള പൊക്കവും, അധികം വണ്ണം ഇല്ലാത്ത നല്ല ഷെയ്പ്പിൽ ഉള്ള ശരീരവും അവളുടെ ഭംഗി കൂട്ടുന്നു, എല്ലാം കൊണ്ട് ഒരു മാലാഖ യെ പോലെ തോന്നിച്ചു അവളെ. ഞാൻ അവളെ തന്നെ നോക്കി നിന്നു പോയി. അവൾ പുഞ്ചിരി തൂകി കൊണ്ട് എന്റെ അടുത്തേക്ക് നടന്നു വന്നു. അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെ നോക്കി ഒരു നാണം കലർന്ന മുഖത്തോടെ അവൾ കാറിൽ കയറി. എന്നാൽ അവളുടെ സൗന്ദര്യത്തിൽ ലയിച്ചു പോയ അതൊന്നും അറിഞ്ഞില്ല., ഞാൻ ഒരു സ്വപ്‌ന ലോകത്തു ആയിരുന്നു. മൂന്ന് വർഷം ആയി ഞാൻ ഇവിടെ വന്നിട്ട് എന്നാലും ഓരോ തവണ അവളെ കാണും തോറും എന്റെ മനസ്സിൽ അവളുടെ ചിത്രം ആഴത്തിൽ പതിയും. കിട്ടില്ല എന്നു അറിഞ്ഞിട്ടും ആ കനിയെ ഞാൻ എന്റെ മനസ്സിൽ പ്രതിഷിടിച്ചു, എന്തോ അവളെ എനിക്ക് വളരെ അധികം ഇഷ്ടം ആണു , അവൾക്കു തിരിച്ചു എന്നോട് ഇഷ്ടം ഉണ്ടോന്നു അറിയില്ല പക്ഷെ ഒരു കാര്യം ഉറപ്പാണ് ഈ മൂന്നു വർഷം കൊണ്ട് എന്റെ അടുത്തുള്ള അവളുടെ പെരുമാറ്റം എന്നെ അവൾക്കു ഇഷ്ടമാണെന്നുള്ള സൂചന നൽകുന്നുണ്ട്,

“അഖിലേട്ടാ , വണ്ടി എടുക്ക് “

നൂറ യുടെ ശബ്ദം എന്നെ സ്വപ്നലോകത്തു നിന്നും താഴെ ഇറക്കി.

ഞാൻ പെട്ടന്ന് തന്നെ കാറിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്കു ഇറക്കി.

കാർ പതിയെ റോഡിലൂടെ പോയിക്കൊണ്ടിരുന്നതോടൊപ്പം എന്റെ മനസ്സ് നെസിയിലേക്കും പോയി…

!ആദ്യം ആയി ഞാൻ ഇക്ക യുടെ വീട്ടിൽ വന്ന ദിവസം. !

Leave a Reply

Your email address will not be published. Required fields are marked *